നന്മയിൻ പേര് പറഞ്ഞു
നൊമ്പരം എന്നത്രെ കേട്ടു
വിണ് നീർ എന്നു പറഞ്ഞു
കണ്ണീർ എന്നൊക്കെ കേട്ടു
ആശ്വാസം എന്നു പറഞ്ഞത്
നിശ്വാസം എന്നാണ് കേട്ടത്
നന്ദി എന്നാണു പറഞ്ഞത്
നിന്ദ എന്നാവണം കേട്ടത്
എല്ലാമുള്ളിലുണ്ടെന്നു പറഞ്ഞു
എങ്ങുമില്ലൊന്നും എന്നത്രെ കേട്ടു
കരയരുതെന്നു പറഞ്ഞു
കരയില്ലാകടൽ എന്ന് കേട്ടു
ഒന്നും പറഞ്ഞില്ല എന്നാൽ
ഇല്ലാത്തതൊക്കെയും കേട്ടു
അങ്ങനെ കണ്ടെത്തി ദുഃഖം
കൊണ്ടു നടക്കുന്നു കൂടെ
നൊമ്പരം എന്നത്രെ കേട്ടു
വിണ് നീർ എന്നു പറഞ്ഞു
കണ്ണീർ എന്നൊക്കെ കേട്ടു
ആശ്വാസം എന്നു പറഞ്ഞത്
നിശ്വാസം എന്നാണ് കേട്ടത്
നന്ദി എന്നാണു പറഞ്ഞത്
നിന്ദ എന്നാവണം കേട്ടത്
എല്ലാമുള്ളിലുണ്ടെന്നു പറഞ്ഞു
എങ്ങുമില്ലൊന്നും എന്നത്രെ കേട്ടു
കരയരുതെന്നു പറഞ്ഞു
കരയില്ലാകടൽ എന്ന് കേട്ടു
ഒന്നും പറഞ്ഞില്ല എന്നാൽ
ഇല്ലാത്തതൊക്കെയും കേട്ടു
അങ്ങനെ കണ്ടെത്തി ദുഃഖം
കൊണ്ടു നടക്കുന്നു കൂടെ
No comments:
Post a Comment