badge

q u o t e

Thursday, April 20, 2017

മനസ്സിലൊന്നും മണലില്ല


കഴിഞ്ഞ മാസം ദുബായിൽ പോയിരുന്നു Dubai airport mmigration counter ൽ സാമാന്യം നീണ്ട ക്യൂവിന്റെ അവസാനം ഞങ്ങൾ നിൽക്കുന്നു ഞാനും ഭാര്യാജിയും മൂന്നു മക്കളും

വെള്ള മേലങ്കിയൊക്കെ ധരിച്ച ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ശ്രദ്ധിക്കുന്നത് സാമാന്യം വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായ് ഞാൻ ശ്രദ്ധിക്കുന്നു ദൈവമേ ഗൾഫാണ് ആദ്യമായിട്ടാണ്
അങ്ങേര് അടുത്തുവന്നു എന്നെ നോക്കി അങ്ങോട്ടു മാറി നിൽക്കാൻ ആംഗ്യം കാണിച്ചു എന്നിട്ടു മനസിലാകുന്ന ഇംഗ്ളീഷിൽ പറഞ്ഞു കൂടെ വന്നവരെയും വിളിച്ചോളൂ
ഞാൻ വീണ്ടും ദൈവത്തെ വിളിച്ചു ഇപ്രാവശ്യം ലേശം ആശ്വാസത്തോടെ ദുബായി ജയിലിൽ ഇംഗ്ലീഷ് അറിയുന്നവരുണ്ടാകാമല്ലോ എന്ന സാദ്ധ്യതയിൽ

രണ്ടോ മൂന്നോ മിനിട്ടു ഞാൻ മൈക്രോ സെക്കൻഡിൽ എണ്ണി തീർത്തു ഉദ്യോഗസ്ഥൻ ഞങ്ങളോടു പറഞ്ഞു കൂടെ വരു എന്നിട്ടു വിജനമായ ഒരു കൗണ്ടറിലേക്കു ചുണ്ടി കാണിച്ചു നാലോ അഞ്ചോ മീറ്റർ ദൂരം അടിയിൽ അളന്നു ഞങ്ങൾ കൗണ്ടറിൽ എത്തി  ഞാൻ തീർച്ചയാക്കി ഈ കൗണ്ടറിലൂടെയാണ് ജയിലിലേക്കുള്ള എളുപ്പ വഴി

പാസ്പോർട്ടു വാങ്ങി സീൽ വച്ച് തിരിച്ചു തന്നിട്ട് കൗണ്ടറിലെ ഉദ്യോഗസ്ഥൻ ചിരിച്ചു എന്നിട്ടു കുശലം ചോദിച്ചു ആദ്യമായിട്ടാണല്ലേ ആദ്യം വന്ന ഉദ്യോഗസ്ഥൻ ഞങ്ങളെ ഗേറ്റു വരെ അനുഗമിച്ചു

ശ്വാസം നേരെ വീണപ്പോൾ എനിക്കു ചിന്താശക്തി തിരിച്ചുകിട്ടി എന്റെ മൂത്ത കുട്ടിയുടെ physical deformity കണ്ട് ക്യൂ ഒഴിവാക്കി തരികയായിരുന്നു എന്ന്

ഈ മനുഷ്യ സ്നേഹം എന്നൊക്കെ പറയുന്നതാണ് ശരിയായ ആഗോള പ്രതിഭാസമെന്ന് അന്നെനിക്കു മനസിലായി കടലൊന്നും ഒരു വിടവല്ലെന്നും മണലൊന്നും ആരുടെയും മനസ്സിനകത്തില്ലെന്നും നാട്യങ്ങളൊക്കെ ultimately comprehension ന്റെ പ്രശ്നമാണെന്നും

Thursday, April 6, 2017

വീണ്ടുമൊരു അത്യാഹിതം


പ്രളയ കാലത്തിന്റെ ഓർമകളൊക്കെ ഒഴിഞ്ഞു പോകുന്നതേ  ഉള്ളൂ . ഇപ്പോഴും പേടി മാറിയിട്ടില്ല . ലോകം തന്നെ ഉയർന്നുയർന്നു വന്നു. പെട്ടെന്നൊരു മഹാശൂന്യതയിലേക്കു ചെരിഞ്ഞു .  ഇരുൾ ഗർത്തത്തിന്റെ ആഴങ്ങളിൽ ശ്വാസം കിട്ടാതെ  പിടഞ്ഞതു ഇപ്പോഴും ഓർക്കുന്നു . പിന്നെ എല്ലാം  തീർന്നു . പെട്ടെന്ന്  എല്ലാം വീണ്ടും തുടങ്ങി . ദൈവത്തിനെന്തുള്ളൂ അസാധ്യമായി .
മരിച്ചു ജീവിച്ചതിന്റെ ത്രില്ലിൽ ആയിരുന്നു ഇതുവരെ. എല്ലാം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലും. ചാടി തിമിർക്കുന്നതിനിടയിൽ വീണ്ടുമൊരു അത്യാഹിതം തീരെ പ്രതീക്ഷിച്ചില്ല . പക്ഷെ ആരറിഞ്ഞു ദൈവത്തിന്റെ വഴികൾ . അല്ലെങ്കിൽ തന്നെ അറിഞ്ഞത് കൊണ്ട് എന്ത് പ്രയോജനം. ഒന്നുമൊന്നും നമുക്ക് അധീനമല്ലല്ലോ . വെറുതെ തോന്നുന്നതല്ലേ മറിച്ച് .
ഞങ്ങളുടെ ലോകത്തു നിന്ന് പ്രാണവായു പെട്ടെന്ന് അപ്രത്യക്ഷമായി .  ഒരു തുള്ളിയില്ലാതെ അകന്നു  പോയി . എവിടെയോ പോയ്മറഞ്ഞു . എത്ര ആഞ്ഞു വലിച്ചിട്ടും ഒരിറ്റു പ്രാണവായുവും അകത്തെത്തുന്നില്ല .കണ്ണുകൾ തള്ളി വന്നു . ശ്വാസകോശം വിടർന്നു പൊട്ടുമെന്നായി .
സത്യത്തിൽ അത്ര പെട്ടെന്നായിരുന്നില്ല ഈ അത്യാഹിതം ഞങ്ങളെ ഗ്രസിച്ചത് . പ്രാണവായു കുറയുന്നതും  പരിസരം മനിലപ്പെടുന്നതും ഞങ്ങൾ അറിഞ്ഞിരുന്നു. ഒന്നും ചെയ്തില്ല ചെയ്യണമെന്ന് തോന്നിയതേ  ഇല്ല .
മുജ്ജന്മ സുകൃതമെന്നോ genetic code എന്നോ വിളിക്കാവുന്ന എന്തോ  ഒന്ന് ഞങ്ങളെ പക്ഷെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു ഈ പ്രാണവായു ഒന്നും  നമ്മുടെ സ്വന്തല്ലെന്ന് . ഏതു സമയവും ഇല്ലാതായേക്കാമെന്ന് . ഇത്  മറ്റൊരു ലോകത്തിന്റെ  സംഭാവന ആണെന്ന് . ആ ദൈവലോകം   മുഴുവൻ നിറഞ്ഞു നിൽക്കുന്നത് പ്രാണവായു ആണ് . അവിടെ നിന്നാണ്   കുറേശ്ശേ ഞങ്ങളുടെ ലോകത്തിലേക്ക് അലിഞ്ഞെത്തുന്നതെന്ന് . 
സത്യത്തിൽ ഈ അറിവാണ് ഞങ്ങളുടെ ജീവൻ നിലനിർത്തിയത് . ഞങ്ങൾ ആ ദേവലോകത്തേക്ക് ഉയർന്നു പൊങ്ങി . വായ് പിളർന്നു . നീട്ടി വലിച്ചു . ഞങ്ങളുടെ ശ്വാസ വ്യവസ്ഥയിലേക്കു പ്രാണവായു ഇറങ്ങി വന്നു . അലിഞ്ഞു ചേർന്നു . അങ്ങനെ രണ്ടു നാൾ ദൈവത്തെ വിളിച്ചു ഞങ്ങൾ ആ ദേവലോകാതിർത്തിയിൽ തങ്ങി . ആഹാരം ഉപേക്ഷിച്ച് . വ്രതമെടുത്തു് . പ്രാർത്ഥനയോടെ .
മൂന്നാം ദിവസം ആ അത്ഭുതം സംഭവിച്ചു . ഞങ്ങളുടെ ലോകത്തിന്റെ കിഴക്കേ മൂലയിൽ നിന്ന് കുമുകുമാ പ്രാണവായു കുതിച്ചു പൊങ്ങുന്നു . മറ്റൊരുറവ പടിഞ്ഞാറേ മൂലയിൽ . സത്യത്തിൽ  ഈ പ്രാണവായു ഉറവകളാണ് ഞങ്ങളെ നിലനിറുത്തിയിരുന്നത് . അവയാണ് ഒരു ദിവസം ഇല്ലാതായത് . ഇപ്പോൾ തിരിച്ചു വന്നത് . ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് മാത്രം .  ഇല്ലായ്മയിലൂടെ മാത്രം വെളിപ്പെടുന്ന ഈ ഉണ്മ  അതു  തന്നെയല്ലേ ആ മഹാ പൊരുൾ .
  ദൈവത്തിന്റെ കളികൾ . പരീക്ഷണങ്ങൾ . വറചട്ടിയിൽ എത്തും  മുൻപ് ഇനി എത്രയെന്നു ആർക്കറിയാം .

-------
ശരിയാണ് സുഹൃത്തുക്കളേ .  ഒരാഴ്ച aquaponics ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല .organic filter bed ലേക്ക് വെള്ളം pump ചെയ്യുന്ന പൈപ്പ് ബ്ലോക്ക് ആയിപോയിരുന്നു .ശരിയാക്കി


Wednesday, April 5, 2017

ദുബായ് ദർശനങ്ങൾ ... 1

ദുബായ് ദർശനങ്ങൾ

ഞാൻ സാധാരണ ബെൽറ്റ് ധരിക്കാറില്ല സ്ളാക്ക് ഷർട്ടു പുറത്തിട്ടു നടക്കാനാണിഷ്ടം എന്നിട്ടും ദുബായിൽ നിന്ന് മടങ്ങുമ്പോൾ ബെൽറ്റ് ഒക്കെ ഇട്ടു മാന്യനായി സത്യത്തിൽ ലൂസ് പാന്റ്സ് ധരിച്ചു ഫ്രീ ആയി യാത്ര ചെയ്യാൻ  വേണ്ടി കരുതി കൂട്ടി ചെയ്തതാ

ദുബായ് എയർപോർട്ടിൽ വച്ച് ബെൽറ്റ് അഴിപ്പിച്ചു മസ്കറ്റിലും തഥൈവ നെടുമ്പാശ്ശേരിയിൽ പ്രതീക്ഷിച്ചില്ല അവിടെയും അഴിപ്പിച്ചു ലൂസ് പാന്റ്സ് ഒരു കൈ കൊണ്ട് കൂട്ടി പിടിച്ചു ഒട്ടകത്തിന്റെ സ്റ്റൈലിൽ നടന്നു  വന്ന ഞാൻ ഏതെങ്കിലും ഒളി ക്യാമെറയിൽ പെട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമോ   ആർക്കറിയാം

എന്തിനാണാവോ ഇതൊക്കെ എന്ത് സെക്യൂരിറ്റി സത്യത്തിൽ ഇതല്ലേ ആതംഗവാദികൾക്കു വേണ്ടതും  ധാരാളം പബ്ലിസിറ്റി ഓരോ യാത്രക്കാരനും ഇവരെ മൂന്ന് പ്രാവശ്യമെങ്കിലും ഈയൊരു യാത്രയിൽ ഓർത്തു കാണില്ലേ ഇതിൽ കൂടുതൽ എന്ത് വേണം ലൈം  ലൈറ്റിൽ നിൽക്കാൻ

ദർശനം    risk restriction balance is difficult to achieve. one always exceeds the other in eternal flipflops .