badge

q u o t e

Saturday, July 30, 2016

nenmaara stories .... 2

നെന്മാറയിൽ host എന്ന ഹോട്ടലിൽ ആണ് താമസിച്ചത് .  1 km ബസ് സ്റ്റാൻഡിൽ നിന്ന് പൊള്ളാച്ചി റോഡിൽ . ghost പ്രതീക്ഷിച്ചാണ് പോയത്. പക്ഷെ നല്ല ഹോട്ടൽ . ആയകാലത്തു ബാർ ആയിരുന്നു . എട്ടോ പത്തോ മുറികളെ ഉള്ളു . എപ്പോഴെങ്കിലും hotel rating site ൽ കേറി ഒരു നല്ല remark  ഇടണം .

ഇന്നത്തെ പ്രധാന പരിപാടി കൈറടിയിൽ ആളുകളെ വീടുകളിൽ പോയി കാണൽ ആയിരുന്നു . അടുത്ത് തന്നെ ഉള്ള ഒരു കർഷകനെ ആണ് ആദ്യം കണ്ടത് . പയര് വിത്തൊക്കെ ശാസ്ത്രീയമായി polythene ബാഗിൽ മുളപ്പിച്ചു വച്ചിരിക്കുന്നു . പാടത്തു നടാനാണ് . തെങ്ങൊക്കെ ചെറിയ ധിക്കാരത്തോടെ തല  ഉയർത്തി നിൽക്കുന്നു . കൈറടിയിൽ ഞാൻ കണ്ട ചെടികൾക്കും മരങ്ങൾക്കും ഒക്കെ നല്ല ആരോഗ്യം . അതിന്റെ  ലേശം ഗർവും . ചുറ്റുമുള്ള മലകളുടെ പരിചരണവും സംരക്ഷണവും ആണോ അതോ സഹജീവികളായ മനുഷ്യരുടെ ശുഷ്കാന്തി, മനോനൈര്മല്യം ഒക്കെ ആണോ ഹേതു എന്ന് നിശ്ചയിക്കാനാവുന്നില്ല .

ഏക്കറു കണക്കിനു സ്ഥലം ഉണ്ട് ഈ കൃഷിക്കാരന് .  . ഇപ്രാവശ്യം ഏത്തക്കക്കു നല്ല വില കിട്ടിക്കാണുമല്ലോ . ഞാൻ എന്റെ  കൃഷി വിജ്ഞാനം പങ്കു വച്ചു. ഇവിടെ വാഴ കൃഷി ചെയ്യാനൊന്നും ഒക്കില്ല .ഉത്തരം കേട്ട് ഞാൻ ഒന്ന് അന്ധാളിച്ചു . ഇത്രയും നല്ല മണ്ണ് വാഴക്കു പിടിക്കുന്നില്ലെന്നോ . കൃഷി സുഹൃത്ത് വിശദീകരിച്ചു . കുരങ്ങന്മാർ ഒറ്റ കുല വച്ചേക്കില്ല .  നൂറു പേരെങ്കിലും കാണും ഒരു ഗാങ്ങിൽ . കരിക്കു പറിക്കലാണ്  മറ്റൊരു വിനോദം. ഈ കാണുന്ന മച്ചിങ്ങയ്ക്കൊന്നും തേങ്ങാ ആകാൻ  വിധിയില്ല. പാടത്തേക്കു ഇറങ്ങി തുടങ്ങിയിട്ടില്ല  അതുകൊണ്ടാണ് പയര് രക്ഷപ്പെടുന്നത് . ഞാൻ ഇടപെട്ടു . എങ്ങനെ നിങ്ങൾ പിടിച്ചു നിൽക്കുന്നു . കൃഷി സുഹൃത്ത് വിശദീകരിച്ചു .കല്ലെറിയും തീയിടും വെടി  വയ്ക്കും  . എനിക്ക് വീണ്ടും സംശയം . നിയമവിരുദ്ധമല്ലേ . എന്നെ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും തള്ളിവിട്ട് സുഹൃത്തിന്റെ ഉപസംഹാരം . മനുഷ്യനെ നോക്കാതെ മൃഗങ്ങളെ താങ്ങുന്ന നിയമങ്ങളെ പറ്റി  എന്ത് പറയാൻ .

മനോരാജ്യം . സത്യം . നമ്മൾ നഗരങ്ങളിലെ  ഓഫീസുകളിൽ ഇരുന്നു  കാണുന്നതിലും എത്രയോ വലുതാണ് ഈ പരിസ്ഥിതി പ്രശനം . അത്ര കാടിന്റെ അടുത്തല്ലാത്ത ഈ കൃഷിയിടങ്ങളിൽ പോലും ഇതാണ് സ്ഥിതി . നമ്മുടെ കൃഷിക്കാർ  പാടുപെട്ടു വിളയിക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്കു കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു . വിള  സംരക്ഷണക്കു സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതോ പോകട്ടെ . മൃഗ സംരക്ഷണത്തിന്റെ പേരിൽ വർഷങ്ങളോളം മനുഷ്യരെ ജയിലിൽ അടക്കാനുള്ള നിയമം  ഉണ്ടാക്കിയിരിക്കുന്നു ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു . അടുത്ത തലമുറ ഒരു പക്ഷെ ഓർത്തു ചിരിച്ചേക്കാവുന്ന ഈ അത്യാചാരങ്ങൾക്ക് നമ്മൾ കൂട്ട് പിടിക്കുന്നതോ പരിസ്ഥിതി സ്നേഹം, അടുത്ത തലമുറക്ക് കരുതൽ  തുടങ്ങിയ  അലൗകിക കാവ്യാല്മക സങ്കല്പങ്ങളെ .
 ----
ഉച്ച കഴിഞ്ഞു ഞങ്ങൾ പോയത് ഒരു കല്പണിക്കാരന്റെ വീട്ടിലേക്കു . പുള്ളിക്കാരൻ പണിക്കു പോയിരിക്കുകയാണ് . കുറച്ചു നാളായിട്ടു വയ്യ എങ്കിലും പണി മുടക്കാറില്ല വിശ്രമിക്കാവുന്ന അവസ്ഥയിലല്ല കുടുംബം.
രണ്ടു മക്കളാണ് . ഒരാണും ഒരു പെണ്ണും . രണ്ടു പേരും bsc nursing . ബാങ്ക് ലോണും എടുത്തിട്ടുണ്ട് . ചേട്ടനു ചെറിയ ജോലി ആയി. വൈഫിനും ചെറിയ ജോലി ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു . പെൺകുട്ടിയുടെ കാര്യം പറയാനാണ് ഈ പോസ്റ്റ് . എന്തെങ്കിലും ആർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ ?

ഡൽഹിയിൽ ആണ് ജോലി കിട്ടിയത് . ഒരു വര്ഷം കഴിഞ്ഞപ്പോൾ കണ്ണിനു വേദന തുടങ്ങി. ഹോസ്പിറ്റൽകാർ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു . പതുക്കെ പതുക്കെ ആ പെൺകുട്ടി ഫുള്ളി ബ്ലൈൻഡ് ആയി.

ഞങ്ങളുടെ മുൻപിലേക്ക് ആ കുട്ടി ഇറങ്ങി നിന്നു . early twenties . കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം. കാഴ്ചയില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടും . സംസാരത്തിൽ നിന്ന് ഒരു വിധത്തിലും ഊഹിച്ചെടുക്കാൻ പറ്റില്ല പൂർണമായും അന്ധയായ ഒരു ചെറുപ്പക്കാരിയോടാണ് സംസാരിക്കുന്നതെന്ന് .

കണ്ണീ ർ തടഞ്ഞു വക്കാനുള്ള തന്ത്രങ്ങളൊന്നും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് ഞാൻ അടുത്തു  നിന്ന മാവിലേക്ക്  മാറ്റി നോട്ടം. വലിയ ആ മാവിന്റെ പുറകിലേക്ക് പതുക്കെ നീങ്ങി . കാലം തെറ്റി കായ്ച്ച  വല്ല മാങ്ങയും മുകളിലെങ്ങാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് നോക്കണമല്ലോ .  തൊണ്ടയിൽ ഗദ്ഗദം തിങ്ങിയപ്പോൾ കൃത്രിമമായി ചുമച്ചു . ശ്വാസഗതി  കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ മൊബൈലിൽ വിളിക്കുന്നതായി ഭാവിച്ചു . അങ്ങനെ നീണ്ട ഏകദേശം  ഒരു മണിക്കൂറിൽ ആ കുട്ടി പറഞ്ഞ കഥ ചുരുക്കത്തിൽ .

ആദ്യം ഒരു കണ്ണിലാണ് തുടങ്ങിയത് . റെറ്റിനയുടെ മുകളിൽ ഒരു നേർത്ത പാട . കാൻസർ പോലത്തെ ഒരു growth . പിന്നെ മറ്റേ കണ്ണിലേക്കും പടർന്നു . ഒന്നും കാണാൻ കഴിയില്ല .  ഒന്നും . ഡൽഹിയിൽ പല ഹോസ്പിറ്റലിലും പോയി. നാട്ടിൽ വന്ന് അങ്കമാലി മുതൽ അഹല്യ മുതൽ ശ്രീധരീയം മുതൽ വാസൻ വരെ എല്ലാ ഹോസ്പിറ്റലിലും കാണിച്ചു . എല്ലാരും കയ്യൊഴിഞ്ഞു . ആകെ സാധ്യത ഉള്ളത് സർജറി ആണ് . അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റോ . വിജയിക്കാൻ തീരെ സാധ്യത ഇല്ല . പരാജയപ്പെട്ടാലോ അതി കഠിന വേദന കൂടെ ഉണ്ടാകും ആജീവനാന്തം .

സർക്കാരിന് ബാങ്കിന് ഒക്കെ ഒരു കത്തയക്കൂ എന്തെങ്കിലും ആനുകൂല്യങ്ങളെങ്കിലും കിട്ടിയാലോ . ഞാൻ suggest ചെയ്തു . ആ കുട്ടി പറഞ്ഞു . ഒരു കണ്ണ് പൊട്ടിയാണെന്നു  അംഗീകരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല uncle . അതും കൂടി കഴിഞ്ഞാൽ ജീവിച്ചു പോകാനുള്ള ധൈര്യം ഞാൻ എങ്ങിനെ കണ്ടെത്തും .

nenmaara stories...1


നെന്മാറക്കു പോകാൻ ഒരു ചാൻസ് കിട്ടി . എങ്ങനെ ഈ പേര് വന്നു എന്ന് അന്വേഷിക്കണം എന്നേ കരുതിയുള്ളൂ . നെല്ലറ ലോപിച്ചതാണോ അതോ നന്പു പാറ നെന്മാറ ആയി ഉറച്ചു പോയതോ ?
നെന്മാറയിൽ ചെന്നപ്പോളാണ് കയറടിയിലാണു പോകേണ്ടത് എന്ന് മനസ്സിലായത്. നെന്മാറയിൽ നിന്ന് അര മണിക്കൂർ . സാമാന്യം പതുക്കെ പോകുന്ന ഒരു ബസ്സിൽ . ഉൾനാട്ടിലേക്ക് . കൈറാടിയിൽ നിന്ന് രണ്ടു കിലോ മീറ്ററോളം മുന്നോട്ടു പോയാൽ റോഡ് തീരും . ശരിക്കും ഒരു അടിവാര ഗ്രാമം. പിന്നെ മലകളാണ്. ആ മലകൾ ക്രോസ്സ് ചെയ്‌താൽ മംഗളം ഡാം എത്തും . .
കൊക്കിറങ്ങും പാടങ്ങളും മുത്തച്ഛൻ മാവുകളുമൊക്കെ കണ്ടു പതുക്കെ നീങ്ങുന്ന ഞങ്ങളുടെ ബസ്സിൽ വയസ്സായ രണ്ടു പേർ കയറി . നല്ല പ്രായം കാണും . പക്ഷെ ഗ്രാമത്തിന്റെ ഒരു പ്രസരിപ്പ് അവരുടെ മുഖത്തു കാണാനുണ്ടായിരുന്നു . നാട്ടു നടപ്പു പോലെ രാഷ്ട്രീയം ആയി ചർച്ച . പറഞ്ഞു പറഞ്ഞു ഗീതാ ഗോപിനാഥിനെ economic advisor ആയി നിയമിച്ചതിന്റെ ഔചിത്യം ഒക്കെ ആയി വിഷയം . ഞാൻ അടുത്ത സീറ്റിൽ ഇരുന്നു കേട്ട് രസിച്ചു . ഒരാൾ ഭരണ കക്ഷിക്കു വേണ്ടി വാദിച്ചപ്പോൾ മറ്റേ ആൾ അതിലെ അനൗചിത്യം ചൂണ്ടി കാട്ടി . എന്തായിരുന്നു അവരുടെ പിൻ നിലപാടുകൾ എന്നറിയുമോ എന്നൊരാൾ . അവരുടെ international connections എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് നോക്കിയാൽ പോരെ എന്ന് മറ്റേ ആൾ . പരസ്പര ബഹുമാനത്തോടെ എന്നാൽ ആവശ്യത്തിന് വീറോടെ classical debate സ്റ്റൈലിൽ അതങ്ങനെ നീണ്ടു. .സത്യത്തിൽ ടീവി ചാനലുകളിലെ ചർച്ചകൾ കണ്ടു മടുത്തിരുന്ന എനിക്കതൊരു പുതിയ അനുഭവം ആയിരുന്നു . record ചെയ്തിരുന്നെങ്കിൽ നമ്മുടെ ചർച്ചാ തൊഴിലാളികൾക്ക് ഒരു reference guide ആയേനെ.

അവസാനം എനിക്കും ഒരു ചാൻസ് കിട്ടി . ന്യൂ ഡൽഹിയിൽ ഇരുന്നു ഗീതക്കു എന്ത് ചെയ്യാനാകും എന്ന് ഒരാൾ ചോദിക്കേണ്ട താമസം ഞാൻ എന്റെ വിജ്ഞാനം ഒരു യഥാർത്ഥ നഗര വാസിയുടെ ഗമയിൽ പുറത്തെടുത്തു. ഗീത അമേരിക്കയിൽ ആണ് കേട്ടോ .,ഞാൻ പറഞ്ഞു . നന്ദി സുഹൃത്തേ new york എന്നാണ് പറയാൻ വന്നത്‌ . ഈ മറുപടി കേട്ടതോടെ ഞാൻ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും മടങ്ങി.
മനോരാജ്യം. ഉൾനാടൻ അടിവാരങ്ങളിൽ പോലും ഇത്ര രാഷ്ട്രീയ സാക്ഷരതയുള്ള നമ്മുടെ സ്റ്റെയ്റ്റിൽ പോലും എന്തേ നേതാക്കന്മാർക്ക് ഈ ഒരറിവ് ഇല്ലാതെ പോകുന്നു . പറഞ്ഞു പറ്റിച്ചൊന്നും നയിക്കാനാകില്ല എന്ന്. ജനം പ്രതികരിക്കാത്തതു , വോട്ടിങ്ങിലൂടെ അല്ലാതെ , അവരുടെ മാന്യത കൊണ്ടാണെന്നു . അല്ലാതെ അംഗീകരിക്കുന്നത് കൊണ്ടല്ലെന്നു
തുടരും ...



Sunday, July 24, 2016

from face book

facebook

വക്കീലാണ്.. സ്വതവേ ഇന്നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളോടൊക്കെ വിരോധവുമാണ്.
അതുകൊണ്ട് തന്നെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന അഭിഭാഷക-മാധ്യമ സംഘർഷത്തെ പറ്റി നിഷ്പക്ഷമായൊരു അഭിപ്രായം പറയാനൊന്നും സാധ്യമല്ല. അല്ലെങ്കിൽ തന്നെ ഈ നിഷ്പക്ഷത എന്നത് നിലപാടില്ലായ്മയുടെ ഒരു ആലങ്കാരിക നാമം മാത്രമാണല്ലോ. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ, നിഷ്പക്ഷനായിരിക്കുക എന്നാൽ, ചെന്നായയുടെ പക്ഷം ചേരുക എന്നു തന്നെയാണർത്ഥം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ എല്ലാ ഉപാധികളും കയ്യടക്കി വെച്ചിരിക്കുന്ന മാധ്യമങ്ങൾ, തങ്ങളുൾപ്പെട്ടൊരു സംഭവത്തിന്റെ ഏകപക്ഷീയമായ വിവരണം മാത്രം നിരന്തരമായി പ്രക്ഷേപണം ചെയ്യുമ്പോൾ, മറുപക്ഷത്ത് നിന്ന് കൊണ്ട് കൂടി കാര്യങ്ങളെ കാണുന്നതും പറയുന്നതുമാണ് ശരിയായ അർത്ഥത്തിലുള്ള നിഷ്പക്ഷത. അപ്പോഴും വ്യക്തിപരമായി പക്ഷമുണ്ടെന്ന് പ്രഖ്യാപിച്ചു തന്നെ അതു ചെയ്യുന്നത്, വാദിഭാഗമോ പ്രതിഭാഗമോ എന്നാദ്യം വെളിപ്പെടുത്തി വാദം തുടങ്ങി ശീലിച്ച വക്കീലായത് കൊണ്ടാണ്.
"നിഷ്പക്ഷൻ" എന്ന മേൽവിലാസത്തിൽ വന്നു നുണ പറയാൻ, തോമ പത്രക്കാരനല്ല.
അവതാരികയിലേ പറയാം.. നിങ്ങളോട് ഇതുവരെ സകല പത്രങ്ങളും ചാനലുകളും പറഞ്ഞ കഥ,
ദിനേശ് മാത്യു മാഞ്ഞൂരാൻ എന്ന സ്ത്രീ പീഡന കേസിൽ ഉൾപ്പെട്ട ഗവ: പ്ലീഡറെ സംരക്ഷിക്കാനാണ് സംസ്ഥാനത്തെ അഭിഭാഷകർ അത്രയും മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന വേർഷൻ,
അതൊരു കല്ലു വെച്ച മാധ്യമ നുണയാണ്.
ഹൈകോടതിയിൽ അരങ്ങേറിയതോ വഞ്ചിയൂരിൽ തുടർച്ചയുണ്ടായതോ ആയ സംഘർഷങ്ങളൊന്നും സത്യത്തിൽ മാഞ്ഞൂരാൻ കേസുമായി ബന്ധപെട്ടതല്ല,
മറിച്ച് മാധ്യങ്ങൾ നടത്തുന്ന കോടതി റിപ്പോർട്ടിങ്ങിലെ ശരികേടുകളെ പറ്റിയുള്ളതും,
ഹൈകോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടുന്നതുമായി ബന്ധപെട്ടതും ആണ്.
അതിനെ ബോധപൂർവ്വം ഒരു പെണ്ണ് കേസാക്കി മാറ്റി, ആ നിലയ്ക്കുള്ള വ്യാജ വാർത്തകൾ പടച്ചതിലും പ്രചരിപ്പിച്ചതിലും നിന്നു തന്നെ, ഇവിടുത്തെ മാധ്യമ പ്രവർത്തകരുടെ നെറികേടിനെ പറ്റിയൊരു പ്രാഥമിക ബോധ്യം നേടാൻ നമുക്ക് സാധിക്കും.
അഡ്വ. മാത്യു മാഞ്ഞൂരാന്റെ പേരിൽ അങ്ങനെയൊരു ആരോപണം ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്. കേസ് കോടതിയുടെ മുന്നിലിരിക്കുന്ന അവസരത്തിൽ മാധ്യമങ്ങൾ സ്വന്തം നിലയ്ക്കൊരു വിചാരണ നടത്തി തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ ടിയാൻ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പരാതി നൽകിയിരുന്നു താനും. എന്നാൽ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഒരു നിലയ്ക്കുള്ള അഭിപ്രായം പറയാനും തയ്യാറാവാതിരുന്ന അസോസിയേഷൻ, കോടതി നടപടികളെ റിപ്പോർട്ട് ചെയ്യുമ്പോൾ സുപ്രീം കോടതി മുന്നോട്ടു വെച്ച മാനദണ്ഡങ്ങൾ അനുസരിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ് എന്നോർമിപ്പിക്കുകയും, മീഡിയ സ്വയമേവ കോടതി ചമഞ്ഞു സമാന്തര വിചാരണകൾ നടത്തുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവും ആണെന്നൊരു പ്രമേയം പാസ്സാക്കുകയും ആണ് ചെയ്തത്. എന്നാൽ ഈ സംഭവം പോലും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡെക്കാൻ ക്രോണിക്കിളിലെ 'രോഹിത്' എന്ന ജേർണലിസ്റ്റ് ഈ വാർത്ത കൊടുത്തത് ഹൈകോടതി അസോസിയേഷനിൽ കടുത്ത ഭിന്നത; പ്രമേയം ഏകകണ്ഠമായി പാസ്സാക്കാൻ സാധിച്ചില്ല എന്ന മട്ടിലായിരുന്നു. മാധ്യമ റിപ്പോർട്ടിങ്ങിലെ അവധാനത കുറവിനെ അപലപിക്കുന്ന പ്രമേയം തന്നെ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്വാഭാവികമായും അഭിഭാഷകരെ ചൊടിപ്പിച്ചു. രോഹിത്തിനെ അസോസിയേഷൻ വിളിച്ചു വരുത്തി ശാസിച്ചു. അയാൾ ഖേദം പ്രകടിപ്പിക്കുകയും, തിരുത്ത് കൊടുക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. പക്ഷെ ചെയ്തത് അതൊന്നുമല്ല.
അസോസിയേഷൻ യോഗം കഴിഞ്ഞു പുറത്തു വരുന്ന അഭിഭാഷകർ കാണുന്നത് തന്റെ മാധ്യമ സുഹൃത്തുക്കളെ ഫോൺ ചെയ്ത് വക്കീലന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും, അത് ചോദിക്കണമെന്നുമൊക്കെ പറയുന്ന രോഹിത്തിനെയാണ്. അൽപ്പം മുൻപ് പശ്ചാത്താപ വിവശനായി കുമ്പസരിച്ചു കണ്ടൊരു കുഞ്ഞാട്, ഞൊടിയിടയിൽ ഏഷണിക്കാരനായൊരു കുറുക്കച്ഛനായി രൂപാന്തരപ്പെട്ട വിസ്മയം കണ്ട് അവർ വിജ്രംഭിച്ചു. ന്യായമായും, "അല്ലയോ മഹാനുഭാവാ, എന്ത് പിതൃശൂന്യതയാണ് അങ്ങീ പ്രവർത്തിക്കുന്നത്?", എന്നവർ ചോദിച്ചു പോയി. വാക്കായി, വാക്കേറ്റമായി, വഴക്കായി. അവിടുന്ന് പോയ രോഹിത് പിന്നെ വരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടറായ നന്ദകുമാർ നമ്പ്യാർ എന്നയാളെയും കൂട്ടിയാണ്. നമ്പ്യാർ തന്റെ മാധ്യമ സീനിയോരിറ്റിയുടെ നിലവാരം മുഴുവൻ പ്രദർശിപ്പിച്ചു കൊണ്ട് അഭിഭാഷകരെ ഒന്നടങ്കം അസഭ്യം പറയുകയും, വെല്ലുവിളിക്കുകയും, അടിക്കാൻ ഓങ്ങുകയും ഒക്കെ ചെയ്യുന്നു. ഉന്തായി, തള്ളായി, തെറിവിളിയായി. പിന്നെ കാണുന്നത് പതിനഞ്ചോളം മാധ്യമ പ്രവർത്തകർ ചേർന്ന് ഹൈകോടതിയിലെ ചേംബർ കോംപ്ലക്സിലേക്ക് മാർച്ച് നടത്തുന്നതാണ്. അഭിഭാഷകരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ സംഘം കോടതി വളപ്പിൽ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും, വക്കീലന്മാർക്ക് നേരെ കല്ലെറിയുകയും, അതിൽ മാർട്ടിൻ എന്ന വക്കീലിന് തോളിന് പരിക്കേൽക്കുകയും ചെയ്തു. മാർച്ചിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച അഡ്വ. സുനിലിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും എറിഞ്ഞുടയ്ക്കുകയും കൂടി ചെയ്തിട്ടാണർ അന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുന്നത്.
സംഘർഷ സാധ്യത പരിഗണിച്ച് രണ്ടു ദിവസത്തേക്ക് മാധ്യമ പ്രവർത്തകരെ കോടതി പരിസരത്ത് വിലക്കാനും, അതുവരെ കോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടാനും ഹൈകോടതി റെജിസ്ട്രാർ തീരുമാനമെടുക്കുന്നു. പിറ്റേന്ന് രാവിലെ കൂടിയ ഹൈകോടതി അഡ്വക്കേറ്റസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം മാധ്യമപ്രവർത്തകർ കാട്ടിക്കൂട്ടിയ അക്രമത്തെ ശക്തമായി അപലപിക്കുകയും,അതിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുക്കുകയും ചെയ്യുന്നു. കോടതി നടപടികളെ തെറ്റായി മാത്രം റിപ്പോർട്ട് ചെയ്യാനും, അഭിഭാഷകരെ തന്നെ കയ്യേറ്റം ചെയ്യാനുമായി, മാധ്യമപ്രവർത്തകർക്ക് കോടതിയിലൊരു പ്രത്യേക സ്ഥാനം നൽകി ആദരിക്കേണ്ട യാതൊരാവശ്യവുമില്ല എന്ന പൊതുവികാരത്തെ മാനിച്ച് അവതരിപ്പിക്കപ്പെട്ട, ഹൈകോടതിയിലെ മീഡിയ റൂം സ്ഥിരമായി അടച്ചു പൂട്ടണം എന്ന പ്രമേയം, യോഗത്തിൽ എതിരില്ലാതെ പാസ്സാവുന്നു. ശ്രദ്ധിക്കേണ്ട കാര്യം, രാജ്യത്തെ വേറേതെങ്കിലും ഹൈകോടതിയിലോ, സുപ്രീം കോടതിയിൽ പോലുമോ മീഡിയ റൂം എന്നൊരു സംഗതിയേ ഇല്ലെന്നതാണ്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി കോടതിക്കുള്ളിലൊരു പ്രത്യേക സ്‌പേസ് അനുവദിച്ചു കിട്ടുന്നത് മാധ്യമപ്രവർത്തകരുടെ "അവകാശമല്ല", മറിച്ച് കേരള ഹൈകോടതിയിലും മറ്റു ചുരുക്കം കോടതികളിലും അവർക്ക് കിട്ടുന്നൊരു "സൗകര്യം" മാത്രമാണ് എന്ന് മനസിലാക്കണം. കേസ് നടത്തിയ വക്കീലിന് കിട്ടും മുൻപ് തന്നെ വിധിന്യായങ്ങളുടെ പകർപ്പ് പത്രക്കാർക്ക് കിട്ടുന്നതൊക്കെ ഈ സൗകര്യത്തിലാണ്. കോടതിയിലും, സെക്ഷനിലും, ജഡ്ജിമാരുടെ ചേംബറിൽ പോലും നേരിട്ട് ചെന്ന് വിവരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഇത്തരമൊരു സൗകര്യം ഉണ്ടായിട്ടു പോലും, കോടതി നടപടികൾ എപ്പോഴും തെറ്റായാണ് റിപ്പോർട്ട് ചെയ്യപ്പെടാറ് എന്നതും, പലപ്പോഴും ഗുരുതരമായി വളച്ചൊടിക്കപ്പെടാറ് പോലുമുണ്ട് എന്നതും, ഈയൊരു സംവിധാനത്തിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്ന സംഭവങ്ങളാണ്. ഈ സാഹചര്യത്തിലാണ് മീഡിയ റൂമിന്റെ പ്രസക്തി ചോദ്യം ചെയ്യപെടുന്നതും, അങ്ങനെയൊന്ന് ആവശ്യമില്ലെന്ന അഭിപ്രായം ഉണ്ടാവുന്നതും. എന്നാൽ റെജിസ്ട്രാറുടെ തീരുമാനത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത മാധ്യമപ്രവർത്തകർ അന്നും കോടതിയിൽ വരികയും, മീഡിയ റൂം ധിക്കാരപൂർവ്വം കയ്യടക്കുകയുമായിരുന്നു. അഭിഭാഷകർ അത് ചോദ്യം ചെയ്യുകയും മീഡിയ റൂമിലിരുന്നവരെ പുറത്താക്കുകയും ചെയ്യുന്നു. അതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകരുടെ സംഭവബഹുലമായ ഹൈകോടതി മാർച്ച് അരങ്ങേറുന്നത്.
ഹൈക്കോടതിയൊരു അതീവ സുരക്ഷാ മേഖലയാണ്. ഒരു ഹൈ സെക്ക്യൂരിറ്റി സോൺ. അതിനാൽ തന്നെ കോടതിയുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധ പ്രകടനങ്ങളോ പൊതു യോഗങ്ങളോ നടത്തുന്നതിന് ചട്ടപ്രകാരം വിലക്കുണ്ട്. അതിനെയൊക്കെ ലംഘിച്ചു കൊണ്ടാണ് അമ്പത് പേരോളം വരുന്ന മാധ്യമ പ്രവർത്തകരുടെ സംഘം ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയതും, കോടതിയുടെ മെയിൻ ഗേറ്റ് തന്നെ ഉപരോധിച്ചതും. ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് അവരെ തടയാൻ ബാധ്യസ്ഥരായിരുന്ന പോലീസ് ചെയ്തത്, അവർക്ക് എസ്കോർട്ട് നൽകി കോടതി പരിസരത്തേക്ക് ആനയിക്കുകയും, അവരുടെ സംരക്ഷകരായി നിന്നുകൊണ്ട് ഉപരോധത്തെ വിജയിപ്പിക്കുകയുമാണ്. കോടതി സമയം കഴിഞ്ഞിട്ടും ഗേറ്റിന് പുറത്തു കടക്കാൻ സാധിക്കാതെ വന്ന വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ നീക്കാൻ പോലീസ് തയ്യാറായില്ല. വക്കീലന്മാർക്കെതിരെ അസഭ്യ വർഷം നടത്തി ഉപരോധ സമരം അങ്ങനെ മുന്നേറുന്ന സമയത്താണ് അഡ്വ. എം.കെ.ദാമോദരന്റെ ജൂനിയറായ ആന്റണി വക്കീലും ക്ലർക്കും കൂടി ഒരു സ്‌കൂട്ടറിൽ പുറത്തു പോവാൻ ശ്രമിക്കുന്നത്. ആന്റണിയെ തടഞ്ഞ മാധ്യമക്കാർ, അയാളെ സ്‌കൂട്ടറിൽ നിന്ന് വലിച്ചിറക്കുകയും, ഹെൽമെറ്റ് ഊരിമാറ്റി മർദ്ധിക്കുകയും ചെയ്തു. ആന്റണിക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ആവേണ്ടിയും, പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയനാവേണ്ടിയും വന്നു എന്നു പറയുമ്പോൾ, മർദ്ധനത്തിന്റെ തോത് എപ്രകാരമായിരുന്നു എന്നൂഹിക്കാമല്ലോ. സഹപ്രവർത്തകനെ കണ്മുന്നിലിട്ട് മർദ്ധിക്കുന്നത് കണ്ട് മറ്റു വക്കീലന്മാർ അങ്ങോട്ട്‌ ഓടിചെല്ലുകയും, കാര്യങ്ങൾ അതിന്റെ സ്വാഭാവിക തുടർച്ചയിലേക്ക് കടക്കുകയും ചെയ്‌‌തു. അതുവരെ കയ്യും കെട്ടി കാഴ്ച്ച കണ്ടുനിന്ന പോലീസുകാർക്ക് പെട്ടെന്നാണ് ക്രമസമാധാനം പരിപാലിക്കാനുള്ള തങ്ങളുടെ കടമയെ പറ്റി ബോധോദയമുണ്ടാവുന്നത്. ലാത്തിചാർജ് എന്ന പേരിൽ കറുത്ത കോട്ടിട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് തല്ലികൊണ്ടാണവർ ആ കടമ നിർവഹിച്ചതെന്ന് മാത്രം. പത്രക്കാരും പോലീസും കൂടി സംയുക്തമായി നടത്തിയ കലാപരിപാടികൾ സമാപിക്കുമ്പോൾ ഇരുപതോളം അഭിഭാഷകർക്ക് പരിക്കേറ്റു കഴിഞ്ഞിരുന്നു. അതിൽ നാലു പേരുടെ നില ഗുരുതരവുമായിരുന്നു.
വാർത്ത സകലമാന പത്രങ്ങളിലും ചാനലുകളിലും വന്നത് ഹൈക്കോടതിയിൽ അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന രീതിയിലാണ്.
സംഭവങ്ങളുടെ മറുഭാഗം കൂടി പ്രേക്ഷകരെ അറിയിക്കാനുള്ള മര്യാദ ഒരു നിഷ്പക്ഷ നിർഭയ നിരന്തരനും ഉണ്ടായില്ല.
മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി ഗിരിപ്രഭാഷണം നടത്തുന്ന ഒരു ചാനൽ ചാർച്ചികനും, വസ്തുതളെ സത്യസന്ധവും പക്ഷപാതരഹിതവുമായി അവതരിപ്പിക്കേണ്ട മാധ്യമ ധർമ്മത്തെ പറ്റി ഒരു വാചകം പോലും പറഞ്ഞില്ല.
സ്വയം വിമർശനത്തിന്റെ ഒരു തരിമ്പ് പോലും ഒരു റിപ്പോർട്ടിലും കടന്നുകൂടി കണ്ടില്ല.
അവിടെയാണ് അതിലെ അപകടവും.
ഇവിടുത്തെ മാധ്യമ പ്രവർത്തകരൊക്കെ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ആരെയും ഒരടിസ്ഥാനവുമില്ലാതെയും കരിവാരി തേയ്ക്കാം എന്ന സാഹചര്യം എത്ര ഗൗരവമുള്ളതാണ്?
കവല ചട്ടമ്പിമാർ കത്തിയും വടിവാളും കാണിച്ച് "തീർത്തു കളയും" എന്നൊക്കെ വിരട്ടുന്നത് പോലെ, മാധ്യമ പ്രവർത്തകർ പേനയും കാമറയും കാണിച്ച് "തൊലച്ചു കളയും" എന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ, ഇവർ സ്വന്തം തൊഴിലിനെ എന്തായാണ് മനസിലാക്കിയിരിക്കുന്നത്?
ധാർമികതയുടെ കണിക പോലുമില്ലാത്ത ഇക്കൂട്ടരാണ് ഇനാട്ടിലെ വാർത്താ വിനിമയത്തിന്റെ ഉപാധികളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നതെങ്കിൽ, നമ്മുടെ അറിയാനുള്ള അവകാശമൊക്കെ സത്യത്തിൽ എത്ര വലിയൊരു പൊള്ളത്തരമാണ്??
വ്യാജ വാർത്തകളും വ്യക്തിഹത്യയും കൊണ്ട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാകുന്ന ജനാധിപത്യത്തിന്റെ രണ്ടു തൂണുകളെയും വിരട്ടി വരുതിയിലാക്കിയ ശേഷമാണ്,
അവർ മൂന്നാം തൂണായ ജുഡീഷ്യറിയെ തേടിയെത്തിയത്.
അവരുടെ മുന്നിൽ നട്ടെല്ല് വളയ്ക്കാൻ മനസ്സില്ലെന്ന് ഉറക്കെ പറഞ്ഞ അഭിഭാഷകർ നിശ്ചയമായും അഭിനന്ദനമർഹിക്കുന്നുണ്ട്.
പക്ഷെ വലിയ കയ്യടിക്കർഹരായവർ ശരിക്കും, പൊളിറ്റിക്കൽ കറകറ്റ്നെസ്സിനെ ആലഭാരങ്ങളെ പറ്റിയൊന്നും യാതൊരു ബേജാറുമില്ലാതെ, "ന്യായം ആരുടെ ഭാഗത്തായാലും, മാധ്യമക്കാർക്ക് രണ്ടു കിട്ടിയത് നന്നായി" എന്ന് പരസ്യമായി പറഞ്ഞ ഇവിടുത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരാണ്.
അതായിരുന്നു യഥാർത്ഥ അടി.
മാധ്യമ ഹുങ്കിന്റെ കരണത്തേറ്റ അടി.
തങ്ങളുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് കള്ളവും കെട്ടുകഥയും ഇരവാദവും പ്രചരിപ്പിച്ചിട്ടും ഒടുവിൽ ജനം പറയുന്നത്, 'കിട്ടിയെങ്കിൽ കണക്കാക്കി പോയി. നിങ്ങൾക്കല്ലെങ്കിലും നല്ല തല്ലിന്റെ കുറവുണ്ടായിരുന്നു' എന്നാണെങ്കിൽ, അതിവിടുത്തെ മാധ്യമ പ്രവർത്തകരുടെ മുഖത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.
അതിലവർക്ക് കാണാം, സ്വന്തം നിലയും വിലയും വിശ്വാസ്യതയും എന്താണെന്ന്.
ആളുകൾക്കിടയിൽ തങ്ങൾക്കുള്ള മതിപ്പെത്രയാണെന്ന്.
തങ്ങളുടെ ജീർണ്ണലിസത്തിന്റെ തനിസ്വരൂപം എത്രമേൽ അഴുകിയയിരിക്കുന്നു എന്ന്.
ശരിക്ക് കണ്ട് മനസിലാക്കുകയും, വേണ്ട തിരുത്തകളൊക്കെ വരുത്തുകയും ചെയ്താൽ, ഇതവർക്ക് കിട്ടുന്ന അവസാനത്തെ അടിയാവും.
19 hrs · Public
You and 357 others like this.

Sanku T Das

Like · 1 · Reply · Report · 2 hours ago

Sanku T Das

Like · 1 · Reply · Report · 2 hours ago

Jayachandran Chakyat

Like · 1 · Reply · Report · 2 hours ago

Jayachandran Chakyat

Like · 1 · Reply · Report · 2 hours ago

Sanku T Das

കഥയെഴുത്ത് എന്റെ ജോലിയല്ല. നേരിട്ടന്വേഷിച്ച് സത്യമെന്നു ബോധ്യപ്പെട്ട കാര്യങ്ങളാണ് എഴുതിയതത്രയും. അതു സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ, അങ്ങനെയുമൊരു വശം ഉണ്ടെന്ന് അംഗീകരിക്കാതിരിക്കാൻ പറ്റുകയേ ഇല്ല. മാധ്യമപ്രവർത്തകരുടെ കയ്യിലെ കാമറകൾക്കും അവരുടെ എതിർവശത്ത് നിന്നവരുടെ ദൃശ്യങ്ങൾ മാത്രമേ ഷൂട്ട് ചെയ്യാൻ സാധിക്കൂ എന്നത് കൊണ്ട് നിങ്ങളിത്രനാളും കണ്ട വിഷ്വൽസൊക്കെയും അവരുടെ ഭാഗമാവും പറഞ്ഞത് എന്നതൊരു സ്വാഭാവികതയാണ്. വക്കീലന്മാരുടെ ഫോണിൽ നിന്നെടുത്ത ദൃശ്യങ്ങൾ കൂടി കണ്ടാലേ മറുവശവും മനസിലാക്കാൻ പറ്റുള്ളൂ. ചിലത് മുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇനി, ഇതു രണ്ടുമല്ലാതെ ഹൈകോടതിയിലും, ഗേറ്റിനു മുന്നിലെ ബാങ്കുകളിലും ഒക്കെ സി.സി.ടി.വി കാമറകൾ ഉണ്ടല്ലോ. അവ പകർത്തിയ ദൃശ്യങ്ങൾ കൂടി പുറത്തു വരട്ടെ. നിഷ്പക്ഷമായി അവ സംസാരിക്കും.
ഏത് ഓട്ടോക്കാരോടാണ് രാജേഷ് സംസാരിച്ചത് എന്നെനിക്കറിയില്ല. മാധ്യമപ്രവർത്തകരുടെ ക്വൊട്ടേഷൻ എടുത്ത് അഭിഭാഷകരെ ഭീഷണിപ്പെടുത്താൻ ഓട്ടോകാരുടെ വേഷത്തിൽ ചിലർ വന്നതായി അന്വേഷിച്ചപ്പോൾ മനസ്സിലായിരുന്നു. രാജേഷ് ചോദിച്ചത് അവരോടൊക്കെ തന്നെയാവാനാണ് സാധ്യത. ഏതായാലും ഞാൻ കണ്ടിടത്തോളം ജനങ്ങൾ ഭൂരിഭാഗവും മദ്യക്കാർക്ക് തല്ലുകിട്ടിയതിൽ സന്തോഷിക്കുന്നവരാണ്. ഞാൻ ഹൈകോടതിയിലല്ല എന്നറിഞ്ഞിട്ടും, എന്നാലും വക്കീലാണല്ലോ.. കലക്കി, എന്നു പറഞ്ഞു ഷേക്ക് ഹാൻഡ് തന്ന ആളുകൾ പോലുമുണ്ട്. ഈ പോസ്റ്റിനു താഴെയുള്ള കമന്റുകൾ പരിശോധിച്ചാൽ പോലും അത് മനസിലാക്കാവുന്നതേയുള്ളൂ.
ഇനി, ശിവൻ മഠത്തിലിന്റെയും സെബാസ്റ്യൻ പോളിന്റെയും ഒക്കെ കാര്യം. അവർക്കെന്തെങ്കിലും ഇണ്ടാസ് കിട്ടിയതായി അറിവില്ല. ഇനി കിട്ടിയിട്ടുണ്ടെങ്കിലും അതിലൊരു തെറ്റുമില്ല എന്നാണെന്റെ അഭിപ്രായം. അഭിഭാഷകർ എന്നതിലുപരി ചാനൽ ചർച്ചക്കാരായ ഇവരൊക്കെ, കാര്യങ്ങൾ നേരിട്ടു അറിവുള്ളവരോ മനസിലാക്കാൻ സാഹചര്യമുള്ളവരോ ആയിരുന്നിട്ടു കൂടി, തങ്ങളെ ചർച്ചക്ക് വിളിച്ചിരുത്തി വലുതാക്കുന്ന മാധ്യമങ്ങളോടുള്ള കൂറു തെളിയിക്കാൻ വേണ്ടി, ബോധപൂർവ്വം അസത്യം പ്രചരിപ്പിക്കാൻ കൂട്ടുനിന്നുവെങ്കിൽ, മിനിമം ഒരിണ്ടാസെങ്കിലും അവർക്ക് കൊടുക്കണം എന്നാണെന്റെയൊരിത്.
Rajesh Rajesh
Like · 2 · Reply · Report · 1 hour ago

Chayillath Gopi Nambiar

Palappozhum oru ekapaksheeya nilapaadille ennu thonniyirunnu, news kaanumpozhokke . Enthaayaalum vakkeelanmar Kurachoru samyamanam paalikkendiyirunnille ennoru samshayam baaki nilkkunnundu. Vaarthamaadhyamakkar ahankaram kurachu kurachhal kollaam. I am sure, this time Shanku is lawyer not a lier...
Like · 1 · Reply · Report · 1 hour ago

Chayillath Gopi Nambiar

Very much informative...Shanku...thanks.
Like · 1 · Reply · Report · 1 hour ago

Mathai Kuriakose

നന്നായിട്ടുണ്ട് വക്കീലന്മാരുടെ ഭാഗം ആരും അറിഞ്ഞില്ല എന്നത് നേര് അതാണ് മാധ്യമ സിണ്ടിക്കേറ്റിന്റെ ശക്തി സ്വാധീനം ധിക്കാരം. നിങ്ങൾ ശരിയായി ഉദ്ധരിച്ച ഒരു സാധാരണക്കാരൻ ആണ് ഞാൻ . പത്രക്കാർ തീർച്ച ആയും ഇതും ഇതിന്റെ പകുതിയും അർഹിക്കുന്നു എന്നു കരുതുന്ന ജനം . ഈ പോസ്റ് ഞാൻ എന്റെ ബ്ലോഗിലും epaper ലും കൊടുക്കുന്നുണ്ട് .
 
         mkmathai.blogspot.in
         https://paper.li/joymaran/1379642613

 പക്ഷെ സംശയം ബാക്കി നിൽക്കുന്നു. 1 . തെറ്റായി റിപ്പോർട് ചെയ്താൽ വിളിച്ചു വരുത്തി മാപ്പു പറയിക്കാനുള്ള വ്യവസ്ഥ ഒക്കെ ഉണ്ട് അല്ലെ . അതും ഒരു പ്രസ്താവന ഐക്യ കണ്ടെന അല്ല പാസ് ആയതു എന്നു തെറ്റായി റിപ്പോർട് ചെയ്തതിന് . 2 . സംഘർഷം മൂത്താൽ പിതൃ ദോഷത്തെ പറ്റിയൊക്കെ എതിരാളിയെ ഓർമിപ്പിക്കാം . അതു സ്വാഭാവവികം ആണ് അല്ലെ 
സത്യം കേൾക്കുന്നതിന് വിരോധം ഇല്ലെങ്കിൽ ഒന്നോ രണ്ടോ തല്ലു വക്കീലന്മാർക്കും ഗുണം ചെയ്തിട്ടുണ്ടാകും എന്നു തന്നെ ആണ് ജനം വിശ്വസിക്കുന്നത് .

Friday, July 15, 2016

ഇടിവെട്ടും മിന്നലും സാന്ത്വനം

മതിൽ ചാടി മറയുന്ന വെയിലിനു
കുളിരേറും കാറ്റിന്റെ പിൻവിളി
നീളുന്ന നിഴലിന്റെ നെറുകയിൽ
വിളറും  നിലാവിന്റെ ചുംബനം

തല തോർത്തും മഞ്ഞിന് മറുതുണി
മരം പെയ്യും  കാടിന്റെ കമ്പളം
വാ പൊത്തി കരയുന്ന കാർമുകിൽ
ഇടിവെട്ടും മിന്നലും സാന്ത്വനം

വെയിൽ കായും മണ്ണിന്റെ നറു മണം
മഴ മാറും  പുൽനാമ്പിൽ മരതകം
മരം കേറുമിരുളിന്റെ ആലസ്യം
ഇരകണ്ട രാവിന്റെ ഏമ്പക്കം


പിന്നാമ്പുറം
ഒരു നിമിഷം മുൻപ് മുറ്റത്തുണ്ടായിരുന്നൂ വെയിൽ ദാ ഇപ്പോൾ മതിലിനപ്പുറത്ത് നിൽക്കുന്നു ഒഴിഞ്ഞു പോകാനുള്ള ശ്രമം  കാറ്റു പിറകെ ചെന്നു വിളിച്ചു ക്ഷമിച്ചു കൂടെ പോകാതിരുന്നൂടെ നല്ല കുളിര്... അകന്നു പോകുന്ന നിഴലിന്റെ പിന്നേ ചെന്നു വിളറി വെളുത്ത നിലാവ് നൽകി ഓർത്തു വെക്കാനൊരു സമ്മാനം....ഇനിയിപ്പോൾ കുളിച്ചു കയറുക തന്നെ ഈറൻ മാറാൻ എന്തുണ്ട് മഞ്ഞിന്റെ ആത്‌മഗതം കാട് പറഞ്ഞു എന്നെ വാരി പുതച്ചോളൂ.... കടലിൽ നിന്നു വാരി എടുത്തു മാറോടു ചേർത്തു ആകാശങ്ങൾ താണ്ടി ഇന്നിപ്പോൾ വിട്ടുകൊടുക്കണമെന്ന് ഭൂമിയിൽ വീണു ചിതറാൻ കാർമുകിൽ കേണു ഛേ വാ പൊത്തെടീ ഇതൊക്കെ നാട്ടു നടപ്പാ ഇടിവെട്ടി അലറി മിന്നൽ പറഞ്ഞു കാര്യമാക്കേണ്ട കരഞ്ഞു തീർത്തോളൂ ഇടവേളകളിൽ....വെയിൽ കായാൻ മേലുണക്കാൻ നീണ്ടു നിവർന്നു കിടക്കുന്ന മണ്ണിന്റെ മണം അതെനിക്കിഷ്ട്ടം.... മഴ കഴിഞ്ഞ പക്ഷെ വെയിലിനു മുൻപത്തെ ഇടവേളകളിൽ മുക്കുറ്റിപ്പൂവിലും പുൽത്തുമ്പിലും ഞാൻ കണ്ടിട്ടുണ്ട് തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങൾ.... ആ മരത്തിന്റെ ചില്ലയിൽ ഒരു കീറ് വെളിച്ചം തങ്ങി നിൽക്കുന്നു അതു കൂടി എത്തിപിടിച്ചാൽ വിശ്രമിക്കാം ഇരുളിന്റെ ആത്‌മഗതം,,,, അവസാനം ഓടിത്തളർന്നു എന്റെ വായിൽ തന്നെ വന്നു പെട്ടു ഇതും കഴിഞ്ഞാൽ ഒരു ഏമ്പക്കം അത്രയേ വേണ്ടൂ രാവിന്റെ വീമ്പ്

Thursday, July 14, 2016

white paper and blue book

തമാശ ബ്രിഗേഡിലേക്കു കൂടുതൽ ആളുകൾ dr thomas issac പറയുന്നു white paper ൽ ചില കാര്യങ്ങൾ പറയാൻ പാടില്ലെന്ന് എന്തു സമർഥിക്കാൻ ഉദ്ദേശിക്കുന്നോ അതു മാത്രമേ പാടുള്ളു എന്ന് അല്ലാത്ത സത്യങ്ങൾ
പറഞ്ഞാൽ അതു blue ആയി പോകുമെന്ന് blue book ന്റെ definition ൽ ആ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ടെന്ന്

ഇത്രയും serious അല്ലാത്ത തമാശയും വേറെ ഉണ്ട് ഏപ്രിൽ മാസത്തിൽ election കാരണം tax പിരിവ് വല്ലാതെ താണു അതു ജൂൺ ആയപ്പോഴേക്കും normal ആയി ഈ വർദ്ധന സർക്കാർ മാറിയത് കൊണ്ടാണെന്ന്

 ഒരു തെറ്റു പറ്റിപോയതാകാനേ സാധ്യത ഉള്ളു  സർക്കാർ മാറ്റം പോലുള്ള കാര്യങ്ങൾ instant ആയി ലോകത്ത് എവിടെയും മാറ്റം ഉണ്ടാക്കില്ല അങ്ങനെ real time ൽ react ചെയ്യാൻ ഒരു society ക്കും കഴിയില്ല എന്ന് അറിയാത്തതു കൊണ്ടല്ല അമിതാവേശത്തിന്റെ ഒരു നിമിഷാർത്ഥത്തിൽ അങ്ങനെ ചിന്തിച്ചു പോയി അത്രയേ ഉള്ളു അതു പക്ഷെ സമ്മതിക്കില്ല അതു ഞങ്ങളുടെ ഈ generation ന്റെ  ജന്മാവകാശം ആണ്

നിങ്ങൾ വേണമെങ്കിൽ അടുത്ത generation ലോ കോഴിക്കോടോ ആശ വച്ചോളൂ

Monday, July 4, 2016

post 123

nsg debate
epilogue
123 is not npt. a little short. we need not burn our warheads. though keeping them without proper upgradation is of no use.123 is not a disaster. a little less. we got some uranium in the bargain. but further development military or otherwise is doomed for ever.

but then past is past. we can't undo 123. let us see what we should do in the future. 1. we should not succumb to the pressure to buy reactors old or not so old from any one . 2. nuclear technology is technology too. we have every right to benefit from it. we have no obligation to recognise the right of any one to restrict it.

modi is not indira. a little more. in boldness commitment dedication . if modi finds a way to take the fight for technology forward ( to pokharam or else where ) the nation has a duty to stand by him. unless of course he has other plans.

Sunday, July 3, 2016

n s g drama

n s g  and  1 2 3

1. why is india clamouring for it ?
no sensible reason. trade is already permitted by nsg. ( if it is a case specific one , may be nsg membership will make it universal.
frankly i don't know. and it doesn't matter anyway. )
the only possible explanation is that psychological boost. nsg took birth basically to control india in its nuclear adventure. if finally india gets a seat in nsg it can probably boost our confidence in international dealings.
the other explanation is to play up the drama element . make nsg membership look like a kittaakkanai and then project the struggle and finally the happy ending.

2. why is usa supporting us ?
only becoz we are a large buyer willing to fall in line. and usa is a seller in a hurry. (may be they can do it without india being a member of nsg. there should a limiting clause in the present arrangement. frankly i don't have the details.)

3. can military use be identified ?
123 agreement is based mainly on the presumption that military and non military installations can be marked out. i don't see how it can be done. in fact the initial opposition was mainly due the fear that it will destroy our thorium research and block our military use.
even in the present form india can never think of moving an inch ahead in nuclear research. another blast and we are banned. hyde clause will apply . probably worse than before. we will become a proclaimed offender. in that sense 123 is as bad as npt.

4. what do we plan to buy from usa ?
clearly second hand nuclear generators is a top item. look at the insistence of usa on reducing the insurance liability and how we toed the line. this probably is the biggest sell off the country has seen in recent history. any debate is welcome

my take

nsg membership is drama. nothing wrong in a little bit of entertainment in politics.
123 agreement is a disaster. people kept low profile becoz of the delay in its implementation. they thought that in typical indian style 123 will also be left in the dust bin. now that it is in the implementation mode we should at least know what we are going to get and in return for what