badge

q u o t e

Monday, December 28, 2015

free basic എന്ന കഞ്ഞി ഹോട്ടലിനെ എന്തിനാ എതിർക്കുന്നത്‌ ?



This is in response to an article against free basic  in doolnews

ഉഗ്രം ഉജ്ജ്വലം. ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞു കൂടാ . മനസ്സിലായത് താഴെ കുറിയ്ക്കാം. മനസ്സിലായത്‌ തന്നെ വളരെ കുറച്ചേ മനസ്സിലായുള്ളു . ഇനിയും മനസ്സിലാക്കിയാൽ കൊള്ളാം എന്നുണ്ട് അതു കൊണ്ട്.
1. ഫേസ് ബുക്കിന്റെ 2 പേജ് 10 പോയിന്റ്‌ ad  മഹാ ബോർ ആണ് . i agree .  see    http://mkmathai.blogspot.in/2015/12/free-basics-ad-that-is-less-than-basic.html
  2. ഇതൊക്കെ ബിസിനസ്‌ വളർത്താനും എതിരാളികളെ  google  അടക്കം തുരത്താനും വേണ്ടിയാണ്. സംശയം   വേണ്ട . പക്ഷെ   അതിലൊക്കെ നമ്മൾ സാധാരണക്കാരനെ ബാധിക്കുന്ന  വലിയ  സമസ്യകൾ ഒളിഞ്ഞിരിപ്പുണ്ടോ ?
3. നമ്മുടെ  band width , freq spectrum  ഒക്കെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് .  ആണോ ആണെങ്കിൽ തീർച്ചയായും പ്രതികരിക്കണം . ആണോ ? എങ്ങിനെ ? ശരിക്കും മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ചോദ്യം.
4. നമ്മൾ free basic ഇൽ ചേർന്ന് കൂട്ടിൽ അടക്കപ്പെട്ടാൽ പിന്നെ  രക്ഷപെട്ടോ അല്ലാതെയോ full internet  ഉപയോഗിക്കാൻ പറ്റില്ലേ ? ഇല്ലെങ്കിൽ എങ്ങനെ ആണ് ഫേസ് ബുക്ക്‌ നമ്മെ തടയുന്നത് ?  tech  ഉപയോഗിച്ചാണോ അതോ physical  ആയിട്ടാണോ അതോ കൂടോത്രം വല്ലതും ?

ഞങ്ങളുടെ നാട്ടിൽ ഒരു വലിയ ഹോട്ടെലിന്റെ ബ്രാഞ്ച് തുടങ്ങിയെന്നിരിക്കട്ടെ. കഞ്ഞിയും അച്ചാറും ഫ്രീ ആയിട്ട് കൊടുക്കാൻ . വരുന്ന ആർക്കും. ഒരു ചെറിയ dress code  മാത്രം . തുണി ഉടുത്തിരിക്കണം. എന്റെ സംശയങ്ങൾ
  1. star hotel ലെ വിഭവങ്ങൾ ഫ്രീ ആയിട്ട് വിളമ്പുന്നില്ല എന്ന്  പറഞ്ഞു ഞാൻ ഈ ഹോട്ടൽ പൂട്ടിക്കണോ ?
  2. കഴിയുമ്പോഴൊക്കെ star hotel ൽ പോകുന്നതിൽ നിന്ന് എന്നെ ആരും തടയാത്ത കാലത്തോളം ഞാൻ ഈ ഹോട്ടലിന്റെ മുൻപിൽ കൊടി പിടിക്കണോ ?
  3. സിറ്റിയിലെ മറ്റൊരു വലിയ ഹോട്ടലിനോട് കാട്ടുന്ന അനീതി ആണെന്ന സത്യം ഉൾക്കൊണ്ടു ഇത്ര അധികം വികാരാധീനരാകേണ്ട ബാധ്യത , സാവകാശം സാധാരണക്കാരായ നമുക്ക് ഉണ്ടോ ?
 4. മറ്റു ഹോട്ടലുകൾ ഒക്കെ അങ്ങനെ പൂട്ടി  പോകുമെന്നും അതു കഴിഞ്ഞു ഈ കഞ്ഞിക്കു star വില ആകുമെന്നും ( ആഗോള  തലത്തിൽ  ) പ്രവചിക്കാൻ   ഉള്ള  ദിവ്യത്വം നമ്മൾ അവകാശപ്പെടെണ്ടാതുണ്ടോ ? ആണെങ്കിൽ തന്നെ ഈ കഞ്ഞിയിൽ പാറ്റ ഇടുന്നതാണോ ഒരു  solution ?

    സംവാദത്തിനു ഞാൻ തയ്യാർ  . offended  ആയെങ്കിൽ ക്ഷമിക്കുക

No comments:

Post a Comment