badge

q u o t e

Tuesday, January 13, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ ...11


കരി ഓയിൽ കേസ് പിൻ‌വലിക്കുന്നു . സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് .

ഇങ്ങനെ ഏതെല്ലാം  അധികാരങ്ങൾ കൈവശം  വച്ചിട്ടുന്റെന്നു പത്രക്കുറിപ്പ് ഇറക്കുന്നത്‌ നന്നായിരിക്കും. അതനുസരിച്ച് ജനത്തിനു പരിപാടികൾ ആസൂത്രണം ചെയ്യാമല്ലോ .

പിൻവലിക്കാൻ ഒരു സമയ പരിധി വക്കുന്നതും നല്ലതാണ് . ഈ കേസിൽ തന്നെ കരി ഓയിൽ ഏറ്റു വാങ്ങിയ IAS officer വേറൊരു  പോസ്റ്റിങ്ങ്‌ ചോദിച്ചു   വാങ്ങി സ്ഥലം വിടുന്നതിനു മുൻപ് തന്നെ ആ കേസ് പിൻവലിച്ചു മാതൃക കാട്ടാൻ കഴിഞ്ഞല്ലോ .  ഇത് തുടരണം. എത്ര കാലമെന്ന് വച്ചാ കാത്തിരിക്കുക ? വേറെയും പരിപാടികൾ നടത്തെണ്ടതില്ലേ ?

ചെറിയൊരു അവ്യക്തത ഇപ്പോഴും നിലനില്ക്കുന്നു . കരി ഓയിൽ മാത്രമേ പട്ടികയിൽ പെടുത്തിയിട്ടുള്ലോ അതോ properly diluted sulphuric acid ഇനും ആനുകൂല്യം ലഭിക്കുമോ ? ഇത്തരം സംശയങ്ങൾ അനുയായികളിൽ നിലനില്ക്കാൻ അനുവദിക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഭൂഷണമല്ല

No comments:

Post a Comment