പാർട്ടിക്കു വേണ്ടാത്തവൻ എന്ന ലേബൽ ആണ് തോക്കാൻ കാരണമെന്ന് ബാബു നേരല്ലേ. പാർട്ടി നിറുത്തേണ്ട എന്ന് തീരുമാനിച്ചു പരസ്യ പ്രസ്ഥാവനയും നടത്തി എന്നിട്ടും മത്സരിച്ചു അതല്ലേ voters കാണുന്നത് പിന്നെ എങ്ങനെ vote ചെയ്യും
വലിയ issue പക്ഷെ അതല്ല നാലഞ്ചു പ്രാവശ്യം mla ആയി ഒരു പ്രാവശ്യം മന്ത്രിയും എന്നിട്ടും എന്തെ മാറി നില്ക്കാം എന്ന് തോന്നിയില്ല ഇത് ബാബുവിന്റെ കാര്യം മാത്രമല്ല ബാബു ഒരു പ്രതീകം മാത്രം
പാർട്ടിയിൽ വേറെ ആൾക്കാർ ഇല്ലാഞ്ഞിട്ടാണോ അതോ ഇങ്ങേരല്ലാതെ ആര് mla ആയാലും പാർട്ടി തകര്ന്നു പോകും എന്നാണോ
സത്യത്തിൽ ഇതാണ് issue എത്രയോ ആൾക്കാർ താഴെത്തട്ടിൽ ആഞ്ഞു പിടിച്ചിട്ടാണ് ബാബുവിനെ പോലുള്ളവർ mla candidate ആകാൻ പരുവമായതു എത്രയോ പേരുടെ തൊണ്ട പൊട്ടിയിട്ടുണ്ടാകും zindaabaad വിളിച്ച് അവർക്കൊന്നും mla ആവാൻ യോഗ്യത ഇല്ല അവർക്കൊക്കെ മറ്റേ പണിയേ ചേരൂ
ഇത് തന്നെയാണ് എല്ലാ പാർട്ടികളുടെയും പ്രശ്നം തേനീച്ചക്കൂട്ടിലെ ജനാധിപത്യമാണ് എല്ലായിടത്തും പണി ചെയ്യാൻ അതിരില്ലാത്ത സ്വാതന്ത്ര്യം പക്ഷെ രാജ്ഞിയുടെ കൂടിന്റെ അയലത്തെങ്ങാൻ പോകാൻ ശ്രമിച്ചാൽ സഹിക്കാൻ ആവില്ല ആർക്കും
ഇതൊന്നും വേണ്ട വെറുതെ ഒന്നാലോചിച്ചു നോക്കിക്കേ നാലഞ്ചു പ്രാവശ്യം ആയില്ലേ ഇനിയൊന്നു മാറി നിന്നുകൂടെ എന്ന് ചോദിച്ചത് പോലും വലിയ പാപമായി കാണാൻ കഴിയുന്നു നമ്മുടെ നേതാക്കന്മാർക്ക്
നമ്മുടെ യുവാക്കൾ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഓടി ഒളിക്കുന്നതിന്റെ കാരണം വേറെ എവിടെ എങ്കിലും തേടണോ അവര്ക്ക് നമ്മെക്കാൾ നല്ല കാഴ്ച ശക്തിയുണ്ട് കണ്ടത് മനസ്സിലാക്കാനുള്ള കഴിവും അത് മറച്ചു വയ്ക്കാതിരിക്കാനുള്ള ധൈര്യവും
No comments:
Post a Comment