badge

q u o t e

Sunday, May 1, 2016

വികസനത്തിന്റെ നിഴൽഭേദങ്ങൾ


ഇത്രയും ആയ സ്ഥിതിക്ക് വികസനം ആകട്ടെ അടുത്ത ചർച്ച .
റോഡുകളും വിമാനത്താവളങ്ങളും അടങ്ങുന്ന infrastructure development നെ ആണല്ലോ വികസനം എന്ന് നമ്മൾ വിളിക്കുന്നത്‌ . നല്ലത് . ബംഗാളിൽ നിന്നും ഒറീ സ്സയിൽ നിന്നും എളുപ്പത്തിൽ കേരളത്തിൽ എത്താനാകുന്നത് നല്ല കാര്യം തന്നെ . നമുക്ക് ഗള്ഫിലേക്ക് രക്ഷപെടുന്നത് എളുപ്പമാകുന്നതും നല്ല കാര്യം .
metro , bullet train ഒക്കെ മറന്നു . ലാട്ടൂരിലേക്ക് എളുപ്പത്തിൽ bullet train ഇൽ കുടിവെള്ളം എത്തിക്കാൻ സൗകര്യം ഉണ്ടാകുന്നത് എന്താ മോശം കാര്യം ആണോ ? എത്ര പേർക്ക് അങ്ങനെ തൊണ്ട നനച്ചു മരിക്കാൻ ഉള്ള ഭാഗ്യം കിട്ടും .

വികസനത്തിലെ regional balance, sense of proportion , feel of urgency, equity in distribution ഒക്കെ ആണ് പറയാൻ ശ്രമിച്ചത് . അതൊക്കെ വലിയ കാര്യങ്ങൾ. വികസനത്തിലെ politics പോലെ . വിട്ടുകള.

നമുക്കു വികസനം positive ആയി എടുക്കാം. നമ്മളുടെ tax പണം നമ്മൾക്ക് പെട്ടെന്നു കാണാനാവുന്ന വിധത്തിൽ ഉപയോഗിക്കുന്നു എന്നതാണല്ലോ വികസനത്തിൽ നമ്മൾ എളുപ്പത്തിൽ കാണുന്ന മേന്മ . കള്ളപ്പണം ആയി പോകുന്നത് അത്രയും കുറയുമല്ലോ . ആ അർഥത്തിൽ ഞാൻ വികസന വാദി ആണ് .

പക്ഷെ ഇത് tax പണം ആണെന്ന് മറക്കാൻ എനിക്ക് ഒരിക്കലും കഴിയാറില്ല . അതുകൊണ്ടുതന്നെ വേറൊരു സർക്കാർ tax rate കുറച്ചിട്ടു വികസനം മെല്ലെ ആക്കാനും focussed ആക്കാനും തീരുമാനിച്ചാൽ അവരെ വികസന വിരുദ്ധർ എന്നു വിളിച്ചു എതിർക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല .

അല്ലെങ്കിൽ bullet train വിപുലീകരിക്കേണ്ട ഈ പണം വിമാനത്താവളം നവീകരിക്കേണ്ട ഈ പണം പാവപ്പെട്ടവൻ കഞ്ഞിക്കു വാങ്ങിക്കുന്ന അരിക്ക് subsidy കൊടുക്കാൻ വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ ഏതു തലം വരെയുള്ള വിദ്യാഭ്യാസവും, Phd , ഐ ഐ ടീ അടക്കം , തികച്ചും സൌജന്യം ആക്കാൻ വേണ്ടി വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ അന്തിയുറങ്ങാൻ കൂരകൾ നിർമിച്ചു തെരുവോര വാസികൾക്ക് free ആയിട്ട് നൽകാൻ ...

ചുരുക്കത്തിൽ വികസനം ഒരു middle class സപ്നം ആണ് . അതുകൊണ്ട് നമുക്കത് ഏറ്റു വിളിക്കാം . വികസനം വിജയിക്കട്ടെ .

വാൽകഷണം . ആറന്മുള എയർപോർട്ട് പക്ഷെ വികസനത്തിൽ പെടില്ല കേട്ടോ . എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു logic

No comments:

Post a Comment