നാലു കാലിൽ നടത്തണം
കൈകൾ കുത്തി നടത്തണം
കഴുത്തിലൊരു കയറിട്ടു
തുമ്പു നിങ്ങൾ പിടിക്കണം
എന്നെ നേരെ നടത്തണം
ചാട്ടവാർ കൊണ്ടടിക്കണം
നോട്ടം തെറ്റാതിരിക്കാനായ്
മിഴി കോണുകൾ മറയ്ക്കണം
കൂട് കെട്ടി ഇരുത്തണം
പുറത്തു പോകും നേരത്ത്
കാവലാളെ വയ്ക്കണം
ദുഷ്ടരല്ലേ പുറത്തുള്ളോർ
വെറുതെ കറുപ്പിട്ടിട്ടും
മൂക്കും വായും മറച്ചിട്ടും
കാര്യമൊന്നുമില്ലെന്ന്
ഇപ്പോൾ ഞാൻ അറിയുന്നു
ബാങ്കിൽ ഞാനിന്നു ചെന്നപ്പോൾ
പർദ്ദ മാറ്റാൻ പറഞ്ഞവർ
മുഖം കണ്ടാലേ പറ്റൂ
എന്നൊക്കെ പറഞ്ഞവർ
എന്നെ നിങ്ങൾ നടത്തണം
കൂട്ടിലിട്ടു വളർത്തണം
പുറത്തൊന്നും വിട്ടെന്നെ
മനുഷ്യനാക്കാൻ ശ്രമിക്കല്ലേ
No comments:
Post a Comment