ഇത്ര റെഗുലർ ആയിട്ട് കേൾക്കുന്ന വേറൊരു വാർത്ത ഉണ്ടോ എന്ന് സംശയമാണ് . വാരഫലം ഒഴിച്ച് .
ലൈൻ നന്നാക്കി കൊണ്ടിരുന്നപ്പോൾ ഷോക്ക് ഏറ്റു മരിച്ചു . ഇന്നലെയും കൂടി വായിച്ചു . ഒരു ചെറുപ്പക്കാരൻ . നമുക്കിങ്ങനെ കുരുതി കൊടുക്കാൻ daily wager ആയിട്ടും അല്ലാതെയും ചെറുപ്പക്കാരെ കിട്ടുന്നത് കൊണ്ട് പ്രശ്നമില്ല . എന്നാലും ...
multi point feeding , inverter supply ഇതൊക്കെയാണ് പ്രശ്നമത്രേ . സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല . പണ്ടു പഠിച്ച electronics engg ഇൽ ഒന്നും ഇങ്ങനെ ഒരു പ്രതിഭാസം കേട്ടിട്ടില്ല . ഓഫ് ആക്കിയാലും എർത്ത് ചെയ്താലും കേറി വന്നു ആളെ കൊല്ലുന്ന electricity . ശാസ്ത്രം പുരോഗമിക്കുന്നതായിരിക്കും . എന്നാലും..
ഒരു junction ഇലേക്ക് വരുന്ന എല്ലാ ലൈനും ഓരോ എർതിങ്ങ് റോഡു കൊണ്ട് എർത്തു ചെയ്താലും ലൈൻമാൻ ചാകുമെന്നൊ ? ശാസ്ത്രം ഒരു അദ്ഭുതം
തന്നെ . പ്രത്യേകിച്ചും high tension transmission engineering . എന്നാലും ..
ഈ junction post സ്ഥാപിക്കുമ്പോൾ തന്നെ രണ്ടു എർതിങ്ങ് റോഡും ആവശ്യത്തിനു shorting switches ഉം വച്ചാലോ ? ഒരെണ്ണം ആയാലും മതി . ഇടത്തുനിന്നും വലത്തുനിന്നും താഴെ നിന്നും പുറകിൽ നിന്നും വരുന്ന ലൈൻ എല്ലാം എർത്തു ചെയ്യാനുള്ള സൗകര്യം . അത്രയേ വേണ്ടൂ .
( നിങ്ങൾ പറയാൻ പോകുന്നത് എനിക്ക് മനസ്സിലായി . ഇപ്പോൾ തന്നെ വേണ്ടത്ര നിയമങ്ങൾ ഉണ്ടല്ലോ . ഒരു എർതിങ്ങ് റോഡ് ചുമന്നു കൊണ്ട് പോയി പോസ്റ്റിൽ ഘടിപ്പിച്ചിട്ടെ .. എന്തെളുപ്പം ? )
പക്ഷെ viability നോക്കണമല്ലോ . നാലോ അഞ്ചോ പാവപ്പെട്ട ചെറുപ്പക്കാർ മാസം തോറും കരിഞ്ഞു തൂങ്ങുന്നതിന്റെ 'വില' യുമായി comparable ആണെങ്കിലല്ലേ investment ചെയ്യാനാകൂ . പിന്നെ ഈ മരിക്കുന്നവർ ആരും എന്റെയോ നിങ്ങളുടെയോ മന്ത്രിയുടെയോ IAS ആപ്പീസരുടെയോ executive engineer ടെയോ പത്ര മുതലാളിയുടെയോ സ്വന്തം ലേഖകന്റെയോ മരുമകൻ ആകാനുള്ള probability , well , negligible . പിന്നെന്തിനാ ഈ വേവലാതി ?
No comments:
Post a Comment