സെൻസർ ബോർഡിനു എതിരെ പ്രതിഷേധം . സിനിമ സംഘടനകൾ ഒത്തു ചേർന്നെന്നു വാർത്ത . universal certificate ചോദിച്ചു വന്ന ജെയിംസ് ബോണ്ട് ചിത്രത്തിൽ കിസ് സീനിന്റെ നീളം കുറയ്ക്കാൻ പറഞ്ഞതിന് . പിന്നെയും എവിടെയോ ആവിഷ്കാര സ്വാതന്ത്രത്തിനു വിലങ്ങിട്ടതിന്.
ആവിഷ്കാര സ്വാതന്ത്രത്തിന്റെ കാലമല്ലേ . സർക്കാർ നടത്തുന്ന film festival ലെ ഒരു മുന്തിയ എന്ട്രിയുടെ കുറച്ചു ഭാഗം കാണാനിടയായി . love . hard core porn . ഒരു ആവശ്യവുമില്ലാതെ ചേർക്കുന്ന ബിറ്റ് പോലെ മുഴച്ചു നില്ക്കുന്ന രംഗങ്ങൾ. നീണ്ടു നീണ്ടു പോകുന്ന രതി ദൃശ്യങ്ങൾ . porn അല്ലാതെ വേറെ ഒന്നുമല്ലാത്ത ഒരു സൃഷ്ടി .
ആരെങ്കിലും സ്വകാര്യമായി കാണുന്ന porn movie പോലെ അല്ലല്ലോ ഫിലിം ഫെസ്റ്റിൽ ഓപ്പണ്‍ ആയി പ്രദർശിപ്പിക്കുന്ന ഇത്തരം വൈകൃതങ്ങൾ . ഏറ്റവും രസം എന്താ എന്ന് വച്ചാൽ ആർക്കും ഒരു പ്രതിഷേധവുമില്ല . സെൻസർ ബോർഡിനോ സാംസ്കാരിക നായകന്മാർക്കോ . സിനിമാ സംഘടനകൾക്കോ .
No comments:
Post a Comment