മാഗി ആണല്ലോ സ്റ്റാർ . നെസ്ലെ യുടെ ഏറ്റവും പുതിയ വാദം കേട്ടായിരുന്നോ ? അവരുടെ taste maker ഇൽ ഒരു ലേശം ലെഡ് കൂടുതൽ ഉണ്ട് പക്ഷെ നൂഡിൽ കേയ്കും ചേർത്തു പാകം ചെയ്യുമ്പോൾ ഈ ലെഡ് dilute ആയിട്ട് പാകത്തിന് ആയിക്കോളും പിന്നെന്താ പ്രശ്നമെന്ന്
മഹാ ഭാഗ്യത്തിന് indian food regulator ക്ക് ഒരു സംശയം . അങ്ങനെ മതിയോ വേറെ വേറെ തന്നെ പാകത്തിനല്ലേ പാടുള്ളൂ എന്ന്
എന്തും പറയാനുള്ള നെല്സേയുടെ തന്റേടം സമ്മതിക്കണം . അതോ ഇന്ത്യ അല്ലെ ഇതൊക്കെ manipulate ചെയ്യാം എന്ന അനുഭവ സാക്ഷ്യമോ
എന്തായാലും നെസ്ലെ നമുക്കൊരു പുതിയ വാദ മുഖം തുറന്നു തന്നു . ഇനിയിപ്പോൾ ആര് എന്ത് വിഷവും എന്തിൽ ചേര്ത്താലും ഏതളവിൽ ചേർത്താലും ഈ വാദം ഉന്നയിക്കാം . സുഹൃത്തെ നിങ്ങൾ ഈ സാധനം വിഷം ഇല്ലാത്ത അല്ലെങ്കിൽ കുറവുള്ള ഏതെങ്കിലും വസ്തുവും ആയി ചേർത്ത് ഉപയോഗിക്കൂ . ആര് പറയുന്ന ഏതു അളവിലേക്കും അങ്ങനെ നിങ്ങള്ക്കീ വിഷാംശം താഴ്ത്താൻ പറ്റില്ലേ എന്തിനാ വെറുതെ വേറെ വേറെ ടെസ്റ്റ് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ പേര് ചീത്ത ആക്കുന്നത്
indian food controller ക്കും ഇത് സാവധാനം മനസ്സിലാകാനാണ് സാധ്യത . . പിന്നെ അതിന്റെ നടപിടി ക്രമങ്ങളും ഉണ്ടാവുമല്ലോ . നെസ്ലെക്കൊക്കെ നന്നായി അറിയുന്നത് .
എനിക്ക് പക്ഷെ ഇപ്പോഴും ഒരു സംശയം . എന്തിനാ ഒരു ലേശം ലെഡ് taste maker ഇൽ കൂടുതൽ ചേർത്തു ഈ പുലിവാൽ പിടിക്കുന്നതു . what exactly is the business strategy ?
No comments:
Post a Comment