badge

q u o t e

Saturday, March 14, 2015

എന്മകജെ


എന്റെ മകളെ എന്ന് അർത്ഥമുണ്ടോ എന്നറിയില്ല .
കാസര്ഗോടിലെ ഒരു പഞ്ചായത്താണ് .

കാസര്ഗോടിൽ നിന്ന് ബസ്സിനാണ്‌ പോയത് . നീർ  ദോശ  കഴിച്ചു പുറപ്പെട്ടു . ഉഴുന്ന് ചേർക്കാത്ത ദോശ ആണ് നീർ ദോശ .  കർണാടകയിലെ പുതൂരിലേക്ക് പോകുന്ന ബസ്സിൽ പെർലെ ചെക്ക്‌പോസ്റ്റിൽ ഇറങ്ങി .

ബൈദടുക്ക  (ബന്ദടുക്ക വേറെ സ്ഥലമാണ് ) വഴിയാണ് പോകുന്നത്. ചെറിയ സ്ഥലമാണ്. ത്രിപ്പുനിത്തുറയിലെ ckkm pharmacy യുടെ ബ്രാഞ്ച് കണ്ടു . ഇത്ര റീച്ചോ എന്ന് അദ്ഭുദപ്പെട്ടു.

പെർലെ  ചെക്ക്‌പോസ്റ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു സ്വർഗ്ഗ റോഡിലൂടെ അഞ്ചു കിലോമീറ്റർ പോയാൽ എന്മകജെ പഞ്ചായത്ത് കവലയിൽ  എത്താം . ഒരു mbbs ഡോക്ടറും നാലോ അഞ്ചോ കടകളും ഒരു സ്കൂളും ഉണ്ടിവിടെ .

അടുത്തു തന്നെയാണ് സ്കൂൾ . buds school .  എട്ടാം ക്ലാസ്സുവരെ ഉണ്ട് . 200 കുട്ടികൾ .  ഒരു പച്ചക്കറി തോട്ടമൊക്കെ പിള്ളേര് നടത്തുന്നുണ്ട് .

എന്മകജെയിലെക്കുള്ള യാത്ര രസമാണ് . ചെറിയ മൊട്ടക്കുന്നുകൾ . ചെരിവുകളിൽ കുറ്റിക്കാടുകൾ . പാണൽ , ചെത്തി , പുല്ലാന്തി ഒക്കെ കാണാം . മലയിടുക്കുകളിൽ കമുകും തെങ്ങും ഉശിരോടെ വളരുന്നു . ധാരാളം വെള്ളം കിട്ടുന്നുണ്ടെന്ന് വ്യക്തം. പത്തു കുലകളുമായി നില്ക്കുന്ന മിടുക്കൻ തെങ്ങുകളുടെ മുകളിൽ നിന്ന്  ഉള്ള കാഴ്ച രസമാണ് . അങ്ങനെ ഒരു തെങ്ങിന്റെ മണ്ടയിലേക്കു നേരെ മുകളിൽ നിന്ന് നോക്കാൻ കിട്ടാറില്ലല്ലോ .

സ്കൂളിലെ  സാറിനോട് സംസാരിച്ചു . മലയാളം തന്നെ. എന്നാലും എന്റെ മലയാളം മനസ്സിലാകുന്ന ഒരു തിരുവിതാന്കൂരുകാരൻ സാറിനെ കൂട്ടിനു വിളിച്ചു .

ചുരുക്കി പറയാം .

കശുവണ്ടി തോട്ടങ്ങൾ മൂന്ന് വര്ഷം മുൻപ് വെട്ടി മാറ്റി .  മലയിലൊക്കെ റബ്ബര് വച്ചു .  വഴിയിൽ കണ്ടില്ലേ . ഇപ്പോൾ plantation corporation kerala യുടെ വക കശുമാവ് തോട്ടങ്ങളൊന്നും ഇവിടെ ഇല്ല .

അതുകൊണ്ട് തന്നെ ഇപ്പോൾ ഇവിടെ വികലാന്ഗർ ആയ കുഞ്ഞുങ്ങളൊന്നും ജനിക്കുന്നില്ല . പക്ഷെ കഴിഞ്ഞ കാലം  endosulfan ദശകം എന്നോ മറ്റോ വിളിക്കാം ഓർമയിൽ തന്നെ വിയർക്കുന്നു. വിറച്ചു പോകുന്നു .

buds സ്കൂളിലെ 200 കുട്ടികളിൽ 20 പേരോളം മന്ദ ബുധികളാണ് . അങ്ങനെ ജനിച്ചവർ . ഇത് സ്കൂളിലൊക്കെ വരാൻ പറ്റുന്നവരുടെ കഥ .

ഈ കുട്ടികളോട് സംസാരിക്കണം എന്ന് ആദ്യം കരുതി . പിന്നെ വേണ്ടെന്നു വച്ചു . ഇതാണ് ഇപ്പോഴത്തെ പീഡനം . അന്വേഷനാല്മക മനുഷ്യ സ്നേഹികളുടെ വക . സ്വാന്തനാല്മക ചോദ്യം ചെയ്യൽ .

നടക്കാനോ നിൽക്കാനോ വയ്യാത്തവർ അനവധി .  പെദ്രെ , കന്നടിക്കാനം , വാനിനഗർ , മുളക്കാല് ഗ്രാമങ്ങളിലൊക്കെ ഇവരെ കാണാം. യുവാക്കളാണ് വയസ്സുകൊണ്ട്‌ .

sree bhatre യുടെ വീട് അടുത്താണ് . പോയി കണ്ടാൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം . സ്ഥലത്തെ ഒരേ ഒരു ഡോക്ടറും dr mohan kumar   ഭട്ട് റെയും ചേര്ന്നാണ് എന്ടോസല്ഫാൻ ഭൂതത്തെ തിരിച്ചറിഞ്ഞതും ലോകത്തിനു കാട്ടി കൊടുത്തതും .

ഡോകോരുടെ ക്ലിനിക്‌ കവലയിൽ തന്നെ ഉണ്ട് . പക്ഷെ ഇന്നതു അടച്ചിട്ടിരിക്കുന്നു . അത് മുതലാക്കി ഞാൻ തിരിച്ചു പോന്നു . ഒരു പക്ഷെ ഇത്രയൊക്കെ ആയിരിക്കും എന്റെ നിയോഗം .

ചെക്ക്‌പോസ്റ്റിൽ ഒരു ചോട്ടാനിക്കരകാരൻ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു . വര്ഷങ്ങളായി പെർലെയിലും ഇനിയും ഉള്ളിലേക്കുള്ള ചെക്പോസ്ടുകളിലും ജോലി ചെയ്യുന്നു . എന്ടോസല്ഫാൻ കലര്ന്ന വെള്ളമൊക്കെ ധാരാളം കുടിച്ചിട്ടുണ്ടെന്ന് പറഞ്ഞു . വ്യക്തമായി  എന്ടോസല്ഫാൻ രുചിയും മണവും തിരിച്ചറിയാൻ കഴിയുന്ന വെള്ളം.  വേറെന്തു മാര്ഗം . വെള്ളം  കുടിക്കാതെ ജീവിക്കാനാവില്ലല്ലോ .

എന്ടോസല്ഫാൻ കാലത്തെ ഒരു ഏകദേശ ചിത്രം ഇങ്ങേരിൽ നിന്ന് കിട്ടി . മിക്കവാറും നേരിൽ കണ്ടത് അനുഭവിച്ചത്.

വളരെ ചുരുക്കി പറയാം .

കശുമാങ്ങ ഈച്ചകളെ തുരത്താനാണ് എൻഡോസൾഫാൻ തുടങ്ങിയത് . വളരെ ഫലപ്രദം.

കശുമാവ് തോട്ടങ്ങൾ ഏക്കറ് കണക്കിന്. എട്ടോ പത്തോ മല മുഴുവൻ. ബോംബയിലെ ഒരു പാര്ട്ടിയെ ഏല്പിച്ചു കൊടുത്തു മൊത്തമായി മരുന്ന് തളിക്കാൻ ഈ തോട്ടങ്ങളിൽ .

അവർ  ഒരു ഹെലികൊപ്റ്റെർ അടക്കം പറന്നു വന്നു . രണ്ടു കൂറ്റൻ വീപ്പകളിൽ എന്ടോസല്ഫാൻ നിറച്ചു വശങ്ങളിൽ കെട്ടി വച്ചു പറന്നു തളിച്ചു . ഒന്നോ രണ്ടോ ആഴ്ചകൊണ്ട് പണി തീർത്തു മടങ്ങി .

വീണ്ടും വന്നു . വർഷത്തിൽ രണ്ടോ മൂന്നോ  പ്രാവശ്യം . വര്ഷങ്ങളോളം .  11  kv  ലൈനിനും മുകളിലൂടെ  ഒരു പ്രദേശം മുഴുവൻ എന്ടോസല്ഫാൻ മഞ്ഞിൽ കുളിപ്പിച്ചു  രസിച്ച വർഷങ്ങൾ .

ആദ്യകാലത്തൊക്കെ നോട്ടീസ് അടിച്ചു  വിതരണം ചെയ്തിരുന്നു . കിണറു മൂടണം പുറത്തിറങ്ങരുത് എന്നൊക്കെ . പിന്നെ അതൊക്കെ നിർത്തി.

ആദ്യ കാലത്ത് ആവശ്യത്തിനു വെള്ളം ചേർത്ത് നേർപ്പിച്ചാണ് അടിച്ചിരുന്നതത്രേ . പിന്നെപ്പിന്നെ അതിന്റെ ആവശ്യം ഇല്ലെന്നു മനസ്സിലായി . അടിച്ചു തീർക്കുന്ന എന്ടോസല്ഫാന്റെ അളവ് നോക്കിയിട്ടാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത് . ചേർക്കേണ്ട വെള്ളത്തിന്റെ കണക്കു എവിടെയും വന്നിരുന്നില്ല .

പ്രദേശത്തിന്റെ പ്രത്യേകത അറിയാമല്ലോ . മലമുകളിൽ കശുമാവ് തോട്ടങ്ങൾ . മുകളിലൂടെ high tension line . അടിഭാഗത്ത്‌ ചെറിയ പുഴയുടെ , തോടെന്നു പറയുന്നതായിരിക്കും നല്ലത്, തീരങ്ങളിൽ മനുഷ്യ ജീവികൾ . മരിച്ചാലും  ജീവിച്ചാലും തളര്ന്നാലും നിരങ്ങിയാലും എവിടെയും ഒരു പോറലും എല്പ്പിക്കാൻ കഴിവില്ലാത്തവർ .

സാധാരണഗതിയിൽ ആ തോടിന്റെ തീരങ്ങളിൽ ജീവിച്ചോ അല്ലാതെയോ മരിക്കെണ്ടവർ. ഒരു കഥയിലും വന്നു പെടാൻ  സാധ്യത ഇല്ലാത്തവർ . ഒക്കെ തെറ്റിച്ചത് ആ ഡോക്ടറും ഭട്രെയും ആണത്രേ.

ഞാൻ വൈകുന്നേരത്തോടെ തിരിച്ചു കാസർഗോഡ്‌ എത്തി കുളിച്ചു ഒരു കൽത്തപ്പം കഴിച്ചു കിടന്നുറങ്ങി . കൽത്തപ്പം കള്ളപ്പം പോലെ ഒരു അപ്പം . അല്പം കൂടി hard  ആണ് .

ഉറങ്ങുമ്പോഴാണ് മനുഷ്യര് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് തോന്നുന്നു . ഞാൻ ഏതായാലും സ്വപ്നത്തിലും അല്ലാതെയും കുറെ ചോദ്യങ്ങൾ സ്വയം ചോദിച്ചു . അതാണ്‌ ചുവടെ സന്ഗ്രഹിക്കുന്നത്.

 have a good day   bye

-- endosulfan തളിക്കാൻ തീരുമാനിച്ചപ്പോൾ തോടു മനുഷ്യരെ കാണാതിരുന്നത് യാദ്രിശ്ചികമാണോ ? അതോ അങ്ങനെ ഒരു റിസ്ക്‌ എടുക്കുന്നതിൽ തെറ്റില്ലെന്ന് കരുതിയത്‌ കൊണ്ടാണോ ?

-- സുരക്ഷ ക്രമീകരണങ്ങൾ ആരെങ്കിലുമൊക്കെ ഉറപ്പു വരുതെണ്ടാതായിരുന്നില്ലേ ? ഈ പിഴവിന് ആരെങ്കിലും ശിക്ഷിക്കപ്പെടെണ്ടതല്ലേ ? ഒരു കൂട്ടം മനുഷ്യരുടെ ഒരു generation  നശിപ്പിച്ചതിന് ആരെങ്കിലുമൊക്കെ ഉത്തരവാദികൾ ആകണ്ടേ ?

-- ഇപ്പോഴെങ്കിലും ഒരു dedicated hospital  പോലെന്തെങ്കിലും തുടങ്ങി നാട്ടുകാരെ സഹായിക്കാൻ എന്ത് കൊണ്ടാണ് സര്ക്കാര് തയ്യാറാകാത്തത് ? അതിനു പകരം എന്ത് നക്കപ്പീച്ച സഹായത്തിനും കാസര്ഗോടെക്ക്  വിളിപ്പിച്ചു പീടിപ്പിക്കുന്നതെന്തിനാണ് ?

-- എന്ടോസല്ഫാൻ സ്റ്റോക്ക്‌ നശിപ്പിക്കാൻ കാട്ടുന്ന ഈ വ്യഗ്രത പ്രഹസനമാണോ ? അമിതമായ  ഉപയോഗം ആണ് ശരിയായ കാരണം എന്ന് തുറന്നു  പറയാനുള്ള ധൈര്യം ഇല്ലാത്തതാണോ ?

-- എന്മകജെ എന്നാൽ എന്റെ മകളെ എന്റെ മക്കളെ എന്ന രോദനത്തിന്റെ ചുരുക്കെഴുത്താണോ ?

No comments:

Post a Comment