retired bank employees നു medi claim cover ഉണ്ടല്ലോ ഇപ്പോൾ. അങ്ങനെ ഒരു ക്ലെയിമിന്റെ കഥയാണിത് .
എന്റെ ഭാര്യാജിക്കു നടുവ് വേദന . തൃപ്പൂണിത്തുറ അഗസ്ത്യ ആയുർവേദ ഹോസ്പിറ്റലിൽ 21 ദിവസം കിടന്നു ചികിൽസിച്ചു . അര ലക്ഷം രൂപയ്ക്കടുത്ത ബില്ല് കിട്ടി .
ബാങ്കിലെliaison officer നെ വിളിച്ചു claim formalities തിരക്കി . അവര് പറഞ്ഞു പറ്റിപ്പോയല്ലോ സാറേ . അഗസ്ത്യ approved hospital അല്ല . കോട്ടക്കൽ പോലെ ഒന്നോ രണ്ടോ ആയുർവേദ ഹോസ്പിറ്റലുകളേ എറണാകുളത്തുള്ളു .
പണ്ട് home treatment cover ഉണ്ടെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രീമിയം വാങ്ങിയെടുത്തിട്ടു അങ്ങനെ ഒരു കാര്യം ആലോച്ചിട്ടേ ഉണ്ടായിരുന്നില്ല എന്ന് ഒട്ടും വൈകാതെ പറഞ്ഞു നമ്മളെ ബോധവത്കരിച്ചതിന്റെ ന്യായമായ തുടർച്ച എന്നാണു ആദ്യം തോന്നിയത് .
എങ്കിലും ക്ലെയിം ഒന്ന് കൊടുത്ത് നോക്കാം എന്തൊക്കെ papers വേണമെന്ന്
പറഞ്ഞു തന്നേക്ക് എന്ന് ഞാൻ . ഒരു കാര്യവുമില്ല സാർ . ഞങ്ങൾ മൂന്നു പ്രാവശ്യം ചോദിച്ചുറപ്പിച്ചതാ എന്ന് പറഞ്ഞു ഫോൺ നിശ്ശബ്ദമായി . ജോലി തിരക്കുണ്ടാകുമല്ലോ .
വഴക്കുണ്ടാക്കാനുള്ള മൂഡിൽ ആയിരുന്നത് കൊണ്ട് ഞാൻ വെബ്സൈറ്റിൽ പരതി . ഒട്ടു മിക്കവാറും പോളിസികൾക്കൊക്കെ ഓൺലൈൻ ആയി ക്ലെയിം കൊടുക്കാനും പ്രോഗ്രസ്സ് അറിയാനുമുള്ള ഏർപ്പാട് സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഈ പോളിസിക്കില്ല . സ്പെഷ്യൽ പോളിസി എന്നോ മറ്റോ ഒരു വിശദീകരണമാണ് കണ്ടതെന്നാണ് ഓർമ്മ . എന്തായാലും എറണാകുളത്തെ ഓഫീസിന്റെ അഡ്രസ് കിട്ടി .
അന്വേഷിച്ചു പിടിച്ചു അവിടെ എത്തിയപ്പോൾ ഫോൺ ചെവിയിൽ നിന്നെടുക്കാതെ തന്നെ ഒരു തുണ്ടു കടലാസെടുത്തു നീട്ടി . തിരുവന്തപുരത്തെ ഒരു ഓഫീസിന്റെ അഡ്രസ് . ഞാൻ പക്ഷെ കാത്തിരുന്ന് ഒരു വിശദീകരണം സംഘടിപ്പിച്ചു . സ്പെഷ്യൽ പോളിസി ആണെന്നും കേരളത്തിൽ ഈ ഒരു ഓഫീസിൽ മാത്രമേ ഡീൽ ചെയ്യുന്നുള്ളു എന്നോ മറ്റോ ആണ് അറിവായത്.
തിരുവന്തപുരത്ത് ആളുണ്ടായിരുന്നതു കൊണ്ട് ഓഫീസ് സന്ദർശിച്ചു ഫോൺ നമ്പർ കരസ്ഥമാക്കി . ഒരു ലേഡി വല്ലപ്പോഴും വന്നു തുറക്കുന്ന ഒരു ഓഫീസ് . അവരെ വിളിച്ചപ്പോൾ തപാലിൽ അയക്കൂ എന്ന ഉപദേശം കിട്ടി . നിർബ്ബന്ധിച്ചപ്പോൾ email id തന്നു .
സാമാന്യം മോശമായ ഭാഷയിൽ ഒരു email അയച്ചു . claim procedure ഒട്ടും വൈകാതെ reply email ആയി എത്തിച്ചാൽ irda ക്കു ഒരു complaint കൊടുക്കാതിരിക്കുന്ന കാര്യം പരിഗണിക്കാമായിരുന്നു എന്ന് പറഞ്ഞാണ് email അവസാനിപ്പിച്ചത് .
മറുപടി വന്നു ഒട്ടും വൈകാതെ . ഞാൻ ക്ലെയിം തപാലിൽ അയച്ചു . ഒരു covering letter email അയച്ചു . reject ചെയ്യുമ്പോൾ മതിയായ കാരണം കാണിക്കണേ . complaint കൊടുക്കാനാണ് എന്നും പറഞ്ഞിരുന്നു .
ആഴ്ച രണ്ടു കഴിഞ്ഞപ്പോൾ മറ്റൊരു email അയച്ചു . ഒരു മറുപടി തരാത്തതിന് കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിച്ചു .
തിരുവനതപുരത്ത് നിന്ന് വിളി വന്നു. head office ലേക്ക് അയച്ചിട്ടുണ്ട് ദയവായി കാത്തിരിക്കുക .
ഇനിയുള്ള ഓരോ ദിവസവും progressively മോശമാകുന്ന ഭാഷയിൽ remind ചെയ്യണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും മറന്നു പോയി. ഒരു പത്തു ദിവസം കൂടി കഴിഞ്ഞു കാണും . ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി എന്നൊരു മെസ്സേജ് വന്നു . full amount..
ആർക്കെങ്കിലും മെഡി ക്ലെയിം കൊടുക്കാനുണ്ടെങ്കിൽ ബാങ്കിന്റെ liaison officer നെ contact ചെയ്യണേ . contact details പബ്ലിക് ആക്കുന്നില്ല . അത്യാവശ്യക്കാർക്കു മാത്രം തരാം .
No comments:
Post a Comment