badge

q u o t e

Thursday, March 12, 2015

കാസർഗോഡ്‌ വീണ്ടും


പുറത്തൊന്നും വിട്ടെന്നെ
കാഴ്ചകൾ കാണിക്കൊല്ലേ
ഞാനെത്ര തടഞ്ഞാലും
എന്മനവും തിരിഞ്ഞേക്കാം

കണ്ണും കാതും കൈയും
മൂക്കുപോലും  മറയ്ക്കാതെ 
ഏതോ പെണ്കൂട്ടങ്ങൾ
നാട്ടിലൊക്കെ നടക്കുന്നു

മിണ്ടുന്നു പലരെന്നോടും 
ചിരിക്കുന്നു കളിക്കുന്നു
സ്കൂളിലൊക്കെ പോകുന്നു
പഠിക്കുന്നു പഠിപ്പിക്കാൻ

അവരൊന്നും നമ്മളല്ല
നമ്മളെപ്പോലാവില്ല
എനിക്കുണ്ടാ വെളിപാട്‌
വീറും വിശ്വാസവും

എങ്കിലും അച്ഛാ ചേട്ടാ
നാട്ടിലേക്കൊക്കെ വിട്ടെന്നെ
കാഴ്ചകൾ കാണിക്കൊല്ലേ
എന്മനവും തിരിഞ്ഞാലൊ

നാം  നമ്മുടെ മനവും മേനിയും 
അടച്ചു പൊതിഞ്ഞു വയ്ക്കണം
കാറ്റു കേറി ദുഷിച്ചെന്നാൽ
പോയില്ലേ ഇജ്ജന്മ സാഫല്യം

അതുകൊണ്ട് ചേട്ടാ അച്ഛാ
എന്നെ കൂട്ടിലിട്ടു വളർത്തേണം
നാട്ടിലേക്കൊന്നും നോക്കാതെ
കണ്ണും  നന്നായി കെട്ടണം

No comments:

Post a Comment