badge

q u o t e

Sunday, June 28, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 17ശിവകുമാർ MLA ചെയ്ത ഒരു നല്ല കാര്യം പറയാനാണ് ഈ പോസ്റ്റ്‌ എഴുതി തുടങ്ങിയത്. വഴിയിൽ തളർന്നു വീണു കിടന്ന ഒരു പാവം സ്ത്രീയെ സ്വന്തം കാറിൽ ആസ്പത്രിയിൽ എത്തിച്ചു.  CITU  തൊഴിലാളികളും സഹായിച്ചു . ഈത്തരം നന്മയൊക്കെ ആണ് ശരിക്കും  ഈ ലോകം  തന്നെ നിലനിർത്തുന്നത്.

ആസ്പത്രിയിൽ ചെന്നപ്പോൾ  പക്ഷെ സീൻ മാറി . ബന്ധുക്കൾ ഇല്ലാതെ ഒരു രോഗിയെ അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലത്രേ . CITU സഖാക്കൾ ഏറ്റു ചുമതല . പോരാ. പറ്റില്ലാ .   അവസാനം MLA വിളിച്ചു ചീത്ത പറഞ്ഞപ്പോൾ ആണ് നിയമസംരക്ഷാവേശം ലേശം ഒന്ന്  ശമിച്ചതത്രേ . 

 ഏതു ലോകത്താ നമ്മൾ ജീവിക്കുന്നത് ? ജീവിക്കേണ്ടത് ? വഴിയിൽ തളർന്നു വീണാൽ  ആരെങ്കിലും കനിഞ്ഞു ആസ്പത്രിയിൽ എത്തിപ്പെട്ടാൽ .... ഒന്നും   സംഭവിക്കില്ല . അകത്തു കടത്തില്ല ചികിത്സ കിട്ടില്ല ബന്ധുക്കളില്ല എന്നൊരു ബോർഡ് മാത്രം കഴുത്തിൽ തൂങ്ങും.

മോർച്ചറി വരേയ്ക്കും

ഏതു  ലോകത്താ   ജീവിക്കേണ്ടത് മരിക്കും വരെ ?    

Saturday, June 27, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 16


കോതമംഗലത്ത്  മരം വീണു പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചതൊക്കെ  വാർത്ത . നമ്മൾ സഹിക്കാൻ പഠിച്ചു കഴിഞ്ഞ തരം  വാർത്ത .  അഞ്ചു പേരല്ലേ മരിച്ചുള്ളു എന്ന് ആശ്വസിക്കാൻ , എട്ടു പേരെ രക്ഷപെട്ടുള്ളൂ അതും പരിക്കോടെ എന്നത് മനപൂർവ്വം മറന്നിട്ട് , കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഉയരാൻ കഴിയുന്ന നമ്മൾക്കു  പോലും സഹിക്കാനാവാത്ത ഉപദേശങ്ങളാണ് വനം വകുപ്പും ദുരന്ത നിവാരണ വകുപ്പും  ടീവിയിലൂടെ മത്സരിച്ചു നമുക്ക് തന്നത് .

ഒരാൾ പറഞ്ഞു കൊണ്ടേ ഇരുന്നു ഞങ്ങൾ ജനനന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നു . വേറൊന്നും ഞങ്ങളുടെ പണിയല്ല . ആ മരം ഞങ്ങളുടെ അല്ല. നിങ്ങളുടെ മരങ്ങളൊന്നും ഈ പരുവത്തിലില്ലേ എന്ന ചോദ്യത്തിനും ഞാൻ കേട്ട ഉത്തരം ഒക്കെ ജനനന്മയ്ക്ക് എന്ന് മാത്രമാണ്.

മറ്റേ ആളായിരുന്നു പ്രഗല്ഭൻ. എല്ലാ മരത്തിന്റെയും ഉടമകൾ അവരവരുടെ മരങ്ങൾ കാത്തു സംരക്ഷിക്കണം ഇല്ലെങ്കിൽ കേസെടുക്കും എന്ന് സംസ്ഥാനത്തെ എല്ലാ അധികാരികൾക്കും  സർക്കുലർ അയച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ . അനുസരിക്കുന്നില്ലെങ്കിൽ...  ദുരന്ത നിവാരണം മറ്റെന്തൊക്കെയോ കൂടി ആണ് , ഈ അനുസരിപ്പിക്കൽ അല്ലാതെ , എന്ന തെറ്റിധാരണ വേണ്ട എന്നൊരു ധ്വനിയും വായിച്ചെടുക്കാൻ ആയതു ഒരു പക്ഷെ എന്റെ തെറ്റായിരിക്കും .

മരം ഒരു വരം പട്ടിയും ഒരു കുട്ടി എന്ന പാട്ടുകാരെ ആരെയും പാനലിൽ കണ്ടില്ല . വിളിക്കാത്തതോ  വരാത്തതോ എന്തായാലും അത്രയും ആശ്വാസം .

Tuesday, June 16, 2015

malayala manorama article

എന്തിനാ airport ലൊക്കെ ഇങ്ങനെ frisk ചെയ്യുന്നത് ? എന്തെങ്കിലും ഇങ്ങനെ കണ്ടു പിടിച്ചു  ഒഴിവാക്കിയിട്ടുണ്ടോ ?
അപ്പോൾ ഇതൊക്കെ ആണ് അധികാരത്തിന്റെ അഹങ്കാരങ്ങൾ . ക്ഷമിക്കാൻ ആവുന്നില്ലെങ്കിൽ സഹിക്കുക . വല്ലപ്പോഴും ഇങ്ങനെ പരിതപിക്കുകയും ആവാം .
പിന്നെ ഒരു സ്റ്റാർ  ഉള്ളവൻ ബോനെറ്റിൽ കാലു  കയറ്റിവക്കുന്നത്.  multi starrers ന്റെ കാലു ഇവരുടെ തോളത്താണു മിക്കപ്പോഴും . അതാണ്‌ രീതി

Thursday, June 11, 2015

വിഴിഞ്ഞത്തിനു എന്താ കുഴപ്പം ?

 viability confirm ചെയ്ത ഒരു പ്രൊജക്റ്റ്‌ അല്ല വിഴിഞ്ഞം . അതിൽ സംശയം ഒന്നുമില്ല . പക്ഷെ പോർട്ട്‌ പോലെ ഒരു പ്രോജെക്ടിൽ viability  കൃത്യമായി പ്രവചിക്കാൻ പറ്റില്ല . പോർട്ട്‌ വന്നു കഴിഞ്ഞാൽ അത് ലാഭകരം ആക്കാൻ പല കാര്യങ്ങൾ ചെയ്യാനാകും വരും വർഷങ്ങളിൽ . മിക്കവാറും infrfa project എല്ലാം അങ്ങനെയാണ് നടപ്പാക്കുന്നത് . ഒരു  silly example എടുക്കാം . ഒരു പുതിയ റൂട്ടിൽ ബസ്‌ ഓടിക്കുന്നത് മിക്കവാറും non viable  ആയെ തോന്നൂ. ബസ്‌ ഉണ്ടെന്നുള്ളത് കൊണ്ട് മാത്രം അതിൽ കയറുന്ന യാത്രക്കാർ പിന്നെ ആണ് വരിക . a demand which supply creates. പോർട്ടിന്റെ കാര്യത്തിലും ഇത് സംഭവിക്കാം .

ഇതിനെക്കാളൊക്കെ നല്ല viability  ഉണ്ടായിരുന്ന വല്ലാർപാടം പരാജയപ്പെടുകയല്ലേ എന്നാണു അടുത്ത പോയിന്റ്‌ .  അങ്ങനെയാണെങ്കിൽ അതിനു എന്താണ് കാരണം എന്ന് അന്വേഷിക്കണം . viability  അല്ല പ്രശ്നം എന്നതിൽ സംശയം ഇല്ലല്ലോ . അപ്പോൾ ഒന്നേ ഉള്ളു അനുമാനിക്കാൻ viability  കൊണ്ട് മാത്രം ഒരു പ്രോജക്ടും വിജയിക്കില്ല . committed policies , management  ഒക്കെ ആവശ്യമാണ്.

അതുകൊണ്ട് സാങ്കേതിക കാരണങ്ങളുടെ പേരിൽ മാത്രം  വിഴിഞ്ഞം വേണ്ടെന്നു വയ്ക്കെണ്ടെന്നാണ് എന്റെ അഭിപ്രായം . ഒരു വികാരമായി ഏറ്റെടുത്തു അത് നടപ്പാക്കുന്നത് തന്നെ ആണ് അഭികാമ്യം

Tuesday, June 9, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ....27പാറ്റൂർ ഫ്ലാറ്റിന്റെ കഥ എന്ത് രസം ആണല്ലേ ?
അവര് സമ്മതിച്ചു അത്രേ പത്തോ ഇരുപതോ
സെന്റു പുറമ്പോക്ക് കൈയിലുണ്ടെന്ന് . തിരിച്ചു
തരാനും തയ്യാറാണെന്ന് .

അതെങ്ങനെ കിട്ടി ആര് കൊടുത്തു എങ്ങനെ ഇത്ര
കാലം കൈയിൽ വച്ചു എക്കാലത്തേക്കുമായി ഫ്ലാറ്റ് പണിതു
എന്നൊക്കെ ചോദിച്ചു പാവങ്ങളെ ഉപദ്രവിക്കുന്നതിൽ
എന്താ ഒരു കാര്യം . തിരിച്ചു തരാമെന്നു പറഞ്ഞില്ലേ

എങ്കിലും ഒരു കാര്യം അറിയാൻ മോഹം . ആരൊക്കെയാണ്
അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ സ്കാമിൽ ഇല്ലാത്തത് .
 മന്ത്രി ആയാലും  എമ്മെല്ലേ ആയാലും ഉദ്യോഗസ്ഥര് ആയാലും 
കുഴപ്പം ഇല്ല .  just for records. nothing else

Saturday, June 6, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ....26


ദൈവമേ ഇന്ന് കുസ്രിതികളുടെ ദിനമാണോ ? പട്ടിയെ  കൊന്നാൽ ദയ കോടതിയിൽ പോകുമെന്ന് . അത് മുവാറ്റുപുഴയിൽ 30 പേരെ കടിച്ച പെപ്പട്ടിയായാലും ശരി

പട്ടിയെ അങ്ങനെ പേപ്പട്ടി ആക്കി തല്ലിക്കൊന്നു രസിക്കാനുള്ള ശ്രമം എങ്ങനെയും ചെറുക്കുമെന്ന് . പട്ടിയെ കൊല്ലാൻ പധതിയൊരുക്കുന്നവർ നിയമ നിഷേധത്തിനാണ് ഉദ്ബോധിപ്പിക്കുന്നതു എന്ന് ഓർക്കണമെന്ന്

ഇത്രയും ദയ ഒക്കെ ആയിട്ട് ജീവിക്കുന്നവരെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു . ഒരു ചെറിയ കാര്യ സാധ്യത്തിനു കൂടിയാണ് . .. കൊതുകിന്റെ കാര്യം ഒന്ന് ട്രൈ ചെയ്യാനാൻ  അത് കഴിഞ്ഞു മൂട്ട അതോ പുള്ളിക്കാരന് വംശനാശം വന്നു കഴിഞ്ഞോ .  better late than never

നമ്മൾ രസിക്കുന്ന കുസൃതികൾ ....25


മാഗി ആണല്ലോ സ്റ്റാർ . നെസ്ലെ യുടെ ഏറ്റവും പുതിയ വാദം കേട്ടായിരുന്നോ ? അവരുടെ taste maker ഇൽ ഒരു ലേശം  ലെഡ് കൂടുതൽ ഉണ്ട് പക്ഷെ നൂഡിൽ കേയ്കും ചേർത്തു പാകം ചെയ്യുമ്പോൾ  ഈ ലെഡ് dilute ആയിട്ട് പാകത്തിന് ആയിക്കോളും പിന്നെന്താ പ്രശ്നമെന്ന്

മഹാ ഭാഗ്യത്തിന് indian food regulator ക്ക് ഒരു സംശയം . അങ്ങനെ മതിയോ വേറെ വേറെ തന്നെ പാകത്തിനല്ലേ പാടുള്ളൂ എന്ന്

എന്തും പറയാനുള്ള നെല്സേയുടെ തന്റേടം സമ്മതിക്കണം . അതോ ഇന്ത്യ അല്ലെ ഇതൊക്കെ manipulate  ചെയ്യാം എന്ന അനുഭവ സാക്ഷ്യമോ

എന്തായാലും നെസ്ലെ നമുക്കൊരു പുതിയ വാദ മുഖം തുറന്നു തന്നു . ഇനിയിപ്പോൾ ആര് എന്ത് വിഷവും എന്തിൽ ചേര്ത്താലും ഏതളവിൽ ചേർത്താലും ഈ വാദം ഉന്നയിക്കാം . സുഹൃത്തെ നിങ്ങൾ ഈ സാധനം വിഷം ഇല്ലാത്ത അല്ലെങ്കിൽ കുറവുള്ള  ഏതെങ്കിലും വസ്തുവും ആയി ചേർത്ത് ഉപയോഗിക്കൂ . ആര് പറയുന്ന ഏതു അളവിലേക്കും അങ്ങനെ നിങ്ങള്ക്കീ വിഷാംശം താഴ്ത്താൻ പറ്റില്ലേ എന്തിനാ വെറുതെ വേറെ വേറെ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ പേര് ചീത്ത ആക്കുന്നത്

indian food controller ക്കും ഇത് സാവധാനം മനസ്സിലാകാനാണ് സാധ്യത .  . പിന്നെ അതിന്റെ  നടപിടി ക്രമങ്ങളും ഉണ്ടാവുമല്ലോ . നെസ്ലെക്കൊക്കെ നന്നായി അറിയുന്നത് .

എനിക്ക് പക്ഷെ ഇപ്പോഴും ഒരു സംശയം . എന്തിനാ  ഒരു ലേശം ലെഡ് taste maker ഇൽ കൂടുതൽ ചേർത്തു ഈ പുലിവാൽ പിടിക്കുന്നതു . what exactly is the business strategy ?