badge

q u o t e

Tuesday, May 31, 2016

മഴത്തുള്ളികൾ കേഴുന്നു


നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്
വേഴാമ്പൽ കേഴുന്നതും കേട്ടിരുന്നു
എന്നിട്ടിപ്പോൾ
ചേമ്പില പോലും ഞങ്ങളെ കുടഞ്ഞെറിയുന്നു
വാഴയിലക്കീഴിൽ നിങ്ങൾ തലകൾ ഒളിപ്പിച്ചു

മേഘങ്ങൾ  charter ചെയ്താണ് വന്നത്
ആരും തയ്യാറായിരുന്നില്ല ഈ വഴി വരാൻ
എന്നിട്ടിപ്പോൾ
land ചെയ്യാൻ കനിഞ്ഞില്ല കാലാവസ്ഥാ പ്രവാചകർ
ആടുത്ത ആഴ്ച നോക്കട്ടെ എന്നാണവർ പറഞ്ഞത് 

ദൂരങ്ങൾ എത്ര താണ്ടിയെന്നറിയോ
കാറ്റിനോടെത്ര യാചിച്ചെന്നറിയോ 
എന്നിട്ടിപ്പോൾ
ചെറ്റക്കുടിലുകളിൽ നുഴഞ്ഞു കയറിയെന്ന്
പുഴയോരങ്ങൾ ഇടിച്ചു കളഞ്ഞെന്ന്

എത്ര സഹിച്ചാണ് മാനത്തെക്കുയർന്നതെന്നൊ
എത്ര കാലം ഒളിച്ചു കഴിഞ്ഞെന്നറിയോ
എന്നിട്ടിപ്പോൾ
തടഞ്ഞു വയ്ക്കുന്നു നിങ്ങൾ
കെട്ടിക്കിടന്നു ദുഷിക്കാനായ്

നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്
വേഴാമ്പൽ കേഴുന്നതും കേട്ടിരുന്നു
എന്നിട്ടിപ്പോൾ
ഞങ്ങൾ  കേഴുന്നു  നിങ്ങൾ ചിരിക്കുന്നു
എങ്കിലും വിളിക്കണേ വന്നല്ലേ നിവർത്തിക്കൂ

Sunday, May 29, 2016

mid term test for our MLAs ?


അങ്ങനെ ഒരു മാമാങ്കം കഴിഞ്ഞു അരങ്ങൊഴിഞ്ഞു ഇനി അഞ്ചു വർഷം കാത്തിരിക്കാം .
അത്രയും വേണോ ഒരു മൂന്നു വർ ഷം പോരെ ?
നമ്മുടെ mla മാരെ വിലയിരുത്താൻ നമൂക്കൊരു ചാൻസ് കിട്ടണ്ടേ . ഒരു mid term evaluation . recall option ഒക്കെ ചർച്ച ആയതാണ് . അതിന്റെ ഒരു ആദ്യ പടി .
മൂന്നാം വർ ഷം mla മാരിൽ randomly selected പകുതിപ്പേർ ഒരു ടെസ്റ്റ്‌ പാസ്സാകണം . 50% voters എങ്കിലും അവരെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് . ബാക്കി mla മാര് നാലാം വർഷം .
പറ്റുന്നില്ലെങ്കിലോ ? അടുത്ത ഒരു election ൽ നിന്ന് മാറി നില്ക്കണം.

ഈ ഹിത പരിശോധനയൊക്കെ എളുപ്പം നടത്താം. ഒരു one day polling . yes or no support എന്ന് മാത്രം voters mark ചെയ്‌താൽ മതി . രഹസ്യം ആയിരിക്കണം എന്നൊന്നുമില്ല open ആയിട്ട് ചെയ്യാം .അവർക്ക് online ആയിട്ടോ postal ആയിട്ടോ വോട്ടു ചെയ്യാം . രഹസ്യം വേണ്ടവർക്ക് ബൂത്തിൽ പോകാം .
50% support എന്നാൽ വോട്ട് ചെയ്തവരുടെ പകുതി അല്ലെങ്കിൽ ആകെ voters ന്റെ 25%. ഇതിൽ കുറഞ്ഞാൽ തോൽവി . തോറ്റാൽ നേരത്തെ പറഞ്ഞത് പോലെ ഒരു ഗെയിമിന് വിലക്ക്.
എന്താ support ചെയ്യുന്നോ ഒരു പ്രാവശ്യം കൂടെ mla മാരെ കാണാമല്ലോ . ചെറിയ ലെവലിൽ കൊട്ടും ഘോഷവും . ആലോചിക്കൂ . NOTA യുടെ പിന്ഗാമി ആയി ഒരു mid term evaluation . ഇതങ്ങു steady ആയാൽ നമുക്ക് recall നെ പറ്റി ആലോചിക്കാം .

What is wrong with our banks ?




Indian banks are reporting losses one by one. Almost all of the banks which declared results have gone red. Others are expected to follow suit. In this context the question raised by Supreme Court can no longer be ignored. 'What is wrong with our banks ?'  Many things, if not everything.

1. Intermediation. The old school of thought says banking is taking deposits and giving loans. But it is time to revisit the definition. Where is the need now to accept deposits for giving loans ? There are ample opportunities to avail loans without intermediation of banks. Public issue to crowd funding. What is left out is the unorganised setor, agricultural finance and personal loans which the banks can continue to cater to. These loans are not likely to take the banks down. Unlike the large value corporate loans.

  Crux of the matter is that there is no need for the banks to bother too much about their intermediation obligation. Banking needs to be redefined as cash management and financial services. Or funds transfer and authentication / certification services.

  Nothing is lost if banks decide not to give large value loans left and right.

2. Cash credit system. A strange loan delivery system prevelant probably only in this part of the world. A loan which need not be repaid ever. A credit limit which gets enhanced every year in practice.

  And the beauty is that it is considered as a fully secured exposure. Secured in reality only by fancy statements called 'declaration of stocks' delivered to the bank at regular intervals. The only advantage of cash credit exposure today is that sour assets of the banks are artificially kept down.

  Cash credit system of loan delivery should be dispensed with. Working capital can be financed if necessary by way of repayable loans . Internal cash generation should fund the working capital needs and no need to depend on bank finance once a company stabilises. 

3. High rate of interest. Absolutely baffling is the practice of offering high interest rates to funds parked in banks. Which is the prime excuse for charging high interest rates on loans. Which the borrower can not service easily.

  Incidentally it is difficult to appreciate the argument that  high interest rate keeps inflation in check. If it is meant to suck out surplus funds from the market, pray, what is the need. Let it remain in the system which will get invested in course of time. When the alternate avenue, bank deposit, becomes unattractive.

  Reduce rate of interest , to fall in line with rest of the world, if not for any other reason.
 
4. Company as an entity. Separate entity or not company is run by individuals. Who should be responsible personally for the loans availed by the company. Get the directors pledge their personal assets too for the loan liability of their company. In case they are reluctant banks should say no . These are not  olden times. They have choice now.


Recovery probably is the most maligned word today. It is simply not worth all the aura. Nothing substantial is going to come to the banks by way of recovery. Except may be put the scare in the minds of bank executives. Conventional wisdom is not likely to find a quick enough solution for the ills of Indian banks. Let us think out of the box. Let us try.

Wednesday, May 25, 2016

നമ്മൾ രസിക്കുന്ന കുസൃതികൾ ....46

udf തോറ്റത്  ldf  ജയിച്ചതുകൊണ്ടാണോ . സംശയമാണ്‌.  udf  തോറ്റതുകൊണ്ട്  ldf  ജയിച്ചതാകാനാണ്‌ സാധ്യത . എങ്ങനെ ഇത്ര clean ആയി തോല്ക്കാനായി എന്നോ ?. നോക്കാം .

1. സർക്കാർ . സർക്കാരിന് അവസാന ആഴ്ചകളിൽ ബാധിച്ച ഭയം . പരാജയ .ഭീതി . ഓടി നടന്നു  ഭൂമി പതിച്ചു നല്കിയത് . ജിഷയുടെ കൊലപാതകം പോലും മറച്ചു വയ്ക്കാൻ ശ്രമിച്ചത് . ഇനിയൊരു  ചാൻസ് കിട്ടിയേക്കില്ല എന്ന് കരുതി പലർക്കും കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റാൻ കാട്ടിയ വ്യഗ്രത . ബഹുദൂരം അതിവേഗം കണ്ണുംപൂട്ടി .
                                                  അഞ്ചു വര്ഷം മുഴുവൻ വീരോചിതമായി പൊരുതി നിന്നിട്ട് അവസാനം മുട്ടു മടക്കിയത് വിധിയോ അതോ അത്യാഗ്രഹത്തിന്റെ കൂലിയോ

2. സുധീരൻ . കള്ളൻ കപ്പലിൽ എന്ന് എപ്പോഴും ആദ്യം വിളിച്ചു  കൂവിയത്  kpcc president . എന്തു logic എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല . കോൺഗ്രസിന്റെ വർ ഗസ്വഭാവം ആകാം എന്നതൊഴിച്ച് . upa govt ഇതാണല്ലോ ചെയ്തു കൊണ്ടിരുന്നത് . രണ്ടോ മൂന്നോ വര്ഷം കേന്ദ്രമന്ത്രി . ശിഷ്ടകാലം തിഹാർ ജയിലിൽ cooling off .
                                            ഏറ്റു പിടിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലല്ലോ . എന്നിട്ടും അവർ ശ്രമിച്ചു

3. ഉമ്മൻ ചാണ്ടി . ഒരു കാര്യവുമില്ലതെയല്ലെ വാശി പിടിച്ചു ബാർ എല്ലാം പൂട്ടിച്ചത് . എന്നെ മാറ്റിക്കോളൂ എന്ന extreme step ലേക്ക് ബാബുവിനും കൂട്ടര്ക്കും വേണ്ടി പോയത് . സുധീരൻ ആണ് പ്രധാന എതിരാളി എന്ന് സധൈര്യം പ്രഖ്യാപിച്ചത്.
                                          രണ്ടു super ego കൾ കൂട്ടിയിടിച്ചു പൊട്ടിത്തെറിച്ചത് ജനം ആസ്വദിച്ചു . ഒരു പക്ഷെ പിണറായി vs യുദ്ധം  serial  rating  കുറഞ്ഞ്  നിന്ന് പോയത് ഈക്കാരണം കൊണ്ടായിരിക്കും .


-1. ബാർ  പൂട്ടൽ  . തീർച  ആയിട്ടും അല്ല . തോൽപ്പിക്കാനോ ജയിപ്പിക്കാനോ പറ്റിയ issue ആയി ഇത്  വളർന്നില്ല  . ആരും ശ്രമിച്ചില്ല എന്നതാവും സത്യം .
                                    വ്യക്തി ജീവിതത്തിൽ സർക്കാർ അനാവശ്യം ആയി ഇടപെടുന്നതിന്റെ ഉദാഹരണം ആയി പോലും പലരും  ഇതിനെ കണ്ടിട്ടുണ്ട്. സ്ത്രീ ജനങ്ങൾ ആണെങ്കിൽ  എന്തോ കാരണം കൊണ്ട്  remained unimpressed .

-2. അഴിമതി . അല്ല . ldf വ്യക്തമായി പരാജയപ്പെട്ട ഒരു area . പുക അല്ലാതെ ഒന്നും ആരും കണ്ടില്ല . കാണിക്കാൻ ആർക്കും ആയില്ല .
                            അഴിമതി ഇല്ലായിരുന്നു എന്നല്ല . അഴിമതി വിരുദ്ധം കുളമാക്കി എന്നാണ് .        

-3. bjp . അല്ല . bjp യെ  ശക്തമായി പ്രധിരോധിക്കാനാകാത്തത് കാരണം ആയി പറഞ്ഞു കേട്ടു . തീരെ ശരി അല്ല . ഒന്നാമത്  bjp അങ്ങനെ ഒരു ശക്തി ആയിരുന്നില്ല . രണ്ടാമത് ആണെങ്കിൽ  മത്സരിച്ചു തോല്പ്പിക്കുകയല്ലേ വേണ്ടത് പ്രതിരോധിക്കുക ആണോ .
                          ഞാൻ കയറിക്കഴിഞ്ഞാൽ ബസ്സിൽ  പിന്നെ ആരെയും കയറ്റരുത് എന്നത് മലയാളി മനസ്ഥിതി തന്നെ  . ഈ ഗുണം പക്ഷെ വേറെ ഒരാളിൽ നാം  അംഗീകരിക്കില്ല


കുസൃതി ആസ്വദിക്കാൻ മാത്രമല്ല കാട്ടാനും ആകും എന്ന് നാം മലയാളികൾ കാട്ടിക്കൊടുത്തു . ഈ election ലൂടെ. പക്ഷെ പാർട്ടികൾ  മനസ്സിലാക്കുമോ എന്നതാണ് പ്രശ്നം. ബംഗാളിൽ പച്ച തൊടാതിരുന്നിട്ടും തിരിച്ചു വരവിന്റെ പാതയിലാണ് എന്ന് വിശ്വസിക്കുന്ന സിപിഎം, bjp ആണ് കേരളത്തിൽ  main enemy എന്ന് കരുതുന്ന congress ... ഒന്നും അങ്ങോട്ട്‌ നേരെ ആകുന്ന ലക്ഷണം കാണുന്നില്ല

Tuesday, May 24, 2016

mullapperiyaar issue

സത്യത്തിൽ കേരളം ചെയ്ത  ഏറ്റവും ബുധിശൂന്യമായ് കാര്യങ്ങളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന് പറഞ്ഞു പതിനായിരങ്ങളെ പേടിപ്പിച്ചത്‌  എത്ര വർഷമായി ഇവർ  ഭീതിയിൽ ജീവിക്കുന്നു ഒരുപക്ഷെ മറന്നു തുടങ്ങിയ ഈ പേടി തിരികെ കൊണ്ടുവരാനുള്ള ഏതു ശ്രമവും ...
ഇനിയിപ്പോൾ കാര്യത്തിലേക്ക് വരാം എന്താ പോട്ടുമെന്നു ഇത്ര തറപ്പിച്ചു പറയാൻ കാരണം guarantee period കഴിഞ്ഞതോ എങ്കിൽ നമ്മുടെ ഇടുക്കി ഡാമിന്റെതു  കഴിഞ്ഞോ വേണ്ട എന്നാണു കഴിയുന്നത്‌ എന്നാരെങ്കിലും അന്വേഷിച്ചോ
അതോ ഡാമിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതോ ലീക്ക് എന്ന് കേട്ടാൽ ഉടനെ നമ്മുടെ roof ചോരുന്നത് ഓർമ വരുന്നത് തെറ്റല്ല  പക്ഷെ ശരിയുമല്ല boulders ഉപയോഗിച്ച് നിർമിച്ചിട്ടുള്ള  ( technical term  മറന്നു പോയി ) ഇത്തരം ഡാമിന്റെ ഭിത്തിയിൽ കൂടി കുറച്ചു വെള്ളം ലീക്ക് ചെയ്‌താൽ ഒന്നും സംഭവിക്കില്ല  അതങ്ങനെ നയാഗ്ര ആയി വളർന്ന് .... ഇല്ല
mullaapeeriyaar issue ശരിക്കും മറ്റൊന്നാണ് കേരളത്തിനോട് കടുത്ത അനീതി കാട്ടുന്ന വിധമാണ് തമിൾ നാടുമായുള്ള water sharing agreement  99 വർഷം നീളുന്ന (എന്റെ ഓർമ ശരി ആണെങ്കിൽ)  അനീതി ഇത് തിരുത്തുക തന്നെ വേണം ഒരു പുതിയ ഡാം പണിയുക തന്നെയാണ് പരിഹാരം. അതിനെ തമിൾ നാട് എതിർക്കുന്നത് തികച്ചും അന്യായം അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗം ഇതിനെയാണ് മറികടക്കേണ്ടത്
അല്ലാതെ decommissioning അല്ല അത് പതുക്കെ സാവകാശം ആലോചിക്കേണ്ടതാണ്
എന്ത് തന്നെയാലും ഡാം പൊട്ടാൻ പോകുന്നെ ഓടിക്കോ എന്ന് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൂവുന്നത് കഷ്ടം ആണ്

നമ്മൾ രസിക്കുന്ന കുസൃതികൾ .....45


പാർട്ടിക്കു വേണ്ടാത്തവൻ എന്ന ലേബൽ ആണ് തോക്കാൻ കാരണമെന്ന് ബാബു നേരല്ലേ. പാർട്ടി  നിറുത്തേണ്ട എന്ന് തീരുമാനിച്ചു പരസ്യ പ്രസ്ഥാവനയും നടത്തി എന്നിട്ടും മത്സരിച്ചു അതല്ലേ voters കാണുന്നത്  പിന്നെ എങ്ങനെ vote ചെയ്യും

വലിയ issue പക്ഷെ അതല്ല  നാലഞ്ചു പ്രാവശ്യം mla ആയി ഒരു പ്രാവശ്യം മന്ത്രിയും  എന്നിട്ടും എന്തെ മാറി നില്ക്കാം എന്ന് തോന്നിയില്ല ഇത് ബാബുവിന്റെ കാര്യം മാത്രമല്ല ബാബു ഒരു പ്രതീകം മാത്രം

പാർട്ടിയിൽ വേറെ ആൾക്കാർ ഇല്ലാഞ്ഞിട്ടാണോ അതോ ഇങ്ങേരല്ലാതെ ആര് mla ആയാലും പാർട്ടി തകര്ന്നു പോകും എന്നാണോ

സത്യത്തിൽ ഇതാണ് issue  എത്രയോ ആൾക്കാർ താഴെത്തട്ടിൽ ആഞ്ഞു പിടിച്ചിട്ടാണ് ബാബുവിനെ പോലുള്ളവർ mla candidate ആകാൻ പരുവമായതു എത്രയോ പേരുടെ തൊണ്ട പൊട്ടിയിട്ടുണ്ടാകും zindaabaad വിളിച്ച്  അവർക്കൊന്നും mla ആവാൻ യോഗ്യത ഇല്ല  അവർക്കൊക്കെ മറ്റേ പണിയേ ചേരൂ

ഇത് തന്നെയാണ് എല്ലാ പാർട്ടികളുടെയും പ്രശ്നം  തേനീച്ചക്കൂട്ടിലെ ജനാധിപത്യമാണ് എല്ലായിടത്തും പണി ചെയ്യാൻ അതിരില്ലാത്ത സ്വാതന്ത്ര്യം പക്ഷെ രാജ്ഞിയുടെ കൂടിന്റെ അയലത്തെങ്ങാൻ പോകാൻ ശ്രമിച്ചാൽ സഹിക്കാൻ ആവില്ല ആർക്കും

ഇതൊന്നും വേണ്ട വെറുതെ ഒന്നാലോചിച്ചു നോക്കിക്കേ നാലഞ്ചു പ്രാവശ്യം ആയില്ലേ ഇനിയൊന്നു മാറി നിന്നുകൂടെ എന്ന് ചോദിച്ചത് പോലും വലിയ പാപമായി കാണാൻ കഴിയുന്നു നമ്മുടെ നേതാക്കന്മാർക്ക്

നമ്മുടെ യുവാക്കൾ രാഷ്ട്രീയ പാർട്ടികളിൽ  നിന്ന് ഓടി ഒളിക്കുന്നതിന്റെ കാരണം വേറെ എവിടെ എങ്കിലും  തേടണോ അവര്ക്ക് നമ്മെക്കാൾ നല്ല കാഴ്ച ശക്തിയുണ്ട് കണ്ടത് മനസ്സിലാക്കാനുള്ള കഴിവും അത് മറച്ചു വയ്ക്കാതിരിക്കാനുള്ള ധൈര്യവും

Sunday, May 22, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ ..... 42

ചംബക്കരയിൽ അമോണിയ ചോർന്നു ബാർജിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിച്ചു അഞ്ചു മണിക്കൂർ എടുത്ത് ലീക്ക് അടച്ചു ആറു ബുള്ളെറ്റിൽ ഒന്നിന്റെ liquid valve ന്റെ ബോൾട്ട് ലൂസ് ആയിരുന്നു

ഇനിയുള്ളതൊക്കെ തമാശകൾ ആണ്
-- fact ൽ നിന്ന് പുറപ്പെട്ട rescue team താമസിച്ചു പോയി. കനാലിൽ ഏതു ഭാഗത്തായിട്ടാണ് barge എന്ന് കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടി
-- fire force ന്റെ വണ്ടിയിലെ വെള്ളം തീർന്നു പോയി കനാലിൽ നിന്ന് അടിക്കാമെന്ന് വച്ചാൽ pump സെറ്റ് ഇല്ല
-- രണ്ടാമതൊരു fire force engine   മണിക്കൂറുകൾക്കകം എത്തി
-- 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന gas mask ഒന്നും ബാർജിൽ ഇല്ലായിരുന്നു
-- valve ന്റെ bolt loose ആയതാണ് അപകട കാരണം
-- യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ചു
-- ജലമാർഗമുള്ള അമോണിയ കടത്ത് തൽകാലത്തേക്ക് നിരോധിച്ചു

അമോണിയ കടത്തു ജലമാർഗം അരുത് എന്ന് നിഷ്കർഷ ഉള്ള ആരെങ്കിലും ഒരുക്കിയ നാടകം ആണെങ്കിൽ നല്ല planning നല്ല execution വേറൊന്നും പറയാനില്ല

അതല്ലെങ്കിൽ നമ്മൾ സാധാരണക്കാര്ക്ക് പണിയുണ്ട്
 ---        ആലോചിക്കണം
ഇത്രയും വലിയ തമാശ നമ്മൾ ആരോടെങ്കിലും request ചെയ്തിരുന്നോ
---         സര്ക്കാരിനെ സഹായിക്കണം ആലോചിക്കാൻ
ഇത്രയും തമാശക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കാമെന്നു election manifesto ൽ എങ്ങാൻ പറഞ്ഞു പോയിട്ടുണ്ടോ

Friday, May 13, 2016

ഫാസ്സിസത്തിന്റെ മുഖ ലക്ഷണങ്ങൾ ....8


മോടിജീയുടെ രണ്ടാം വരവ് ,  (ആല്മാർതമായും ആശംസിക്കുന്നു ഒരു second term കേന്ദ്രത്തിൽ . ആകാശം ഇടിഞ്ഞു വീഴുമോ എന്ന് നോക്കാമല്ലോ )  കേരളത്തിലെക്കുള്ളത് , സത്യത്തിൽ  ഭേദമായിരുന്നു . ആദ്യത്തേതിലെ തെറ്റുകൾ  ആവർത്തിച്ചില്ലല്ലൊ . പുതിയവ അല്ലെ ചെയ്തത് .

എവിടെന്നൊക്കെയോ   മലയാളികളെ രക്ഷിച്ചു കൊണ്ടുവന്ന കഥയിൽ ലേശം അതിശയോക്തി കലർത്തി എന്നല്ലേ ഉള്ളു  അല്ലാതെ  സോമാലിയിലേക്ക് കുടിയേറാൻ സഹായമൊന്നും ആവർത്തിച്ചില്ലല്ലൊ . ഇറ്റലിയിൽ നിന്ന്  കുടിയേറിയവരെ വീണ്ടും പരാമർശിച്ചും ഇല്ലല്ലോ . അത്രയും നന്ന്.

ശരിയായ പ്രശനം ശരിക്കും വേറൊന്നാണ്‌ . മലയാളി മനസ്ഥിതി മനസ്സിലാകാത്തതാണ് . നെഞ്ചു വിരിവും ചോദ്യോത്തര രീതിയും (ഇറ്റലിയിൽ പോയിട്ടുള്ളവർ ആരൊക്കെ ) ഒന്നും ഇവിടെ ഏശില്ല . വടക്കേ ഇന്ത്യയിലെ പോലെ . ശബ്ദശക്തി കൊണ്ടും വലിയ കാര്യമില്ല . അതാണ്‌ പ്രശ്നം .

സത്യത്തിൽ അതുമല്ല പ്രശ്നം . എന്തും ആരെയും  എപ്പോഴും വിശ്വസിപ്പിക്കാം എന്ന തെറ്റ് ധാരണ ആണ് പ്രശ്നം. അത് ഫാസ്സിസത്തിന്റെ  മുഖ ലക്ഷണം കൂടി ആണ് .  മൂർധന്യാവസ്തയിൽ ഇത് വേറൊരു ചിന്തക്ക് വഴി മാറും . എന്തും ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് കടമയാണ് എന്ന ചിന്ത ബലപ്പെടും . പ്രസ്ഥാനത്തിന് ഇത് ആവശ്യം ആണെന്നും .

 ചികിത്സയും മുക്തിയും പിന്നിട്ട അവസ്ഥയാണ് ഇത്.

പക്ഷെ ഇനിയും സമയമുണ്ടെന്ന ആശ്വാസം ആണ് എനിക്കിപ്പോഴും . നമുക്ക് കാത്തിരിക്കാം .

Thursday, May 12, 2016

open an account please

modi made a positive impact this time. unlike his earlier visit to kerala. but more need to be done to open account in the assembly. like

-- make regular visits to the state for the next five years. to understand the state. do not bank too much on the local managers.
-- put up a candidate like sreesanth or rahul eashwar . hard core will not do. it is difficult to sell fascism here but it is possible to appeal to the youth

in fact it is difficult to sell any straitjacket ideology to the youth. not only in kerala . all over india. they will not join any left right march. they may however fall in line if the parade is clean and has a target. which modi appears to offer. most of the time. in spite of the disastrous consequences of the distractions in rest of the time.

bjp may not make headway in kerala. but modi can have his man in the assembly . tomorrow if not today

Sunday, May 1, 2016

വികസനത്തിന്റെ നിഴൽഭേദങ്ങൾ


ഇത്രയും ആയ സ്ഥിതിക്ക് വികസനം ആകട്ടെ അടുത്ത ചർച്ച .
റോഡുകളും വിമാനത്താവളങ്ങളും അടങ്ങുന്ന infrastructure development നെ ആണല്ലോ വികസനം എന്ന് നമ്മൾ വിളിക്കുന്നത്‌ . നല്ലത് . ബംഗാളിൽ നിന്നും ഒറീ സ്സയിൽ നിന്നും എളുപ്പത്തിൽ കേരളത്തിൽ എത്താനാകുന്നത് നല്ല കാര്യം തന്നെ . നമുക്ക് ഗള്ഫിലേക്ക് രക്ഷപെടുന്നത് എളുപ്പമാകുന്നതും നല്ല കാര്യം .
metro , bullet train ഒക്കെ മറന്നു . ലാട്ടൂരിലേക്ക് എളുപ്പത്തിൽ bullet train ഇൽ കുടിവെള്ളം എത്തിക്കാൻ സൗകര്യം ഉണ്ടാകുന്നത് എന്താ മോശം കാര്യം ആണോ ? എത്ര പേർക്ക് അങ്ങനെ തൊണ്ട നനച്ചു മരിക്കാൻ ഉള്ള ഭാഗ്യം കിട്ടും .

വികസനത്തിലെ regional balance, sense of proportion , feel of urgency, equity in distribution ഒക്കെ ആണ് പറയാൻ ശ്രമിച്ചത് . അതൊക്കെ വലിയ കാര്യങ്ങൾ. വികസനത്തിലെ politics പോലെ . വിട്ടുകള.

നമുക്കു വികസനം positive ആയി എടുക്കാം. നമ്മളുടെ tax പണം നമ്മൾക്ക് പെട്ടെന്നു കാണാനാവുന്ന വിധത്തിൽ ഉപയോഗിക്കുന്നു എന്നതാണല്ലോ വികസനത്തിൽ നമ്മൾ എളുപ്പത്തിൽ കാണുന്ന മേന്മ . കള്ളപ്പണം ആയി പോകുന്നത് അത്രയും കുറയുമല്ലോ . ആ അർഥത്തിൽ ഞാൻ വികസന വാദി ആണ് .

പക്ഷെ ഇത് tax പണം ആണെന്ന് മറക്കാൻ എനിക്ക് ഒരിക്കലും കഴിയാറില്ല . അതുകൊണ്ടുതന്നെ വേറൊരു സർക്കാർ tax rate കുറച്ചിട്ടു വികസനം മെല്ലെ ആക്കാനും focussed ആക്കാനും തീരുമാനിച്ചാൽ അവരെ വികസന വിരുദ്ധർ എന്നു വിളിച്ചു എതിർക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല .

അല്ലെങ്കിൽ bullet train വിപുലീകരിക്കേണ്ട ഈ പണം വിമാനത്താവളം നവീകരിക്കേണ്ട ഈ പണം പാവപ്പെട്ടവൻ കഞ്ഞിക്കു വാങ്ങിക്കുന്ന അരിക്ക് subsidy കൊടുക്കാൻ വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ ഏതു തലം വരെയുള്ള വിദ്യാഭ്യാസവും, Phd , ഐ ഐ ടീ അടക്കം , തികച്ചും സൌജന്യം ആക്കാൻ വേണ്ടി വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ അന്തിയുറങ്ങാൻ കൂരകൾ നിർമിച്ചു തെരുവോര വാസികൾക്ക് free ആയിട്ട് നൽകാൻ ...

ചുരുക്കത്തിൽ വികസനം ഒരു middle class സപ്നം ആണ് . അതുകൊണ്ട് നമുക്കത് ഏറ്റു വിളിക്കാം . വികസനം വിജയിക്കട്ടെ .

വാൽകഷണം . ആറന്മുള എയർപോർട്ട് പക്ഷെ വികസനത്തിൽ പെടില്ല കേട്ടോ . എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു logic