badge

q u o t e

Monday, April 4, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ .......26


ചരമ കോളത്തിനടുത്ത പേജിൽ സ്ഥിരം ആയി
കാണുന്ന ഒരു ന്യൂസ്‌ ഉണ്ട് മലയാളം പത്രങ്ങളിൽ .

    കിണറു വൃത്തിയാക്കുമ്പോൾ മരിച്ചു 

ഉപയോഗമില്ലാതെ കിടന്ന കിണറിൽ ഇറങ്ങിയ
ആൾ ശ്വാസം കിട്ടാതെ മരിച്ചു. ഇത്തരം
 കിണറുകളിൽ oxygen ഉണ്ടാവില്ലെന്നോ
വിഷ  വാതകം  ഉണ്ടാകാം എന്നോ അറിയാത്ത
ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടാകുമോ ?

എന്നിട്ടും മുടങ്ങാതെ ആൾക്കാർ മരിക്കുന്നു .

ചൂട്ടു കത്തിച്ചിറക്കുക   വെള്ളം ശക്തിയായി
ഒഴിക്കുക എന്നിങ്ങനെ പഴമക്കാർ
ഉപയോഗിച്ചിരുന്ന  ധാരാളം ലളിത മാർഗങ്ങൾ
ഉണ്ട്  എന്നിട്ടും

ഇല്ലെങ്കിൽ തന്നെ കിണറ്റിൽ  ഇറങ്ങിക്കോ
ചത്തില്ലെങ്കിൽ കേറിപോരെ എന്ന് ആർക്കെങ്കിലും
കരുതാനാകുമോ 

കിണറിന്റെ ഉടമസ്ഥനും കണ്ടു നിന്നവർക്കും
എതിരായി പ്രേരണ കുറ്റം ചുമത്താത്തത്
എന്താണെന്നതാണ് മനസ്സിലാകാത്തത്