badge

q u o t e

Friday, May 13, 2016

ഫാസ്സിസത്തിന്റെ മുഖ ലക്ഷണങ്ങൾ ....8


മോടിജീയുടെ രണ്ടാം വരവ് ,  (ആല്മാർതമായും ആശംസിക്കുന്നു ഒരു second term കേന്ദ്രത്തിൽ . ആകാശം ഇടിഞ്ഞു വീഴുമോ എന്ന് നോക്കാമല്ലോ )  കേരളത്തിലെക്കുള്ളത് , സത്യത്തിൽ  ഭേദമായിരുന്നു . ആദ്യത്തേതിലെ തെറ്റുകൾ  ആവർത്തിച്ചില്ലല്ലൊ . പുതിയവ അല്ലെ ചെയ്തത് .

എവിടെന്നൊക്കെയോ   മലയാളികളെ രക്ഷിച്ചു കൊണ്ടുവന്ന കഥയിൽ ലേശം അതിശയോക്തി കലർത്തി എന്നല്ലേ ഉള്ളു  അല്ലാതെ  സോമാലിയിലേക്ക് കുടിയേറാൻ സഹായമൊന്നും ആവർത്തിച്ചില്ലല്ലൊ . ഇറ്റലിയിൽ നിന്ന്  കുടിയേറിയവരെ വീണ്ടും പരാമർശിച്ചും ഇല്ലല്ലോ . അത്രയും നന്ന്.

ശരിയായ പ്രശനം ശരിക്കും വേറൊന്നാണ്‌ . മലയാളി മനസ്ഥിതി മനസ്സിലാകാത്തതാണ് . നെഞ്ചു വിരിവും ചോദ്യോത്തര രീതിയും (ഇറ്റലിയിൽ പോയിട്ടുള്ളവർ ആരൊക്കെ ) ഒന്നും ഇവിടെ ഏശില്ല . വടക്കേ ഇന്ത്യയിലെ പോലെ . ശബ്ദശക്തി കൊണ്ടും വലിയ കാര്യമില്ല . അതാണ്‌ പ്രശ്നം .

സത്യത്തിൽ അതുമല്ല പ്രശ്നം . എന്തും ആരെയും  എപ്പോഴും വിശ്വസിപ്പിക്കാം എന്ന തെറ്റ് ധാരണ ആണ് പ്രശ്നം. അത് ഫാസ്സിസത്തിന്റെ  മുഖ ലക്ഷണം കൂടി ആണ് .  മൂർധന്യാവസ്തയിൽ ഇത് വേറൊരു ചിന്തക്ക് വഴി മാറും . എന്തും ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് കടമയാണ് എന്ന ചിന്ത ബലപ്പെടും . പ്രസ്ഥാനത്തിന് ഇത് ആവശ്യം ആണെന്നും .

 ചികിത്സയും മുക്തിയും പിന്നിട്ട അവസ്ഥയാണ് ഇത്.

പക്ഷെ ഇനിയും സമയമുണ്ടെന്ന ആശ്വാസം ആണ് എനിക്കിപ്പോഴും . നമുക്ക് കാത്തിരിക്കാം .

No comments:

Post a Comment