badge

q u o t e

Thursday, March 12, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ .. 20


നീരയുടെ പരസ്യം റെയിൽവേ സ്റ്റെഷനുകളിൽ കേട്ടു.
ആഘോഷങ്ങള്ക്ക് ഉപയോഗിക്കൂ എന്ന് . നന്നായിട്ടുണ്ട് .

പക്ഷെ എവിടെ കിട്ടും ഈ നീര ? വൈറ്റില  ഹബ്ബിലുന്ടു . പക്ഷെ അവിടെ നിന്ന് കുടിച്ചു കാണിക്കണം .  കുപ്പിയിൽ കിട്ടില്ല . കപ്പിൽ വാങ്ങി നമ്മുടെ കുപ്പിയിൽ ഒഴിക്കാമെന്നു വച്ചാൽ ... കടുത്ത നിയമ ലങ്ഘനമാകുമത്രെ .

 ഈ നീര എവിടെ കിട്ടുമെന്നു കൂടി  റെയിൽവേ പരസ്യത്തിൽ പറഞ്ഞിരുന്നെങ്കിൽ .. പക്ഷെ സാധ്യത ഇല്ല . നമ്മുടെ തനതു രീതി ഉണ്ടല്ലോ . ഓരോ കാര്യങ്ങൾ ചെയ്യാനും ചെയ്യാതെ ചെയ്തെന്നു തോന്നിക്കാനും .

നീര കുപ്പിയിൽ എവിടെയെങ്കിലുമൊക്കെ എത്തിച്ചിട്ടു  ഉദ്ബോധിപ്പിച്ചിരുന്നെങ്കിൽ .. പക്ഷെ അത് നമ്മുടെ രീതി അല്ലല്ലോ.

അപ്പോൾ ഒരു പോംവഴിയെ ഉള്ളു . ആഘോഷത്തിനൊക്കെ വരുന്നവരെ വൈറ്റില ഹബ്ബിലെ ക്യുവിൽ നിർത്താം. നമ്മുടെ തനതു പാനീയം കുടിച്ചു രസിക്കട്ടെ .

No comments:

Post a Comment