ഇപ്പോൾ സമയം 10.20 a m വ്യാഴാഴ്ച ജനുവരി 12 , 2017 . കാലം ഗുളികൻ . രാഹു കാലം ഉച്ച കഴിഞ്ഞേ ഉള്ളു. kerala.gov.in ൽ login കൊടുത്തിട്ടു ഏകദേശം 35 മിനിറ്റ്. എന്തിന് വേണ്ടി എന്നാണെങ്കിൽ വിനാശകാലേ .. എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലണം. അത് ഈ പരിപാടിയുടെ അവസാനത്തേക്കു മാറ്റി വയ്ക്കുന്നു. നിങ്ങളുടെ അനുവാദത്തോടെ.
എങ്ങനെ പറ്റി എന്നാണെങ്കിൽ .. വിശദീകരിക്കാം അതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഈ വെബ്സൈറ്റ് നമ്മൾ ഈ പറയുന്നതെല്ലാം കേട്ട് വെറുതെ ഇരിക്കുക ആണെന്ന് കരുതരുത്. അത് കറങ്ങിക്കൊണ്ടേ ഇരിക്കുന്നു. നിറുത്താതെ. ഇടയ്ക്കു ലോഗിനിൽ കുത്തി അന്വേഷിച്ചാൽ ഉടൻ മറുപടി ബോക്സിൽ തരുന്നുമുണ്ട്. കണ്ടുകൂടെ നിങ്ങളുടെ റിക്വസ്റ്റ് പ്രോസസ്സ് ചെയ്തുകൊണ്ടിരിരിക്കുവാ .
എങ്ങനെ എന്നല്ലേ പറഞ്ഞു വന്നത് . ഉണ്ടിരുന്ന അമ്മാവന് പണ്ട് വന്ന വിളി എനിക്കും കിട്ടി . കേരള സർക്കാരിന്റെ eportal പരിചയപ്പെടണം . വേറൊരു പണിയും ഇല്ലാത്തതുകൊണ്ടല്ലേ എന്ന നിങ്ങളുടെ സംശയത്തിന് അതെ എന്നാണു ഉത്തരം.
വെബ്സൈറ്റിൽ കേറിയപ്പോൾ ഇടതു വശം ചേർന്ന് ഒരു പ്രലോഭനം . ലോഗിൻ ചെയ്താലേ apply on line പോലുള്ള അതിവിശിഷ്ട സേവനങ്ങൾ കിട്ടൂ. പുതിയ അക്കൗണ്ട് തുടങ്ങാൻ sign in ൽ ക്ലിക്ക് ചെയ്യുക . ആദ്യം ഒന്നമ്പരന്നു . പുതിയ അക്കൗണ്ടിനും സൈൻ ഇൻ ആണോ ? പോട്ടെ ചെറിയ കാര്യം . പക്ഷെ എവിടെ സൈൻ ഇൻ ? ഒരു link ആണ് പ്രതീക്ഷിച്ചത് . വൈകാതെ മനസ്സിലായി .അതൊക്കെ ഡൂക്കിലി വെബ്‌സൈറ്റുകൾക്ക് . ഇത് govt of kerla . അവസാനം കണ്ടു പിടിച്ചു. വെബ്സൈറ്റിന്റെ മുകളിൽ വലതു ഭാഗത്ത് . ക്ലിക്കി .
ഇനിയങ്ങോട്ട് രെജിസ്ട്രേഷൻ എന്ന കദന കഥ ആണ് . ദുർബല ഹൃദയക്കാർക്കു മാറി നിൽക്കാം .
രണ്ടു പേജുള്ള registration page കണ്ടാണ് ആദ്യം പേടിച്ചത് . എങ്കിലും മുന്നോട്ടു പോയി .. അനുഭവ സമ്പത്തിന്റെ ധൈര്യത്തിൽ. മിക്ക ഐറ്റത്തിന്റെയും കൂടെ സ്റ്റാർ ഉണ്ട് . അതായത് നിർബ്ബന്ധം ആണെന്ന് .
ആദ്യം ചോദിച്ചത് എന്ത് വിളിക്കും എന്നാണ് . Mr എന്നായിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു . രണ്ടു ഐറ്റം കഴിഞ്ഞപ്പോൾ ചോദിച്ചു എന്താ gender . സംശയിക്കാതെ male എന്ന് കൊടുത്തു . അടുത്തത് Father/Mother/Spouse *. ഭാര്യയെ മണി അടിക്കാമെന്നു കരുതി ലിസി എന്നടിച്ചു . എന്തോ ഒരു പന്തികേട് തോന്നി. മെനു വലിച്ചു താഴ്ത്തി . wife എന്നൊരു ഓപ്ഷനെ ഇല്ല . husband മാത്രമേ ഉള്ളു . കാര്യം മനസ്സിലായി . സ്ത്രീകൾക്കു reserved ആണ് spouse . സമാധാനമായി ഫാദറിന്റെ പേര് കൊടുത്തു മുന്നോട്ടു നീങ്ങി .
അധികം താമസിയാതെ വന്നു Identicication Mark *. ഓടി രക്ഷപെടാനാ തോന്നിയത് . പക്ഷെ സ്റ്റാർ ഇല്ലേ പറ്റില്ലല്ലോ . എന്നാലും എന്തിനാ ഈ പാട് എന്ന് ഒരു പിടിയും കിട്ടിയില്ല . വഴിക്കെങ്ങാൻ വച്ച് കണ്ടാൽ തിരിച്ചറിയാൻ വേണ്ടി ആയിരിക്കുമോ ? എന്തായാലും കണ്ണാടിയിൽ നോക്കി തിരു നെറ്റിയിലെ മറുക് കണ്ടെടുത്തു അടിച്ചു ചേർത്തു . കൂട്ടത്തിൽ പറയട്ടെ എനിക്കങ്ങനെ പാടൊന്നുമില്ല ഞാൻ നിഷ്കളങ്കൻ ആണ് എന്ന് മംഗ്ലീഷിൽ അടിച്ചാലും ഒരു പക്ഷെ വെബ്സൈറ്റ് സ്വീകരിക്കാൻ ഇടയുണ്ട് . ഞാൻ പരീക്ഷിച്ചില്ല .
ധാരാളം വിവരങ്ങൾ ഇനിയും വേണം വെബ്‌സൈറ്റിന് . ഒക്കെ അടിച്ചു കൊടുത്തു . identity proof ന് താഴെ . pan , driving licence എന്നൊക്കെ ഓപ്ഷൻ ഉണ്ട്. പക്ഷെ സ്റ്റാർ ഇല്ല . അത് വിട്ടു . അവസാനം രണ്ടു മൂന്നു ഐറ്റംസ് എന്നേക്കൊണ്ടു തിരുത്തിച്ചിട്ടു വെബ്സൈറ്റ് പറഞ്ഞു successful . ഇതാ നിങ്ങളുടെ യൂസർ ഐഡി , പാസ് വേർഡ് . കൂടെ ഒരു വിൻഡോയും . അതിൽ നമ്മുടെ ഇമെയിൽ ഐഡി pre load ചെയ്തിട്ടുണ്ട് user id യുടെ സ്ഥാനത്തു . പാസ്സ്‌വേഡിനു സ്പേസ് ഇട്ടിട്ടുണ്ട് . sign in എന്ന ഐക്കണും ഉണ്ട് .
ഈ ഒരു ചാപ്റ്ററോട് കൂടി കദന കഥ തീരും പുറത്തിരുന്നവർക്കെല്ലാം തിരിച്ചു വരാം .
പാസ്സ്‌വേർഡ് കോപ്പി ചെയ്തു വിൻഡോയിൽ കണ്ട സ്പേസിൽ അടിച്ചു. കോപ്പി ചെയ്യാനേ പറ്റൂ . കണ്ടെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് complicated ആണ് . പിന്നെ ഞാൻ sign in ക്ലിക്ക് ചെയ്തു . ചെയ്തു കൊണ്ടേ ഇരുന്നു .
ഒരു അനക്കവും കാണാത്തപ്പോൾ എന്റെ തലയിലും നിലാവുദിച്ചു . ഞാൻ വെബ്സൈറ്റിന്റെ ഹോം പേജിലേക്ക് തിരിച്ചു പോയി . ദാ അവിടെ കിടക്കുന്നു വേറൊരു login window . അവിടെ ഇമെയിൽ ഐഡി ഒന്നുമല്ല ചോദിക്കുന്നത് user id ആണ് . വെബ്സൈറ്റ് തന്ന 7 അക്കം userid അടിച്ചു കൊടുത്തു . പാസ്സ്‌വേർഡ് എഴുതി പഠിച്ചിട്ട് ടൈപ്പ് ചെയ്തു കൊടുത്തു . copy / paste ന്റെ പ്രശനം ആണെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി .
ഇപ്രാവശ്യം വെബ്സൈറ്റ് respond ചെയ്തു . തെറ്റ് തെറ്റെന്നു പറഞ്ഞു . പറഞ്ഞു കൊണ്ടേ ഇരുന്നു . തിക ച്ചും ആകസ്മികം ആയിട്ടാണ് കലണ്ടറിൽ നോക്കിയത് . ഇന്ന് വെളുത്ത വാവാണെന്നു മനസ്സിലാക്കിയതും . ഇന്നില്ലാത്ത നിലാവെളിച്ചം ഇനി എന്ന് കിട്ടാനാ . ഞാൻ ആഞ്ഞു ശ്രമിച്ചു . registration page ൽ കണ്ട ഒരു user id ഐറ്റം ഓര്മ വന്നു . അടിച്ചു കൊടുത്തു . lo and behold . ദാ തുറന്നു വരുന്നു വെബ്സൈറ്റ് .
നമ്മൾ ഈ പോസ്റ്റിന്റെ തുടക്കത്തിൽ കണ്ട ആ login ഇല്ലേ അത് ഞാൻ രണ്ടാമത് ശ്രമിച്ചതാ . ലോഗൗട്ട് ചെയ്തിട്ട് . അതാ പറഞ്ഞത് വിനാശകാലെ ... എന്നൊക്കെ.
ഒരു രഹസ്യം പങ്കു വച്ചിട്ടു ഈ വധം അവസാനിപ്പിക്കാം . എന്റെ user id mathai എന്നാണു് . അതായത് ഒരേ ഒരു മത്തായിയെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളു എന്ന് . നിങ്ങൾ ശ്രമിക്കില്ലേ എനിക്കൊരു കൂട്ടിന് . അങ്ങനെ ആണെങ്കിൽ ഈ പോസ്റ്റ് ഒരു യൂസർ ഗൈഡ് ആയി കണക്കാക്കി എനിക്ക് കപ്പം തരണേ . എന്റെ ബാങ്ക് അക്കൗണ്ട്, വേണ്ട മൊബൈൽ നമ്പർ മതി ഇക്കാലത്ത് , അറിയാമല്ലോ അല്ലെ

No comments:
Post a Comment