ശിവകുമാർ MLA ചെയ്ത ഒരു നല്ല കാര്യം പറയാനാണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. വഴിയിൽ തളർന്നു വീണു കിടന്ന ഒരു പാവം സ്ത്രീയെ സ്വന്തം കാറിൽ ആസ്പത്രിയിൽ എത്തിച്ചു. CITU തൊഴിലാളികളും സഹായിച്ചു . ഈത്തരം നന്മയൊക്കെ ആണ് ശരിക്കും ഈ ലോകം തന്നെ നിലനിർത്തുന്നത്.
ആസ്പത്രിയിൽ ചെന്നപ്പോൾ പക്ഷെ സീൻ മാറി . ബന്ധുക്കൾ ഇല്ലാതെ ഒരു രോഗിയെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലത്രേ . CITU സഖാക്കൾ ഏറ്റു ചുമതല . പോരാ. പറ്റില്ലാ . അവസാനം MLA വിളിച്ചു ചീത്ത പറഞ്ഞപ്പോൾ ആണ് നിയമസംരക്ഷാവേശം ലേശം ഒന്ന് ശമിച്ചതത്രേ .
ഏതു ലോകത്താ നമ്മൾ ജീവിക്കുന്നത് ? ജീവിക്കേണ്ടത് ? വഴിയിൽ തളർന്നു വീണാൽ ആരെങ്കിലും കനിഞ്ഞു ആസ്പത്രിയിൽ എത്തിപ്പെട്ടാൽ .... ഒന്നും സംഭവിക്കില്ല . അകത്തു കടത്തില്ല ചികിത്സ കിട്ടില്ല ബന്ധുക്കളില്ല എന്നൊരു ബോർഡ് മാത്രം കഴുത്തിൽ തൂങ്ങും.
മോർച്ചറി വരേയ്ക്കും
ഏതു ലോകത്താ ജീവിക്കേണ്ടത് മരിക്കും വരെ ?
No comments:
Post a Comment