badge

q u o t e

Sunday, August 31, 2014

പുസ്തകങ്ങളെ അപമാനിച്ച് ...
പുസ്തകങ്ങളെ അപമാനിച്ച് കേരള സാഹിത്യ അക്കാദമി. ഓണത്തിന് ഇങ്ങനെ. ഇനി വിഷു വരുമ്പോള്‍ അക്കാദമി പുസ്തകങ്ങളെല്ലാം എടുത്ത് കത്തിക്കുമോ ? കഷ്ടം! നിരക്ഷരര്‍ അക്കാദമി ഭരിച്ചാല്‍ ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം.
 https://www.facebook.com/photo.php?fbid=887205217975681&set=a.150057158357161.23275.100000586337535&type=1&theater

 Dr  C T  William

 Photo: പുസ്തകങ്ങളെ അപമാനിച്ച് കേരള സാഹിത്യ അക്കാദമി. ഓണത്തിന് ഇങ്ങനെ. ഇനി വിഷു വരുമ്പോള്‍ അക്കാദമി പുസ്തകങ്ങളെല്ലാം എടുത്ത് കത്തിക്കുമോ ? കഷ്ടം! നിരക്ഷരര്‍ അക്കാദമി ഭരിച്ചാല്‍ ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം.

Thursday, August 28, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... നാല്മദ്യ നിരോധനം ടുറിസത്തെ  ബാധിക്കും .
സൂക്ഷിക്കണം .

മദ്യം യുറോപ്പിയരുടെ സംസ്കാരത്തിന്റെ ഭാഗമാണ് . അതില്ലെന്നായാൽ അവര് അതുള്ള ശ്രീലങ്കയ്ക്കോ  മറ്റോ പോകും .

ശരി ആയിരിക്കാം . അങ്ങനെയെങ്കിൽ വേശ്യാവൃത്തി legalise  ചെയ്യാത്തതിന്റെ പേരിൽ എത്ര ടൂറിസ്ടുകളെയാണ് നാം ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊന്റിരിക്കുന്നത് . ആ നഷ്ടമല്ലേ ആദ്യം നികത്തെന്ടത്‌ ? പിന്നെ മദ്യം . പിന്നെ നമ്മുടെ മീന്പിടുത്തക്കാരെ വെടി  വച്ചു കൊല്ലാനുള്ള സ്വാതന്ത്ര്യം .  ആ   order ഇൽ  അല്ലേ  tourism promote ചെയ്യേണ്ടത് ?

നമ്മൾ രസിക്കുന്ന കുസൃതികൾ ... മൂന്ന്നീരയെ അറിയില്ലേ നമ്മുടെ തെങ്ങിന്റെ തേൻ. നീരയെ  promote  ചെയ്യാൻ വേണ്ടി സര്ക്കാര് എന്തൊക്കെയാ ചെയ്യുന്നത് ? എന്നിട്ടും നീരയ്ക്കൊരു പ്രൊമോഷനും കിട്ടുന്നില്ല . എന്താ രഹസ്യമെന്നല്ലേ

നീര ആകെ കിട്ടുന്ന  ഒരു സ്ഥലം ഈ ഭൂമി മലയാളത്തിൽ വൈറ്റില ഹബ് മാത്രം .  അവിടെയും പോയി . നീര  ഒരു ശീതീകരിച്ച്ച   ജാറിനകത്തങ്ങനെ  സ്വർണ നിറത്തിൽ ... ഞാൻ പറഞ്ഞു എനിക്കൊരു നാല് ബോട്ടിൽ തന്നേരെ .

salesman  എന്നെ സഹതാപത്തോടെ നോക്കി . ആവശ്യക്കാർ ഇവിടെ വന്നു വാങ്ങി കുടിക്കണം . കൊണ്ടു പോകാനൊന്നും പറ്റില്ല കിളവാ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം .

നീരക്കുട്ടിക്കെന്താ promotion  കിട്ടാത്തതെന്ന് പിടി കിട്ടിയില്ലേ ? എങ്കിലും സമാധാനിക്കാൻ വകയുണ്ട് . തെങ്ങിൽ നിന്നിറക്കി ഇവിടെ വരെ കൊണ്ടുവന്നല്ലോ . ഇങ്ങോട്ട് കേറി വന്നാലേ തരൂ എന്നൊന്നും പറയുന്നില്ലല്ലോ

Sunday, August 24, 2014

MH370

What do you think happened to Flight MH370?
The poll already expired - voting is no longer possible!
Results:
It crashed by accident
(3140) 33.37%
It got hijacked and crashed
(1835) 19.5%
It got hijacked and is still intact
(1066) 11.33%
It crashed intentionally by the pilots
(1682) 17.87%
The plane is still intact and was intentionally rerouted by the pilots
(1688) 17.94%
 
Total Votes 9411

നമ്മൾ തഴയുന്ന ആകൃതികൾ ....അഞ്ച്ഇന്ഗ്ളണ്ടിൽ പോയി നമ്മൾ ക്രിക്കറ്റ്‌ കളിച്ചില്ലേ തോറ്റില്ലേ മാനമായിട്ടു ?

ഇപ്പോളല്ലേ കാരണം കണ്ടു പിടിച്ചത് . സ്ത്രീലിംഗത്തിൽ പെട്ട കൂട്ടുകാർ. ഭാവിയിൽ ഇവരെ അകറ്റി നിർത്തണം അത്രേ.

ഞാൻ ഒരു ഡോക്ടറോ ബയോളഗിസ്ടോ ആയിരുന്നെങ്കിൽ പെട്ട് പോയേനെ . എങ്ങനെ നേരിടും ചോദ്യങ്ങളെ ?

      എത്ര നാളത്തെക്കാണ്  മാറ്റി കിടത്തേണ്ടത് ? അതോ നിർത്തിയാൽ മതിയോ ? സമയം കൂടിയാൽ ഫലം കൂടുമോ ?

     ആാരാണിതൊക്കെ monitor  ചെയ്യേണ്ടത് ? എങ്ങനെയൊക്കെ ?

     ഇനിയിപ്പോൾ ആണ്‍ കൂട്ടുകാരാണെങ്കിൽ എന്ത് ചെയ്യും ? എങ്ങനെ ?

ഇനിയുമുണ്ട് പക്ഷെ വിട്ടേക്കാം .

സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിന്റെ ഒരു thrill വേണ്ടെന്നു വയ്ക്കാൻ ഒരു establishment ഉം തയ്യാറാവില്ല അല്ലേ ? 

Saturday, August 23, 2014

നമ്മൾ തഴയുന്ന അകൃതികൾ ....നാല്കോടതി  പറഞ്ഞു overtaking  പാടില്ലെന്ന് . RTO പറയുന്നു സമയം മാറ്റാൻ ചട്ടം സമ്മതിക്കുന്നില്ലെന്നു .  മൂന്നു മിനിറ്റിൽ തന്നെ ഒരു കിലോമീറ്റർ ഓടിയിരിക്കണമെന്ന് . കുഴി OR നോ കുഴി .  on road or no road .

ചട്ടക്കൂടെന്നു പറയുന്നത് വെറുതെയല്ല. കൂട്ടിലടയ്ക്കാനാണ് ചട്ടങ്ങൾ.

ഈ സമയം തന്നെ വേണ്ടെന്നു വെച്ചാലെന്താ ? വണ്ടികൾ ഓടാതിരിക്കുമോ ? അവർക്കു കാശ് കിട്ടണ്ടേ ?  നിറുത്തിയിട്ടുകളയും എന്നാണോ പേടി ? അതിനു യാത്രക്കാർ സമ്മതിക്കുമോ ? വേറെ ബസ്സിൽ പോകില്ലേ ?

മോഡിയെ സമ്മതിക്കണം . ഈ  RTO  തന്നെ വേണ്ടെന്നു വെയ്ക്കാൻ ആലോചിക്കുന്നില്ലേ ? എത്ര ഉചിതം .

നമ്മൾ തഴയുന്ന അകൃതികൾ....3


നിതാരിയിലെ (noida) കുട്ടികളെ ഓർമയില്ലേ ? കൊന്നു കുഴിച്ചു മൂടിയത്. 16 പേരെ . ഇപ്പോൾ കോലിയെ തൂക്കിലേറ്റാൻ പോകുന്നു .

പ്രശ്നം അതല്ല . ആകെയുള്ള തെളിവ് അങ്ങേരുടെ confession .  അങ്ങേരു കോടതിയിൽ പറഞ്ഞു അങ്ങേരുടെ കൈയ്യിലും കാലിലും 
 നഖങ്ങൾ കുറഞ്ഞിട്ടുന്റെന്നു . കോടതിയിൽ വാക്ക് മാറ്റിയാൽ ഇനിയും കുറഞ്ഞേക്കും എന്ന് പേടി ഉണ്ടെന്ന്

മനുഷ്യതം ആണ് പ്രശ്നമെങ്കിൽ നമുക്ക് മൃഗങ്ങൾ ആയാലോ ? കൊന്നും തിന്നും കടിച്ചും മാന്തിയും സുഖമായി ജീവിക്കാം . നഖങ്ങൾ അപ്പോളും ബാക്കി ആകുമല്ലോ

read more at
 https://paper.li/joymaran/1379642613?edition_id=044c47c0-28e4-11e4-aa43-00259071bfed
സാക്ഷികൾ


അവർ അവനെ തേടി വന്നു   ഞാൻ ചിന്താവിഷ്ടനായി അവർ അവളെ തേടി വന്നു  ഞാൻ ആകുലനായി കരഞ്ഞു അവർ നിങ്ങളെ തേടി വന്നു ഞാൻ മൂകസാക്ഷി ആയി മാറി നിന്നു ദൂരെ അവർ എന്നെ തേടി വന്നു അവനോ അവളോ നിങ്ങളോ സാക്ഷികളാകാൻ ഉണ്ടായിരുന്നില്ലല്ലോ

അവർ എന്നെ വിജന വീഥികളിലൂടെ നടത്തി മയത്തിൽ അവർ എന്റെ കൈകളിൽ ആണി തറച്ചു ഒട്ടും പീഠിപ്പിക്കാതെ അവരെന്നെ ക്റൂശിലേറ്റി സാക്ഷികളില്ലെങ്കിൽ പീഠനത്തിനെന്തു  പ്രസക്തി

ഒരു പാറക്കല്ലുരുട്ടി  വച്ചു പോലും എന്റെ കല്ലറ മൂടാൻ  മെനക്കെടാതെ അവർ നടന്നു നീങ്ങി സാക്ഷികളില്ലെങ്കിൽ ഉയിർപ്പിനെ എന്തിനു കരുതണം 

അവർ വീണ്ടും വരും സാക്ഷികളെ ആർക്ക് കരുതി വെയ്ക്കാനാകും
-----------
പകുതിയും മോഷ്ടിച്ചതാണ് എവിടെ നിന്നെന്നു ഓർക്കാനാകുന്നില്ല സോറി

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

 ( ശരത്തിന്റെ  face book page ഇൽ നിന്ന് മോഷ്ടിച്ചത് )
 
 
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി- മുസ്ഫിറ മുഹമ്മദ് ( അസിസ്റന്റ് മാനേജര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍, മലപ്പുറം ജില്ല)

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം.
കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടംടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക്  ഗ്രോബാഗ്‌ ,  പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത് പെയിന്റ് ബക്കറ്റ് ,ആലെങ്കിൽ വലിയ  കാനുകൾ രണ്ടായി മുറിച്ചും ചെയ്യാം   . ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് .മൂന്നു ചിരട്ട കമിഴ്ത്തി വെച്ച് അതിനുമുകളിൽ ടൈയിൽസോ ഓടോ വെച്ച് അതിനു മുകളിൽ ഗ്രോബാഗ്‌  വെക്കാം  ഇത് വെള്ളം കെട്ടി നിന്ന് ടെറസ് കേടു വരുത്തില്ല  , വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം. പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം.ചീര പാകുംബോൾ കൂടെ അൽപം  റവ കൂടി പാകിയാൽ  ഉറുമ്പുകൾ  ചീര വിത്ത് തിന്നാതെ  റവ തിന്ന്  തീരുംബോയെക്കും ചീര മുളച്ചോളും ,  പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം. ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക് ) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും.,വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്.
രണ്ടായിച്ച്ചയിൽ ഒരിക്കൽ   ജീവാമൃതം ,പഞ്ചഗവ്യം, ,ഫിഷ്‌ അമിനോ ആസിഡ് ,എഗ്ഗ് അമിനോ ആസിഡ് , വെർമി ടീ , ജൈവസ്ളറി,കടലപിണ്ണാക്ക് പുളിപ്പിച്ഛത് ,  ഇലച്ചാറ് , ഇവ ഏതെങ്കിലും നേർപ്പിച്ചു നെൽകിയാൽ  ചെടികൾക്കുള്ള പോഷക മൂലകങ്ങൾ ഇവയിൽ നിന്നും ലഭിക്കും , ചെടികൾ കരുത്തോടെ വളരും യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും ഇത്  പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.
കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)അരുണ ( ചുവപ്പ്, നീളമുള്ളത്)മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്) ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍) മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന
 (കത്തിരി)ശ്വേത (വെളുത്തത്, ഇടത്തരം നീളം) ഹരിത (ഇളം പച്ച, നീളമുള്ളത്) നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി) കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
 ഹിമ (ഇളം പച്ച, നീണ്ടു പരന്നത്) ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
 കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍) ബേബി (വെളുത്തതും ഒരടി നീളവും)മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
 കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വെള്ളരി വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം. മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം) സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)മുക്തി (പച്ച നിറം) സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ് 
ചട 183, ചട 160 (സങ്കരയിനങ്ങള്‍) (ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)് ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
1.പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
2.വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
3.വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 ഗ്രാംബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
4.ഗോമൂത്രം-
കാന്താരി മുളക് മുശ്രിതഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
5.നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
6.പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
7.ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
1.ട്രൈക്കേഡര്‍മ''
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു. "ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍ മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
2.'സ്യൂഡോമൊണാസ്'
 മിത്ര ബാക്ടീരിയസസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

Sunday, August 17, 2014

ജലഗതാഗത പാതകളിലെ ചതിക്കയങ്ങൾ

ഞാൻ : എല്ലാവര്ക്കും ഈ ചാനൽ ചർച്ചയിലേക്ക് സ്വാഗതം . വിളിക്കാതെ തന്നെ വന്നതിന്‌. കേന്ദ്ര സർക്കാർ അടിച്ചേല്പിക്കാൻ  ശ്രമിക്കുന്ന ജലഗതാഗത പരിപാടയെപ്പറ്റി അറിഞ്ഞ ഉടനെ തന്നെ നമ്മുടെ സ്റ്റേറ്റ് ഒരു പഠന൦ ഏർപ്പാടാക്കി. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് ഓയിൽ ജലമാര്ഗം കൊണ്ടുപോയാൽ എത്രയാ നഷ്ടമെന്നു കണക്കാക്കി . പത്രങ്ങൾക്കൊക്കെ കൊടുത്തു . ഇത്രയും മതിയോ . അതാണിന്നു നമ്മൾ ചർച്ചിക്കാൻ പോകുന്നത് . ആരെയും പരിച്ചയമില്ലാത്തത് കൊണ്ടു നിങ്ങളെ ഞാൻ ഒന്നാമൻ രണ്ടാമൻ എന്നിങ്ങനെ വിളിച്ചോളാം . ഒന്നാമൻ പ്ലീസ്.
1 :. റോഡുകളൊക്കെ ഇങ്ങനെ..
ഞാൻ : നിങ്ങൾ പറയുന്നത് വ്യക്തമാണ് . രണ്ടാമൻ പ്ലീസ്
2:. ജലം ആത്യന്തികമായി മീനുകളുടെ സ്വത്താണ് . അവരെ disturb  ചെയ്യുന്നതൊന്നും പരിസ്തിതിവാദികലായ  ഞങ്ങള്ക്ക് അനുവദിക്കാനാവില്ല .
3:. ഓലങ്ങളുന്ടാക്കുന്ന ശബ്ദമലിനീകരണം  കേള്ക്കാതെ പോകരുത്.
2:. മീനുകൾ ആകാശം കാണാൻ മുകളിലേക്ക് പൊങ്ങുമ്പോൾ ഒരു ടാങ്കറിന്റെ ഇരുണ്ട അടി വശ൦ കണ്ടാൽ ഉണ്ടാകുന്ന മാനസിക വിക്ഷോഭത്തെപ്പറ്റി നാം ഓര്ക്കണം .
1:. റോഡുകൾ ..
ഞാൻ:. നിങ്ങൾ  പറയാൻ  പോകുന്നത് വ്യക്തമാണ് . രണ്ടാമന്  തുടരാം .
2:. ഇളകിക്കൊന്റെ ഇരിക്കുന്ന ഒരു വസ്തുവാണ്  ജലം . റോഡാകട്ടെ കട്ടിയായ വസ്തു ആണ്. എന്നിട്ടാണ് നാം റോഡിനെ വിട്ടു ജല മാര്ഗത്പ്പറ്റി ആലോചിക്കുന്നത് .
3:. എല്ലാവര്ക്കും നീന്തൽ അറിയാത്ത ഈ ലോകത്ത് ജലഗതാഗതതിനെ പറ്റി ആലോചിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും .
ഞാൻ :. കാശിനു വേണ്ടിയുള്ള ഒരു ബ്രെകിനു ശേഷം തുടരും

നമ്മൾ സഹിക്കുന്ന വികൃതികൾ ..... നാല്

ബിന്ധ്യ പോലിസ് കസ്ടടിയിൽ ഇരുന്നു പരാതി എഴുതി . പോലീസുകാർക്ക്  സസ്പെൻഷൻ .

പരാതിയിൽ കഴമ്പുണ്ടോ ? ആർക്കറിയാം ? അന്വേഷിക്കണോ ? ആർക്കറിയാൻ ?

അറസ്റ്റ് ചെയ്യുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ മനസ്സിലായില്ലേ ? വല്ലതുമൊക്കെ വിളിച്ചു പറയാതിരിക്കാൻ .

നിസ്സംഗതക്കും ഒരു ലിമിറ്റ് വേണ്ടേ ? നാം വലിച്ചു മൂടുന്ന ഈ പുതപ്പുണ്ടല്ലോ അത് നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലില്ലാ എന്ന് അങ്ങനെ അങ്ങ് ഉറപ്പിക്കണോ ? ഇടയ്ക്കൊന്നു കണ്ണ് തുറക്കുന്നതും ദീർഘ ശ്വാസം വിടുന്നതും .... ആർക്കറിയാം ?

Thursday, August 14, 2014

നമ്മൾ തഴയുന്ന അകൃതികൾ ....രണ്ട്‌....

ksinc report  ന്റെ ചുവടു പിടിച്ചു ഞാൻ ഒരു ചെറിയ സ്റ്റഡി ചെയ്തു .

broadway      യിൽ നിന്ന്           fort kochi     യിലേക്ക്

                ബോട്ടു യാത്ര           ബസ്‌ യാത്ര
                -------------------             -----------------
ദൂരം             2     km                      14  km
ടിക്കെറ്റ്       2    രൂപ                  10 രൂപ
സമയം       20   minutes                60 minutes

rate / km          1 rupee                     70 paise

rate/km/hour    3 rupees                   70 paise

 ഇപ്പോൾ മനസ്സിലായില്ലേ സര്ക്കാര് എന്ത് കൊണ്ടാണ് രണ്ടു ബോട്ടു കൂടി വാങ്ങി 15 മിനിട്ട് ഇടവിട്ട്‌ സർവീസ്‌ നടത്താത്തതെന്നു . ( ഇപ്പോൾ ഇത് മണിക്കൂറിൽ ഒന്ന് ). വലിയ നഷ്ടമല്ലേ ജല യാത്ര. ബസ്സിനു 70 പൈസ എങ്കിൽ ബോട്ടിന് 3 രൂപ .  rate per kilometre per hour .
rate per kilometer എടുത്താലും ബസ്‌ യാത്രയാണ് ലാഭം എന്ന് കാണാം . പിന്നെങ്ങനെ ജലഗതാഗതം പ്രോത്സാഹിപ്പിക്കും ? അപ്പോൾ കൂടുതൽ ബസ്‌ പെർമിറ്റ്‌ കൊടുക്കുന്നതല്ലേ ലാഭം ? എല്ലാവര്ക്കും .

Tuesday, August 12, 2014

നമ്മൾ തഴയുന്ന അകൃതികൾ....രണ്ട്

 inland waterways transport നു നമുക്കൊരു corporation ഉണ്ട് .KSINC .  അവർ ഈയിടെ ഒരു സ്റ്റഡി നടത്തി .കണ്ടു പിടിച്ചു .കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് furnace oil വെള്ളത്തിൽ കൂടി കൊണ്ടുപോയാൽ റോഡിൽ കൂടി കൊണ്ടുപോകുന്നതിനേക്കാൾ ഒരു രൂപയിൽ കൂടുതൽ അധിക ചെലവു വരുമത്രേ . ഒരു ടണ്ണിന്. വെള്ളം 4.60 ക . റോഡ്‌ 3.41 ക.

എന്നാൽ ഈ റിപ്പോര്ട്ട് ഒന്ന് വായിച്ചേക്കാം വിവരമുന്ടാകട്ടെ എന്ന്  കരുതി ഞാൻ വല ആയ വല ഒക്കെ പരതി. കിട്ടിയില്ല . ദൈവത്തെ ഓർത്ത്‌ ( don't try to defame the judiciary - അതാണ്‌  ഇന്നത്തെ പ്രധാന വാര്ത്ത ) ആരെങ്കിലും ഈ റിപ്പോര്ട്ട് ഒന്ന് അയച്ചു തരണേ .

കേന്ദ്ര സർക്കാർ വിചാരിച്ചിരിക്കുന്നത് വെള്ളം വഴി 30%  cheap  ആണെന്നാണ്‌ . അവര്ക്ക് ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ വമ്പൻ പ്രോഗ്രാമും ഉണ്ട് .
നമുക്കാനെള്ളിങ്കിൽ കൊല്ലം കോട്ടപ്പുറം ചമ്പക്കര വൈകം ചേര്ത്തല  അങ്ങനെ ധാരാളം സൗകര്യങ്ങളും. പെട്ടില്ലേ ? കേന്ദ്ര പദ്ധതി വന്നാൽ  it may bleed state exchequer. ( റിപ്പോര്ട്ട് പറയുന്നതാണേ )

ഈ വെള്ള പരിപാടി നമുക്കെങ്ങിനെയെങ്കിലും തടയണം . അതിനു എല്ലാവരും ആ റിപ്പോര്ട്ട് വായിക്കണം . എനിക്കും ഒരു കോപ്പി പ്ലീസ്.

-------
 ഗുട്ടന്സ് പിടി കിട്ടിയോ എന്നൊരു സംശയം . ഒരു കിലോ മീറ്റെരിന്റെ രെയിട്ടാണ് compare  ചെയ്തത് . വെള്ളത്തിൽ കൂടി ദൂരം കുറവായരിക്കും.
റിപ്പോര്ട്ട് വായിക്കുന്നെങ്കിൽ total കോസ്റ്റ്  കൂടി  ഒന്ന് നോക്കണേ

areekkal waterfalls pampakudaMonday, August 11, 2014

CBI on overdrive in the wrong lane ?

modi govt's biggest achievement probably is that it redefined governance. in such a short time modi sent the message down to all the babus in the clearest possible terms. make it simple. the man on the street should understand what the govt is doing. do not assume that what you do is too complicated for the masses to comprehend. which it is not. keep it simple. which also means accountable.

the message has spread rather well among the state institutions. except may be a few unhappy exceptions like the CBI. cbi appear to be unwilling to accept the 'simply accountable' mantra.  they probably want the privileges they enjoyed under the previous govt to continue. which means no responsibility to explain anything to anyone . all in the name of secrecy.

look at the recent cbi catch flashed across prime time tv screens and front pages of national newspapers. cbi nabs syndicate bank m d. red handed . for taking rs 50 lacs bribe. for enhancing credit limits of a borrower client.

now look at the one column news tucked deep  in an inner page of one of those national dailies under the ambiguous headline 'SIT.. may discuss PSU bank case'.  which says in small print  'alleged bribe  for not declaring bad loans as non performing assets was handed over to middle man to give it the colour of legitimate business transaction. no actual delivery of bribe money to the m d  was made '.

compare the two adjacent paragraphs.  'red handed / no actual delivery. for enhancing limits/ for not declaring as npa'. what remains uncontradicted in the end is 'to give it the colour of legitimate business transaction'

either our national investigating agency is ill equipped to comprehend the basics of banking or driven by misguided enthusiasm to catch the big fish at any cost  or forced by unknown motives. yet another possibility is that cbi is out right naive. or they think the public is. the govt is.

modi govt should not allow cbi to be an ugly blot on its otherwise decent image. neither can the govt ignore the morale busting impact of cbi on the psb heads. another misguided cbi adventure and we can rest assured that banking sector will relapse into a limbo. not sanctioning / enhancing credit  limits. declaring npa left and right. avoiding  anything which will have the colour of legitimate banking transaction.

banking is one of those sectors ( which unfortunately includes govt job )  where good work which also means taking calibrated risks is not rewarded but the smallest deviation is punished. which results in inaction getting promoted. ( in fact inaction already commands good  premium here . )  it is easy to push any one , especially the  bankers, to the wall.   but bringing them back may not be easy. at least not in the short span within which modi wants to take our country into the world biggies league.

---------
a liitle more on the CBI saga

bhushan steels, the villain in the alleged bribery case, is  financed
by a group of banks with PNB as the lead bank. to what extent a
member bank can  influence the NPA classification is known to anyone
except may be a select few in the CBI. if the loan of any bank falls
under npa , then the other banks also will have  to show their exposure
under npa. so by influencing one bank ( probably a minor partner )
shelling out rs 50 lacs ( which most probably is enough to regularise
the loan ) as bribe,  how the company hoped to gain anything in terms of
npa classification is beyond a common man's imagination

Sunday, August 10, 2014

നമ്മൾ തഴയുന്ന അകൃതികൾ.... ഒന്ന്

CPI യിൽ ശുദ്ധി കലശം . പെയ്മെന്റ്   സീറ്റിന്റെ പേരിൽ.
സ്വന്തമായിട്ട്  കമ്മിഷനെ വച്ച് കണ്ടു പിടിച്ചു . കുറ്റവാളികളെയും കണ്ടെത്തി . ഇപ്പോളിതാ ശിക്ഷിക്കാനും പോകുന്നു .

ഇലക്ഷന്റെ ചെലവു സ്ഥാനാർഥി വഹിക്കുന്നത് ആനക്കാര്യമൊന്നുമല്ല . ഇവിടെ പക്ഷെ കാശുള്ള സ്ഥാനാര്ധിക്ക് വേണ്ടി ജയിക്കുമായിരുന്ന പലരെയും തഴഞ്ഞു  . കിട്ടിയ കാശ് വീതം വച്ചു എന്നും കേള്ക്കുന്നു . ഇതാണ് ചുരുക്കം.

എന്തിനാ ഇത് ചെയ്തത് ? ഇപ്പോൾ എന്തിനാ ഇത് ഇങ്ങനെ പരസ്യപ്പെടുത്തി നാണം കെടുന്നതെന്ന് .  പാർട്ടിക്കുള്ളിൽ തന്നെ അങ്ങ് തീർത്താൽ പോരായിരുന്നോ ?

UPA  പണ്ട് സ്വന്തം കേന്ദ്ര മന്ത്രിമാരെ തുടര്ച്ചയായി ജയിലിൽ അടച്ചുകൊണ്ടിരുന്നതാണ് ഓര്മ്മ  വരുന്നത്  .  എത്ര ആലോചിച്ചിട്ടും കാരണം മനസ്സിലായിരുന്നില്ല . അഴിമതി ആണെങ്കിൽ തടഞ്ഞാൽ പോരായിരുന്നോ ? നടത്താൻ സമ്മതിച്ചിട്ട് ജയിലിൽ അടക്കണോ ?

CPI  യിലെ കാര്യവും മനസ്സിലാകുന്നില്ല. എന്തിനാ സീറ്റ് വിറ്റത് ? ഇപ്പോൾ എന്തിനാ ശിക്ഷിക്കുന്നത് ? ബലിയാടുകളെ അറുക്കുന്നത് ?

മനസ്സിലാവുന്നില്ല . വിട്ടേക്കാം

EBOLA : a message from my friend parameswaran


thank
​ ​
you

 Dr.V.Binumon

star singer contest piravom

 
 
 
 
 
 
 
പിറവം സ്റ്റാര്‍സിങ്ങര്‍ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
അകാലത്തില്‍ മരിച്ച പിന്നണിഗായകന്‍ ടി.ടി.സൈനോജിന്റെ സ്മരണയെ മുന്‍നിര്‍ത്തി നടത്തുന്ന പിറവം സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിന് പാട്ടുകാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണം ഗ്രാമോത്സവത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, സൈനോജ് കലാകേന്ദ്രയുടെ സഹകരണത്തോടെ നടത്തുന്ന മത്സരത്തില്‍ 16നും 23നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ജില്ലയില്‍ താമസിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സ്റ്റാര്‍സിങ്ങര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. വിവരങ്ങള്‍ക്ക്: 9446764550.
*Sainoj Award Piravom Star Singer 2014
*Conducted by - Piravom GramaPanchayath in association with Sainoj Kalakendra
*First audition - August 24,sunday 10am
*Grand Finale - September 13,saturday 5pm
*Age limit - 16-23 yrs
*Participants from Ernakulam District only allowed
*Give your biodata to - sainojstarsingerpvm@gmail.com
*Application last date - August 20
*For more info Contact - 9446764550 , 9446740516
*Venue MAAM Auditorium,Piravom ( MAAM A/C Hall & Dining Space )
*1st Prize - 8 g gold coin
*2nd Prize- 4 g gold coin
*3rd Prize - 2 g gold coin
 
 

Saturday, August 9, 2014

നമ്മൾ രസിക്കുന്ന കുസ്രിതികൾ ... രണ്ട്

അരുന്ധതി റോയിയെ ശിക്ഷിക്കണം . മഹാത്മാവിനെ നിന്ദിച്ചതിനു .

അങ്ങനെയങ്ങ് നിന്ദ ഏൽക്കാൻ  പറ്റിയ മഹത്വമെ ഉള്ളോ മഹാത്മാ ഗാന്ധിക്ക്?

പിന്നെ ഒരു ബിംബവും തൊടരുത് പോറൽ വീഴും എന്നൊക്കെ പറയുന്നത് എന്തിന്റെയോ ഒക്കെ തുടക്കമല്ലേ ? അത് വേണോ ?

ഗാന്ധിയെ നമ്മൾ  മഹാത്മാവക്കിയത് വലിയ ബിംബങ്ങളൊക്കെ തച്ചുടച്ചത് കൊണ്ടല്ലേ ?

ഏതായാലും അരുന്ധതി റോയിയുടെ ഫുൾ സ്പീച് ഒന്ന് കേട്ടോളൂ .

 http://www.doolnews.com/arundhati-roys-ayyankali-controversial-speech-delivered-at-kerala-university789.html/4

അയ്യങ്കാളിയും മറ്റും എത്രമാത്രം സത്യമാണെന്നും മറ്റു ചിലത് അത്രക്കങ്ങു പോരെന്നും ഒക്കെ തോന്നിയാലോ

നമ്മൾ രസിക്കുന്ന കുസൃതികൾ ... ഒന്ന്

സുരേഷ് ഗോപിയുടെ സിനിമ ഉപരോധിക്കുന്നു . വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തുന്നു . മുഖ്യ മന്ത്രിക്കെതിരായി മോശമായിട്ട്  പ്രതികരിച്ചതിന്.

സുരേഷ് ഗോപിയുടെ ഉള്ളിലെവിടെയോ ഒരു അഹങ്കാര കുരു പൊട്ടാറായി നില്ക്കുന്നു എന്നത് സത്യം . അറിയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്കനമെന്നാനു മുഖ്യ മന്ത്രിക്കുള്ള ഉപദേശം. എന്നാൽ പിന്നെ അങ്ങ് പറഞ്ഞു കൊടുത്താൽ പോരെ ? ചോദിച്ചു വന്നാലേ ഉള്ളു എന്ന് എന്താ വാശി ?

പിന്നെ നെഞ്ചത്ത് പണിയുന്ന എയര്പോര്ടിന്റെ imagery  അത്ര  ശരിയായോ എന്ന് സംശയം . ഇതൊക്കെ പറയുമ്പോൾ  sophisticated  ആകണം .
ഹൃദയാന്തരാലം ഉഴുതു മറിച്ചു വിമാനങ്ങൾക്ക്‌ ചാല് കീറുന്നത് ശരിയല്ല എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു . നേരെ ചൊവ്വേ വല്ല ചാനലിലുമെ പറ്റൂ.

പോയത് പോട്ടെ. ഇനിയിപ്പോൾ സുരേഷ് ഗോപി മാപ്പ് പറയണം . അതോടെ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു . അതിനുള്ള ഹൃദയ വിശാലത സുരേഷ് ഗോപിക്ക് ഉണ്ടാകും എന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത് .

പിന്നെ യൂത്തിന്റെ കാര്യം . അവരിൽ നിന്ന്  ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല . അതുകൊണ്ടു വിഷമവും ഇല്ല.

എല്ലാം ഒരു കുസൃതി ആയി കണ്ടു രസിക്കാൻ കഴിയുന്ന സാധാരണക്കാരന് വേണ്ടിയാണ് ഈ പോസ്റ്റ്‌

biriyani rice ready

മൈദയിൽ നിന്നും കൃത്രിമഅരി ഉണ്ടാക്കുന്ന രീതിയിതാണ്.. നമ്മുടെ വിപണിയിൽ ബിരിയാണി അരി എന്ന പേരിൽ ലഭിക്കുന്ന 60% അരിയും ഇങ്ങനെ കൃത്രിമമായി മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന അരിയാണ്. ഒറിജിനൽ ബസ്മതി അരിയ്ക്ക് ഒരു കിലോ 150 രൂപയോളം വിലയുണ്ട്‌.. കിലോയ്ക്ക് നൂറു രൂപയിൽ താഴെ ലഭ്യമാകുന്ന ബിരിയാണി അരികളിൽ ഒട്ടുമുക്കാലും ഇങ്ങനെ മൈദ വച്ച് അരിയുടെ രൂപത്തിൽ ഉണ്ടാക്കി എടുക്കുന്ന സാധനമാണ്.. ആവശ്യത്തിനു മണവും ഫ്ലേവറും ചേർത്താൽ ഒറിജിനൽ ബിരിയാണി അരി റെഡി https://www.facebook.com/pages/ഞാന്-മലയാളി

shared post

Saturday, August 2, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ....മൂന്ന്

ഫ്രാൻ‌സിൽ നിന്നൊരു യുവാവ്‌ കേരളം  കാണാൻ വരുന്നു . പഠിക്കാനും .
ഇവിടൊരു അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് സംസാരിച്ചു . കൂട്ടത്തിൽ ഫ്രാൻ‌സിൽ തീവ്ര രാഷ്ട്രീയത്തിൽ പ്രവര്ത്തിക്കുന്നു എന്നും.
നമ്മൾ അങ്ങേരെ അറസ്റ്റ് ചെയ്തു റിമാൻഡിൽ വച്ചു ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .


രാജ്യത്തിന്റെ സുരക്ഷയും അന്തര്ദേശീയ സമാധാനവും കാത്തു രക്ഷിക്കണമല്ലോ .
പിന്നെ ടുരിസ്റ്റ് വിസയിൽ വന്നു നാലിൽ കൂടുതൽ ആള്ക്കാരോട് സംസാരിച്ചില്ലേ ? കുറ്റം തന്നെ .

ലോക്കപ്പിലെ അനുഭവം ഒരു പുതുമ ആണല്ലോ . സഞ്ചാരികൾ ആസ്വദിക്കാനാണ് സാധ്യത . പ്രത്യേകിച്ച് ഇങ്ങേരു പറഞ്ഞു അറിഞ്ഞിട്ട്‌ യുറോപ്പിൽ നിന്ന് കൂട്ടത്തോടെ എത്തുന്നവർ .
അപ്പോളും അനുസ്മരണ യോഗങ്ങളൊക്കെ ഉണ്ടാവുമോ ആവോ .

നമ്മുടെ ടുറിസം പ്രൊമോഷൻ സൈറ്റിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ. ഒരു കൈ സഹായം .