badge

q u o t e

Monday, August 15, 2016

nenmaara stories... 3

സമയം കിട്ടിയപ്പോൾ നെല്ലിയാമ്പതിയിൽ ഓടിപ്പോയിട്ടു പെട്ടെന്ന് പോന്നു . ചില ഫോട്ടോകൾ ചേർക്കുന്നു . വിക്ടോറിയ എന്നൊരു last stop വരെ പോകുന്ന ksrtc ബസ്സിൽ ആണ് പോയത്. നെല്ലിയാമ്പതി ടൗണിൽ നിന്ന് ( ചെറിയ ഒരു ടൗൺ തന്നെ ആണ്  ) നൂറടി പാലം കടന്നു 2 km യാത്ര. ഒരു ഓന്ത്‌ എതിരെ വന്നാൽ പോലും സൈഡ് കൊടുക്കാൻ സ്ഥലമില്ല. റോഡ് പൂർണമായും ബസ്സിന്റെ നാല് വീലുകൾക്കുള്ളിൽ നിൽക്കും. കണ്ടക്ടറും ഡ്രൈവറും ഞാനും മാത്രം ബസ്സിൽ . വിക്ടോറിയയിൽ അര  മണിക്കൂറോളം സ്റ്റോപ്പ് ഉണ്ട് . അപ്പോൾ കഥകൾ കേട്ടു. പണ്ട് ഇവിടെ വലിയ തോട്ടങ്ങളും ആൾക്കാരും ഒക്കെ ഉണ്ടായിരുന്നു . ഇപ്പോൾ തോട്ടങ്ങൾ ഇല്ല . ഒരു വീടും നാല് മനുഷ്യരും ഒരു ജീപ്പും മാത്രം ഉണ്ട് . എങ്കിലും ഒരു റൂട്ട് അങ്ങനെ നിറുത്താനാകുമോ എന്ന ചോദ്യം എന്നെ മൗനിയാക്കി .
വിക്ടോറിയയിൽ ചെറിയ തടാകം കാണുന്നില്ലേ ആന പുലി കാട്ടു പോത്തൊക്കെ സ്ഥിരം കാവൽ നിൽക്കുന്ന സ്ഥലം . ഞാൻ വരുന്നതറിഞ്ഞു പക്ഷെ എല്ലാം ഉൾക്കാട്ടിലേക്കു വലിഞ്ഞിരുന്നു. ഇവിടെ ആണത്രേ പേപ്പറിലൊക്കെ വന്ന കഥ നടന്നത് . ഒരു പുലി ഒരു മനുഷ്യനെ ആക്രമിച്ചു . അങ്ങേരു വെട്ടി . പുലി ചത്തു . മനുഷ്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ . കുറച്ചു സുഖമായ ഉടനെ പോലീസ്സ് എത്തി അറസ്റ്റ് ചെയ്തു .  ആദിവാസി ആയതുകൊണ്ട് മാത്രം ജാമ്യം കിട്ടി . ഞാൻ മനോരാജ്യത്തിലേക്ക് .

international court ൽ എങ്ങാൻ challenge ചെയ്യുക അല്ലാതെ എന്ത് മാർഗം. ആരുണ്ട് പക്ഷെ കഴിവുള്ളവർ തയ്യാറായിട്ട് ?

വിക്ടോറിയ 1                             വിക്ടോറിയ  2                 വിക്ടോറിയ   3




----

നെല്ലിയാമ്പതി ഒരു മിനി മൂന്നാർ തന്നെ . ഇല്ലാത്തതു traffic jam മാത്രം . ചെരിഞ്ഞും  ഉണങ്ങിയും നിൽക്കുന്ന വന്മരങ്ങൾ ഉണ്ട് വഴിയരികിൽ . ഭാഗ്യം ഉണ്ടെങ്കിൽ റോഡ് ബ്ലോക്കും കിട്ടും . മറന്നു. വരയാടുകൾ  മൂന്നാറിന്റെ മാത്രം. പകരം പക്ഷെ ഓറഞ്ചു തോട്ടം ഉണ്ട് പോത്തുണ്ടി ഡാമിന്റെ പല ഉയരങ്ങളിൽ നിന്നുള്ള കാഴ്ചയും .
----
നെന്മാറ വിടാനുള്ള തീരുമാനം പെട്ടെന്നാണ് എടുക്കേണ്ടി വന്നത് . ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ലാസ്റ്റു  ബസ് വിട്ടു കഴിഞ്ഞു. ബാഗും തൂക്കി പിറകെ ഓടി . ബസ് ആണെങ്കിൽ പതുക്കെ പോകുന്നു അതുകൊണ്ടു ഓട്ടം നിർത്താനും തോന്നിയില്ല.. അപ്പോൾ ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്നു പറഞ്ഞു . കേറ് . വേണ്ട എനിക്ക് നാളെ പോയാലും മതി എന്ന് ഞാൻ . ബുദ്ധിമുട്ടില്ല ഞാൻ ആ വഴിക്കാണെന്ന് biker . ബൈക്കിന്റെ പിറകിൽ ഇരുന്നു ഞാൻ ചെല്ലുമ്പോൾ ബസ് അടുത്ത സ്റ്റോപ്പിൽ കാത്തു നിൽക്കുന്നു . ksrtc fast passenger . കണ്ടക്ടർ പറഞ്ഞു അവിടെ നിർത്താൻ ട്രാഫിക് സമ്മതിക്കില്ല  അതുകൊണ്ടാണ് പതുക്കെ പോന്നത് സോറി കേട്ടോ . ഒരു താങ്ക്സ് പറയാൻ തിരിഞ്ഞു നോക്കിയപ്പോൾ biker  തിരിച്ചു പാകുന്നു  വന്ന വഴിയേ.

നെന്മാറ പേര് ഒരു പക്ഷെ നെൽപ്പാടങ്ങൾ ലോപിച്ചതാകും . എനിക്ക് പക്ഷെ നന്മ പാറ ഘനീഭവിച്ചതായിട്ടാണ്‌   തോന്നിയത് .

 --------
തുടരില്ല സ്റ്റഫ് ഇല്ല സോറി
വെടിക്കെട്ട് നടക്കുന്ന പാടം
ഒരേ ഒരു ആതിഥേയൻ


മഞ്ഞു     



 

No comments:

Post a Comment