badge

q u o t e

Sunday, December 28, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... 14


സഖാവ് കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തതിനു കമ്മ്യുനിസ്റ്റുകാർ അറസ്റ്റിൽ . പാർടി അവരെ ശിക്ഷിക്കുന്നു  v s  രക്ഷിക്കാൻ ശ്രമിക്കുന്നു .

മലയാളിയുടെ അസ്മ്ബന്ധനാടകാസ്വാടനാവേശം അസ്മാദ്രിശ്യം .  എങ്കിലും ഇത്രയ്ക്കു  വേണോ ? എന്തിനാ പ്രതിമ തകര്ത്തതെന്നു ആരെങ്കിലും പറയണ്ടേ ? ചോദിക്കണ്ടേ ?

സഖാവ് ജീവിച്ചും മരിച്ചും പ്രതിനിധാനം ചെയ്ത  ആദര്ശ സംഹിത തച്ചു തകർക്കാനുള്ള കുത്സിത ശ്രമങ്ങളുടെ സമാരംഭം ആയിട്ടു വേണോ ഇതിനെ കാണാൻ ? കണ്ടു പ്രതിരോധിക്കാൻ ? മുളയിലെ നുള്ളാൻ ?

ഇത്രയ്ക്കു ബുദ്ധിലഘുത്വം   നമ്മൾ അവകാശപ്പെടണോ ? ഒരു പ്രതിമയുടെ മൂക്ക് ഇടിച്ചു പരത്തിയാൽ ഒരു ആദർശത്തിന്റെ ശ്വാസം
നിലയ്ക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നു എന്ന് നമ്മൾ അംഗീകരിക്കുന്നു എന്ന് ലോകം   അറിയണോ ? എങ്കിൽ ഗാന്ധി പ്രതിമകളിൽ കാഷ്ടിക്കുന്ന കാക്കകൾ അഹിംസാ  സിദ്ധാന്തം  ദ്രവിപ്പുക്കന്ന്തിൽ   വലിയൊരളവിൽ വിജയിക്കുന്നു എന്ന് കൂടി നമുക്ക് അന്ഗീകരിക്കേണ്ടി  വരില്ലേ ?

പൊതു മുതൽ നശിപ്പിച്ചതിന് കേസെടുത്തു ശിക്ഷിക്കേണ്ട ഒരു സംഭവമായി മാത്രം ഇതിനെ  കണ്ടാൽ എന്താ സംഭവിക്കുക എന്ന് പുതു വല്സരത്തിന് മുൻപ് ഒന്ന് ആലോചിച്ചാൽ  അത് നമ്മുടെ സംവേദന ക്ഷമതയെ എങ്ങനെ ബാധിക്കും എന്ന് ആരെങ്കിലുമൊക്കെ തർക്കിക്കേണ്ട സമയം ....

No comments:

Post a Comment