badge

q u o t e

Sunday, August 28, 2016

ഒരു മ മൃ സംവാദം


എം പി നാരായണപിള്ള ആയിരിക്കണം പട്ടി വിഷയത്തിൽ എക്കാലത്തെയും വിദഗ്ധൻ .  ഒരു നായ നേതാവായ   വിപ്ലവ സംഘത്തിന്റെ കഥ അങ്ങേരു പറഞ്ഞത് പണ്ട് മലയാള നാട് weekly ഒക്കെ ഉണ്ടായിരുന്ന കാലത്തു
അത്  ഫാന്റസി ആയിരുന്നു  വസ്തുതകളുടെ ബലത്തിൽ പക്ഷെ മനേകാ ഗാന്ധി ബഹുദൂരം മുന്നിലാണ് ആ നാവിൽ നിന്ന് ഈയിടെ  അടർന്നു വീണ രത്‌നങ്ങൾ മാത്രം പെറുക്കി സൂക്ഷിച്ചവർക്കു പോലും ഇത് ബോധ്യമായിട്ടുണ്ടാകും
വന്ധ്യംകരണം സ്വീകരിച്ച പട്ടി പിന്നെ ഒരിക്കലും ആരെയും കടിക്കില്ല തിരുവനന്തപുരത്തു ഒരു സ്ത്രീയെ കടിച്ചു കൊന്നത് അവര്  ബീഫ് കൊണ്ട് നടന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഒരു സ്ഥലത്തു പട്ടികളെ കൊല  ചെയ്യുന്നു എന്നറിഞ്ഞാൽ  മറ്റു സ്ഥലങ്ങളിൽ നിന്ന് കൂട്ടമായി കുടിയേറി ആ നഷ്ടം നികത്തും . പെൺപട്ടികൾ കൂടുതൽ പ്രാവശ്യം ഗർഭം ധരിച്ചും അധികം മക്കളെ പ്രസവിച്ചും വന്ധ്യംകരണത്തെ ചെറുക്കും അങ്ങനെ  എത്രയോ  മൊഴിമുത്തുകൾ
സത്യത്തിൽ എന്താണ് മനുഷ്യരും പട്ടികളും തമ്മിൽ  ? മൃഗസ്നേഹികളും മനുഷ്യസ്നേഹികളും തമ്മിൽ . രണ്ടു കൂട്ടരും ഒരു മേശക്കിരുവശവും ഇരുന്നു ചർച്ച ചെയ്‌താൽ എങ്ങനെ ഉണ്ടാകും നമുക്ക് നോക്കാം ഈ ചർച്ചയിൽ നിങ്ങളോ ഞാനോ ഇല്ല  ഈ ഒരു ലാസ്‌റ് കമെൻഡോടെ മോഡറേറ്ററും പിന്മാറുന്നു
കേന്ദ്ര സർക്കാരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ എക്കാലവും ഒരു പോലെ ആണ് ചിന്തിച്ചിരുന്നത് ജയന്തിയും മനേകയും ഒരേ സ്വരത്തിലാണ് മൃഗങ്ങൾക്കും പരിസ്ഥിതികൾക്കും വേണ്ടി  പോരാടുന്നത് ചെറിയ കാര്യങ്ങളിൽ വലുതായി ഇടപെടുന്നതു സത്യം പറഞ്ഞാൽ ആ വകുപ്പിൽ കാര്യമായ പണിയില്ലാത്തതു  കൊണ്ടാണ് അല്ലാതെ ഈയിടെ ആരോ പറഞ്ഞത് പോലെ മനുഷ്യസ്നേഹം ഇല്ലാത്തതു കൊണ്ടല്ല  ഇത് മനസ്സിലാക്കിയേ വ്യക്തിപരമായ അധിക്ഷേപങ്ങൾ  പാടുള്ളു   over to the panelists

മനുഷ്യസ്നേഹി : മനുഷ്യനെ തള്ളി മൃഗങ്ങളെ കൊള്ളണമെന്ന് പറയുന്നതിലെ നിഷേധാല്മക വൈരുധ്യ തത്വം ഒന്ന് വിശദീകരിക്കാമോ
മൃഗസ്നേഹി : മനുഷ്യനെയും മൃഗത്തെയും വെവ്വേറെ കാണാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം മൃഗമില്ലാതെ മനുഷ്യനില്ല എന്നൊക്കെ പഴമക്കാർ പറഞ്ഞിട്ടില്ലേ ഞങ്ങൾ പറയുന്നു മനുഷ്യന്റെ ഉള്ളിലുള്ള മൃഗത്തെ നിലക്ക് നിർത്താൻ മൃഗങ്ങളിലെ മനുഷ്യത്വത്തെ  അറിഞ്ഞേ പറ്റൂ
മ    കടിക്കാൻ വരുന്ന പട്ടിയോട് ഓതേണ്ട വേദം ഏതാണ്
മൃ  കടിക്കാൻ വരുന്നു എന്ന മുൻധാരണയാണ് നിങ്ങളുടെ പ്രശനം  ഒരു പക്ഷെ ആ പട്ടി വെറുതെ ചന്തക്കു പോവുക ആയിരിക്കും
മ  വാ പൊളിച്ചു പല്ലു കാട്ടി കാൽ വണ്ണയിലേക്കു തുറിച്ചു നോക്കുന്ന നായെ എങ്ങനെ പിന്തിരിപ്പിക്കാം
മൃ  ഇരിക്കുകയാണെങ്കിൽ എഴുന്നേറ്റു നിൽക്കുക . ഡൽഹി സൂവിൽ കടുവ പിടിച്ച കുട്ടി ഇരിക്കുക ആയിരുന്നു എന്നോർക്കുക
മ  പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ ഏതു മന്ത്രമാണ് ഗുണം ചെയ്യുക
മൃ  കടിക്കുന്നത് പുലിയല്ല പട്ടിയാണെന്നു മനസ്സിൽ ആവർത്തിക്കുക . 30  പ്രാവശ്യം ആവർത്തിച്ചിട്ടും പട്ടി കാര്യം നടത്തി പോയില്ലെങ്കിൽ ഞങ്ങളുടെ വകുപ്പിന്റെ എമർജൻസി നമ്പറിൽ വിളിക്കുക .  റെക്കോർഡുകൾ ഓൺലൈൻ ആയി update ആകുന്ന സിസ്റ്റം വകുപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്
മ  കടിച്ച പട്ടിയെ വേദന കൊണ്ട് തൊഴിച്ചു പോയി എന്ന് കരുതുക ...
മൃ  തികച്ചും നിയമ വിരുദ്ധമാണത് ഇവിടെ ചർച്ച ചെയ്യന്നത് പോലും ശരിയല്
മ  വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ...
മൃ  എന്തിനാണ് വലിച്ചെറിയുന്നത് ആരും കാണാതെ പതുക്കെ  വച്ചിട്ടു പോയാൽ പോരെ
മ  അതല്ല മാലിന്യ ....
മൃ  മാലിന്യങ്ങളാണ് നായകൾ ഭക്ഷിക്കേണ്ടത് ഭക്ഷിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നതു realisitc അല്ല  ജീവൻ നിലനിർത്താൻ മാലിന്യകൂമ്പാരങ്ങളിൽ തിരയുന്ന മനുഷ്യ കുഞ്ഞുങ്ങളെ കാണാതിരിക്കാനുള്ള അടവാണത്
മ  തെരുവ് നായകൾ പട്ടിണി കിടക്കേണ്ട അവസ്ഥ വന്നാൽ
മൃ  ചോദ്യം മനസ്സിലായി ഞങ്ങൾ വന്നു ഭക്ഷണം കൊടുക്കുമോ എന്നല്ലേ  അത് മനസ്സിലിരിക്കട്ടെ
മ  അല്ല ...
മൃ   ഭക്ഷണം കൊടുക്കുന്ന ആരെയും ഒരു നായും ഭക്ഷണം കഴിച്ചു കഴിയാതെ കടിച്ചതായി ചരിത്രമില്ല zoology യും ഇല്ല അതായത് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുക എന്നതാണ് കടിയേൽക്കാതിരിക്കാനുള്ള ഏറ്റവും ലളിത മാർഗം എന്നർത്ഥം ഇത് compulsory ആക്കികൊണ്ടു ഒരു നിയമം വന്നുകൊണ്ടിരിക്കുക ആണ് കാത്തിരിക്കുക ക്ഷമ anti rabies   vaccine ക്കാൾ ഫലപ്രദം