---------------
this is in response to a great article in doolnews
http://www.doolnews.com/education-loan-and-the-kerala-youth-456.html/4
---------------
നന്നായിട്ടുണ്ട് . വളരെ രൂക്ഷം ആകാൻ പോകുന്ന ഒരു പ്രശ്നത്തിലെക്കാണ് ശ്രദ്ധ ക്ഷണിച്ചത് . r j kamath committe 4 ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പക്ക് ഈട് വേണ്ടെന്നു തീരുമാനിച്ചത് ഈ വായ്പ ഒരു ജാതി സൌജന്യം ആണ് തിര്ച്ചടക്കേണ്ടി വരില്ല എന്ന ഒരു ചിന്ത ഉണ്ടാക്കി . സത്യത്തിൽ അതായിരുന്നു ഉദ്ദേശവും . അങ്ങനെ ഒരു impression ഉണ്ടാക്കി സദ്ധാരണക്കാരെ കൊണ്ട് വായ്പ എടുപ്പിച്ചു കർണാടകയിലും മറ്റുമുള്ള പ്രൈവറ്റ് കോളേജുകളിലേക്ക് ഒഴുക്കി. ഈ കോളേജുകളിലൊക്കെ ഏതു കൊർസിനും മിനിമം ഫീസ് 4 ലക്ഷം രൂപ ആയതു തികച്ചും യാദൃശ്ചികം .
ഇനിയിപ്പോൾ ഒരു പോംവഴിയും ബാക്കി ഇല്ല . ഇതൊരു വലിയ സാമൂഹിക പ്രശ്നം ആയി മാറും . അത് ഇപ്പോഴേ highlight ചെയ്തു സർക്കാരിനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കുക എന്നതൊഴിച്ച് . വായ്പ തിരിച്ചടക്കാൻ പാകത്തിനുള്ള ഒരു ജോലി സമ്പാദിക്കാൻ കഴിയുന്നവർ ഇക്കൂട്ടത്തിൽ ഒരു ശതമാനം പോലും വരില്ല . അതുകൊണ്ട് ആ option ഇല്ലെന്നു തന്നെ പറയാം . രക്ഷിതാക്കൾ കുറച്ചു പേർക്ക് തിരിച്ചടക്കാൻ കഴിയും . ചിലര് അത് ചെയ്തെന്നിരിക്കും . വേറൊന്നും പ്രതീക്ഷിക്കേണ്ട .
ഇവിടെ ആണ് reliance പോലുള്ളവരുടെ പ്രസക്തി . നമ്മുടെ കുട്ടികൾ തെരുവിൽ വലിച്ചിഴക്കപ്പെടും . ചെറിയ ഒരു കാത്തിരിപ്പിന് ശേഷം . ആ ഇടവേളയിൽ സംശയത്തിന്റെ ആനുകൂല്യം അനുഭവിച്ചു നമുക്ക് സമാധാനപ്പെടാം .
നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞത് പോലെ. മോനെ മക്കളെ മൂന്ന് വർഷമൊക്കെ ആയില്ലേ എന്തെങ്കിലും ഒക്കെ തിരിച്ചു അടക്കെടാ എന്ന് പറയാൻ ആണ് reliance നെ വിളിച്ചത് . ഇത് ബാങ്കിനു കഴിയാത്തത് കൊണ്ട് .
ഒട്ടക പക്ഷികൾ ഇങ്ങു കേരളത്തിലും പ്രചാരത്തിൽ ആകുന്നതു നല്ലത് തന്നെ. പക്ഷെ എവിടെ ആവശ്യത്തിനു മണൽകൂനകൾ. തലപൂഴ്ത്താൻ
-------
this is in response to a great article in doolnews
http://www.doolnews.com/education-loan-and-the-kerala-youth-456.html/4
---------------
No comments:
Post a Comment