badge

q u o t e

Friday, July 31, 2015

editorial. the hindu


Like · Reply · 10 mins

ഹിന്ദുവിന്റെ എഡിറ്റോറിയല്‍

‘മനുഷ്യത്വ വിരുദ്ധം, മനസാക്ഷിക്ക് നിരക്കാത്തത്
നിയമപര്യവസാനമെന്നത് മേമനെ തൂക്കിലേറ്റിയേ പറ്റു എന്ന് അനിവാര്യമായും അര്‍ത്ഥമാക്കുന്നില്ല. രാഷ്ട്രപതിയുടെ മുന്നില്‍ മേമന്റെ ഏറ്റവും പുതിയ ദയാഹര്‍ജി നേര്‍ത്തൊരു നൂലില്‍ തൂങ്ങിയാടുമ്പോഴും ഒരിക്കലും തിരിച്ചുവിടാനൊക്കാത്ത, മനുഷ്യത്വ വിരുദ്ധമായ വധശിക്ഷയെ മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് ആശ്രയിക്കാന്‍ കഴിയുമായിരുന്നുള്ളോ?
ഒരു നീതിന്യായ വ്യവസ്ഥ വധശിക്ഷ മുന്നോട്ട് കൊണ്ടുപോയതിലൂടെ പ്രസ്തുത ശിക്ഷക്ക് തന്നെ കാരണമായിത്തീര്‍ന്ന കുറ്റകൃത്യത്തില്‍ നിന്നും പ്രാമാണികമായോ ധാര്‍മികമായോ ഒട്ടും തന്നെ വ്യത്യസ്തമല്ല ആ നീതിവ്യവസ്ഥയും എന്ന പ്രതീതി മാത്രമാണുളവാക്കുന്നത്. അടുത്തകാലത്താണ് അഫ്‌സല്‍ ഗുരുവിന്റെ ഏറ്റവും ഭീതിതമായ ജുഡീഷ്യല്‍ മര്‍ഡര്‍ നടന്നത്. അന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അവസാനമായി അദ്ദേഹത്തെ ഒന്ന് കാണാനുള്ള അവസരം പോലും നല്‍കിയില്ല. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം റദ്ദാക്കപ്പെടുകയായിരുന്നു അന്ന്. ഈ സാഹചര്യത്തിലാണ് പ്രതിയോടും കുടുംബത്തോടുമുള്ള ഔപചാരിക ആശയവിനിമയം അതായത് വധശിക്ഷ നടക്കുന്നതിനെ സംബന്ധിച്ച് പ്രാദേശിക നിയമ സഹായ കേന്ദ്രത്തെ 14 ദിവസം മുമ്പ് അറിയിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ആരംഭത്തില്‍ കോടതിക്ക് പറയേണ്ടിവന്നത്.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഓരോ ജീവനുകള്‍ പൊലിയുമ്പോഴും അതുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. മുംബൈ സ്‌ഫോടനകേസും അതുപോലെ തന്നെ. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 10 പേര്‍ക്ക് ജീവപര്യന്തമായി ഇളവു നല്‍കുമ്പോഴും യാക്കൂബ് മേമന് മാത്രം വധശിക്ഷ നല്‍കുകയായിരുന്നു. ഇത്തരം വിവേചനങ്ങള്‍ ഒരു സാധാരണക്കാരന് പക്ഷപാതമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മേമന്റെ കുടുംബം ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച ഒരു മനുഷ്യനെയാണ് തൂക്കിലേറ്റിയത് എന്ന നിഴലാണ് നമുക്കു മുമ്പില്‍ വ്യക്തമാക്കുന്നത്.afzal-guru
വധശിക്ഷ അനിവാര്യമോ അല്ലെയോ എന്നതു സംബന്ധിച്ച സംവാദങ്ങള്‍, കുറ്റകൃത്യത്തിന്റെ സ്വഭാവം, തീവ്രത, ക്രൂരത, അതുണ്ടാക്കിയ മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍കൊണ്ട് തീര്‍ത്തും മുങ്ങിപ്പോവുകയായിരുന്നു. ഇനിയെങ്കിലും ഈ സംവാദം ഉത്തരത്തിലെത്തേണ്ടതുണ്ട്. കുറ്റകൃത്യം എത്രത്തോളം ക്രൂരമായാലും ഏതു സാഹചര്യത്തിലായാലും, എത്രമരണങ്ങള്‍ക്കു ഹേതുവായാലും നിയമപുസ്തകത്തില്‍ വധശിക്ഷ എന്ന വാക്കു വേണ്ടെന്നുവെക്കാനുള്ള ധാര്‍മ്മിക നിലപാട് എല്ലാവരും കൈക്കൊള്ളേണ്ട ഒരു സമയമാണിത്.
വധശിക്ഷ നടപ്പിലാക്കുന്നത് അധികാരികളെ സംബന്ധിച്ച് വളരെയധികം സങ്കീര്‍ണമായി ഒന്നാക്കി മാറ്റുകയാണ് സുപ്രീം കോടതി ചെയ്യുന്നതെന്ന് വധശിക്ഷ സംബന്ധിച്ച നിയമവും ദയാ നിയമപരിപാലവും കൃത്യമായി പരിശോധിക്കുന്നവര്‍ക്ക് മനസിലാവും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്ക് മാത്രമാണു വധശിക്ഷയെന്ന നീതിശാസ്ത്രം സുപ്രീം കോടതി രൂപവത്കരിച്ചെടുത്തിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജിയും മാപ്പുഹര്‍ജിയും ദയാഹര്‍ജിയുമെല്ലാം അനുവദനീയമാക്കുകയും ചെയ്തിട്ടുണ്ട്.
ദയാഹര്‍ജികള്‍ കാലങ്ങളോളം തീര്‍പ്പാകെ കെട്ടിക്കിടക്കുന്ന രീതിയ്‌ക്കെതിരെ ശക്തമായ നിലപാടും കൊണ്ടുവന്നിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി വധശിക്ഷാ നടപടികള്‍ അവസാന നിമിഷം പോലും മാനുഷികമാക്കുകയും അതിനുവേണ്ടി ഇടയ്ക്കിടെ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഈ ധാര്‍മ്മിക പ്രതിസന്ധിക്കു ശാശ്വത പരിഹാരം വധശിക്ഷ പൂര്‍ണമായി എടുത്തുമാറ്റി ആജീവനാന്ത തടവ് എന്ന ശിക്ഷ കൊണ്ടുവരലാണ്. ദയയെന്ന ഗുണം ആയാസമുള്ളതല്ല.
ഭരണഘടനയുടെ 72ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് ദയ നല്‍കാനോ, തള്ളാനോ, ശിക്ഷ ഒഴിവാക്കാനോ അംഗീകരിക്കാനോ ഉള്ള അവകാശമുണ്ട്. ഈ വലിയ അധികാരം ദയയ്ക്കുവേണ്ടി ഉപയോഗിക്കാതെ വരുമ്പോള്‍ അത് മനുഷ്യത്വ രഹിതവും മനസാക്ഷിക്കുവിരുദ്ധവുമാകും.
കൂടുതല്‍ വായനയ്ക്ക്
 4 
  942  0  0  953 


Like · Reply · 15 mins

Saturday, July 25, 2015

the dead dream

i saw him ram the knife into the  man's rib cage.
i ran and pulled the knife out. he didn't bleed.

i saw him wring the neck of the woman. i walked up
and put her head straight. she didn't cry.

i saw them gag and drag a little girl into the woods.
i sat at the edge and waited. she didnt return.

 i saw the men push the woman down and spread her legs.
i stepped back and watched. she didn't move.i saw them fire at us point blank. with their army rifles.
the bullets went thru us. we didn't fall.

then i woke up and realised that we are all dead and
turned statues. a long time back.Thursday, July 23, 2015

മോഹൻ ലാലിൻറെ ബ്ലോഗ്‌ പോസ്റ്റ്‌

 http://www.thecompleteactor.com/articles2/wp-content/uploads/2015/07/PAGE1.jpg

 http://blog.thecompleteactor.com/നന്നായി . രണ്ടു കാര്യങ്ങളും പ്രസക്തം .

മാലിന്യം . ഉണ്ടാക്കുന്നവന് സംസ്കരിക്കാനും ചുമതല ഉണ്ട് . തീർച്ച . എത്രയോ മാർഗങ്ങൾ   ഉണ്ട് . vermi , bio .  സാമാന്യം നന്നായി ഓടുന്നുണ്ട് . പ്രശ്നം പക്ഷെ അതല്ല . നമ്മുടെ   hypocrisy .  ഇതൊക്കെ മറ്റുള്ളവരല്ലേ ചെയ്യേണ്ടത് ഞാൻ അല്ലല്ലോ എന്ന ഈഗോ.

                    tax  പിരിക്കുന്നവർ ഒഴിഞ്ഞു മാറുന്നത് പക്ഷെ കൃത്യ വിലോപം തന്നെ ആണ് .   എന്ത് കാരണത്തിന്റെ പേരിൽ ആയാലും . കഴിയില്ല എന്നൊക്കെ പറഞ്ഞാൽ   മറ്റു രാജ്യങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ചോദിച്ചു പോകും.

പട്ടികൾ . ഒരു പക്ഷെ അടുത്ത തലമുറ ഓർത്ത്‌ ചിരിക്കുന്ന ഒരു നിയമം . പട്ടിയുടെ   അവകാശങ്ങൾ .  കടിക്കുന്ന   പട്ടിയെയും  സംരക്ഷിക്കണം . വഴി മാറി നടക്കണം .  കൊല്ലുന്നത് കുറ്റകരം . പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ.

                   ഇതൊക്കെ അത്ര  നിഷ്കളങ്കമായ  വിവരക്കേടുകൾ ആണെന്ന് വിശ്വസിക്കാൻ   വിഷമം . ഒന്നുകിൽ  maliciously motivated campaign  അല്ലെങ്കിൽ  മാരകമായ എന്തോ   phobia .  എന്തായാലും സാധാരണ  മനുഷ്യർ വഴി തെറ്റെണ്ട കാര്യം ഇല്ല .

                   പിന്നെ ഒരു ആശ്വാസം ഉള്ളത് . പട്ടിയെ മനപൂർവം കൊല്ലുക അല്ലല്ലോ .  ഏറ്റുമുട്ടലിൽ   കൊല്ലപ്പെടുകയല്ലേ .  ഒരു നാട്ടിലെ ജനങ്ങൾ മുഴുവനുമല്ലേ   പ്രതികൾ.

Sunday, July 19, 2015

എരുക്ക് ആണ് ഞാൻ

എന്നെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയില്ല എന്ന് എനിക്കറിയാം .ഞാന്‍ എരുക്ക് .,വഴിയോരങ്ങളില്‍ ഞാന്‍ പൂത്തു നില്‍ക്കുന്നത് കണ്ടിട്ടില്ലേ ?നിങ്ങള്‍ എന്നെ ഗൌനിക്കാതെ പോകാറില്ലേ ?ദാ കേട്ടോളു എന്‍റെ ഗുണഗണങ്ങള്‍
1 കാര്‍ഷിക മേഘലയില്‍ മിലി മുട്ടയുടെ ആക്രമണം തടയാന്‍ എരുക്കി-ന്‍റെ ഇല ചതച്ച് സത്ത് എടുത്തു തളിക്കുക .ചിതലിന് 15ഇല 15ദിവസം വെള്ളത്തില്‍ ഇട്ട് ആ വെള്ളം ചിതലുള്ളയിടത്തു ഒഴിച്ചുകൊടുക്കുക
2 5 കിലോ ഇല 10ലിറ്റര്‍ ഗോ മൂത്രത്തില്‍ 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു മണ്‍ പാത്രത്തില്‍ ഒരാഴ്ച വക്കുക .ലായിനി അരിച്ചെടുത്ത് 80 ലി -റ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ജൈവ കീടനാശിനിയായി ഉപയോഗിക്കാം .കീടനാശിനിക്കായി കര്‍ഷകര്‍ എന്നെ വയലോലകളില്‍ നട്ടുവളര്‍ത്തി -യിരുന്നു
3 ഇഞ്ചിയുടെ തടത്തില്‍ എരുക്കിന്‍റെ ഇല ഇട്ടാല്‍ കീട ശല്ല്യം ഒഴിവാ-ക്കാം .നിമ വിരകളുടെ ആക്രമണം തടയാന്‍ ഇലക്കും എരുക്കിന്‍ സത്തിനും കഴിവുണ്ട് .
4 പുകയില പതം വരുത്തുവാനും ,തുകല്‍ ഊരക്കിടാനും ഇല ഉപയോഗിക്കുന്നു ,തണ്ടില്‍ നിന്ന് എടുക്കുന്ന നാരുകൊണ്ട് കയര്‍ ഉണ്ടാക്കി കട്ടിലിനും കന്നുകാലികളെ കെട്ടാനും ഉപയോഗിച്ചിരുന്നു
5 തണ്ട് കത്തിച്ച കരിക്കട്ട വെടി മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു
6 ഉണങ്ങിയ പുവ്വ് ചുമ കഫക്കെട്ട് എന്നീ മരുന്നുകളില്‍ ഒരു ചേരുവ ആണ് .മഴക്കാലത്ത് ഉണ്ടാകുന്ന കാലിലെ വളംകടി ,പുഴുക്കടി എന്നിവയ്ക്ക് എരുക്കിന്‍റെ കറ പുരട്ടുക .ഇല വാട്ടിപിഴ്ഞ്ഞു ചെവി-യില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് മാറും .
7 വേര് വേരിലെ തൊലി പുവ്വ് കറ ഇല എല്ലാംതന്നെ ഔഷധങ്ങള്‍ ആണ് .
8 മാങ്ങ പഴുക്കാന്‍ വയ്ക്കുമ്പോള്‍ എരുക്കിനെ ഇലകൂടി ഇടാറുണ്ട് പഴുമ്പോള്‍ നിറം കിട്ടാന്‍
9 എരുക്കിന്‍ പൂവ്വ് മാലയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നു
എന്നെപ്പോലെയുള്ള ഔഷധ ചെടികള്‍ വെട്ടി നശിപ്പിക്കുബോള്‍ ഓര്‍ക്കുക --നിങ്ങളുടെയും നാശം അടുത്തുകൊണ്ടിരിക്കുന്നു(കടപ്പാട് ശ്രീ ഗോപി കൊടുങല്ലൂർ

o negative blood wanted

o negative blood required
urgently at amrita hospital edappaly
kerala india

today 19 jul 2015

call
 9809358215

Saturday, July 4, 2015

from facebook ... an youngster speeds to death

ഇടപ്പള്ളി ഗുരുവായൂ൪ റൂട്ട്

സമയം വൈകുന്നേരം നാലുമണി നാലര.

മൂന്നു കോളേജ്‌ പിള്ളേര്‍ ആണ്. ബൈക്ക്‌ പള്‍സര്‍ 150യോ യമഹയുടെ R1 ഓ ആണെന്ന് തോന്നുന്നു . നേരെ ചെന്ന് കയറിയത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിൻറെ മുന്‍ഭാഗത്ത്‌. എതിര്‍ വശത്തു നിന്ന് വരികയായിരുന്ന ഞങ്ങളുടെ കണ്മുന്നില്‍ മൂന്നുപേര്‍ പറക്കുന്ന കാഴ്ച.വണ്ടി ഓടിച്ചിരുന്ന ഞാന്‍ വണ്ടി സൈഡ് ആക്കി.ആളുകള്‍ അപ്പോഴേക്കും ഓടിക്കൂടിയിരുന്നു!

ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് അവരെ കൊണ്ടുപോയി. അവരുടെ പ്രാണവേദന കണ്ടവരില്‍ ഞാനും ഒരാള്‍ ദൃക്സാക്ഷി.

എനിക്ക് വണ്ടി ഓടിക്കുവാന്‍ എന്തോ ഒരു മടി പോലെ. ശരീരത്തിന് ആദ്യമായി ജീവിതത്തില്‍ ഒരു ഭയാനകദൃശ്യം കണ്ടതിൻറെ പെരുപ്പ്. ഒരു സോഡാ വാങ്ങിക്കുടിച്ചു കൊണ്ട് ഞാന്‍ ഒരു കടയില്‍ നിന്നു.
SI യും നാലോ അഞ്ചോ പോലീസുകാരുടെ കൂടെ അവിടെയുണ്ട്.

സമയം ഒരു മണിക്കൂറോളം മുന്നോട്ടു പോയി. മനസിനില്ലാത്ത വീര്യം ശരീരത്തിന് എങ്ങനെ കാണും. അല്‍പ്പസമയം കൂടി കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് അവിടെ എത്തി. അവരാണ് ആ ബൈക്ക്‌ ഓടിച്ചയാളുടെ അമ്മ. അവര്‍ ഒരു ടീച്ചര്‍ ആണ്. അവൻറെ ഏഴാം വയസില്‍ അച്ഛന്‍ മരണപ്പെട്ടു. മകൻറെ നിര്‍ബന്ധം കാരണം വാങ്ങി നല്‍കിയതാണ് ആ ബൈക്ക്‌.....,...അധികം ആയിട്ടുമില്ല. കഷ്ട്ടി ഒരാഴ്ച.

എസ് ഐ യോട് അവര്‍ നിര്‍ത്താതെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുഴപ്പമൊന്നുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയി, ചെറിയതായി പെയിന്റ് പോയതെയുള്ളൂ എന്നൊക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അവര്‍ കരച്ചില്‍ തെല്ലടക്കി ആശുപത്രിയിലേക്ക് യാത്രയായി.

ആ SI എൻറെ അടുക്കലേക്ക് വന്നു. കടയില്‍ ഒരു സോഡാ പറഞ്ഞു. പിന്നീട് എന്നോട് എന്തോ രഹസ്യം പറയുന്നത് പോലെയും ആത്മരോഷം പ്രകടിപ്പിക്കുന്നത് പോലെയും പറഞ്ഞു....

"ആ പയ്യന്‍ മരിച്ചു പോയെടെയ്‌;

ആ ടീച്ചര്‍ കാണാതെ ഞാന്‍ മറച്ചു വെച്ചത് ജീപ്പിൻറെ ബമ്പറില്‍ ഇരുന്ന ആ പയ്യൻറെ കാല്‍മുട്ടിലെ അസ്ഥികള്‍ പൊടിഞ്ഞു ചേര്‍ന്ന മജ്ജയും മാംസവുമാണ്.
പത്തു പൈസ പോലും ഇന്‍ഷുറന്‍സ്‌ കാശ് കിട്ടില്ല. അവനു ലൈസന്‍സ്‌ പോലും ഇല്ല എന്നാണു ടീച്ചര്‍ പറഞ്ഞത് എന്ന്".

ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കുടിച്ചു തീര്‍ക്കാത്ത സോഡാ അദ്ദേഹം സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങി പൈസ കൊടുത്ത് പോയപ്പോള്‍ എൻറെ മനസ്സില്‍ സ്പീഡ്‌ ഒരു ഹരമാക്കി വണ്ടി ഓടിച്ചു നടക്കുന്ന എൻറെ മരണവും അലമുറയിട്ടു കരയുന്ന എൻറെ അമ്മയുടെ ചിത്രവുമായിരുന്നു....!

അശ്രദ്ധയും ഓവര്‍ സ്പീഡും ആണ് പല യുവത്വങ്ങളും റോഡില്‍ ചിന്നിച്ചിതറാന്‍ കാരണം.

ആ മരണം കണ്ണീരില്‍ ആഴ്ത്തുന്നത് ആറ്റു നോറ്റ് വളര്‍ത്തിയ മാതാപിതക്കളെയാണ്.

അത് കൊണ്ട് Please ......................Be careful....

- Vivek K Sasidharan