badge

q u o t e

Saturday, November 12, 2016

ബീ പോസിറ്റീവ് കഷായത്തിന്റെ പഥ്യം


പതിവ് പോലെ  tv തുറന്നു ചാനൽ മാറ്റിക്കളി തുടങ്ങി കൈരളി ചാനലിൽ എത്തിയപ്പോൾ റിമോട്ട് പണി മുടക്കി മുന്നോട്ടില്ല വാശിക്കാരൻ വണ്ടിക്കാളയെപ്പോലെ അവിടെ ഉറച്ചു പിന്നെയല്ലേ കാര്യം മനസ്സിലായത് അവിടെ വിഭവസമൃദ്ധമായ  ചർച്ച നടക്കുന്നു  ഒരു ചെറിയ റിപ്പോർട്ട് താഴെ കൊടുക്കുന്നു
ഞാൻ ചെന്ന് കേറുമ്പോൾ ഒരു ബാങ്ക്  ഉദ്യോഗസ്ഥനാണ് സംസാരിക്കുന്നത് അങ്ങേരു ചോദിച്ചു ഞങ്ങൾ എന്തിനാ ശനിയും ഞായറും കട തുറന്നു വയ്ക്കുന്നത് സ്റ്റോക്ക് തീരെ ഇല്ലാ നൂറിന്റെയോ  അന്പതിന്റെയോ നോട്ടുകെട്ട് ഇല്ല എടുക്കാൻ മരുന്നിനു പോലും ആയിരവും അഞ്ഞൂറും കണ്ടു കെട്ടിയല്ലോ കൈവശം വയ്ക്കുന്നത് ദേശ ദ്രോഹമാണല്ലോ ഏറ്റവും നേരത്തെ വച്ച് മാറ്റാൻ വരുന്ന ദേശസ്നേഹികളോട് ഞങ്ങൾ എന്ത് പറഞ്ഞു നിൽക്കും ഇടപാടുകാരുടെ  മർദനം ഏൽക്കാതെ എങ്ങനെ രക്ഷപെടും
 അവതാരകൻ ബിജെപി നേതാവിനെ വിളിച്ചു അങ്ങേരു തുടങ്ങി ബാങ്ക് ഉദ്യോഗസ്ഥൻ കമ്മ്യൂണിസ്റ്റ്  ആണ് എനിക്ക് നേരത്തെ അറിയാം പറഞ്ഞത് മുഴുവൻ രാഷ്ട്രീയം ആണ്
 ആ ചൂണ്ടയിൽ അവതാരകൻ കൊത്തി ഏറ്റുപിടിച്ചു എന്ത് രാഷ്ട്രീയം ആണ് എന്നായി അവതാരകൻ
 ബിജെപി  നേതാവ് പറഞ്ഞു ഒരു വിരോധവുമില്ല രാഷ്ട്രീയം പറഞ്ഞോട്ടെ ഞാൻ ബിജെപി ആണ് ഞങ്ങളുടെ രാഷ്ട്രീയം ...
 വെള്ളത്തിനു മുകളിലെത്തി ശ്വാസം കിട്ടാതായപ്പോൾ അവതാരകന് കാര്യം പിടി കിട്ടി  രക്ഷപെടാൻ പിടഞ്ഞു ചാടി  അങ്ങേരു പറഞ്ഞു പ്രശ്നത്തിലേക്ക് തിരിച്ചു വാ പ്ലീസ്
 ബിജെപി നേതാവ് പറഞ്ഞു കണ്ടോ ഇതാണ് നിങ്ങളുടെ പ്രശനം പറയാൻ സമ്മതിക്കില്ല ഇടപെടുന്നു  മറ്റുള്ളവർ സംസാരിച്ചപ്പോൾഎന്താ നിങ്ങൾ  ...
 അവതാരകൻ  വീണ്ടും  വീണു ഇത്തവണ കോര് വലയിൽ എല്ലാവരെയും തടസ്സപ്പെടുത്തുന്നുണ്ടല്ലോ നിങ്ങളെ കുറച്ചു കൂടുതൽ ചെയ്തല്ലേ പറ്റൂ നിങ്ങൾ ഭരണപക്ഷമല്ലേ ...
 ഇത്രയും സമയം പാഴാക്കാൻ കഴിഞ്ഞതിൽ സന്തോഷിച്ച്‌ ബിജെപി നേതാവ് പറഞ്ഞു ഞാൻ കാര്യത്തിലേക്കു വരാം ഇവിടെ ആരോ പറയുന്നത് കേട്ടു  എന്ത് കൊണ്ടാണ് മോഡിജീ തന്നെ നോട്ടു അസാധുവാക്കുന്ന കാര്യം   പ്രസ്താവിച്ചത് rbi ഗവർണ്ണർ പോരായിരുന്നോ എന്നൊക്കെ  ഞങ്ങൾക്കിതൊരു രാഷ്ട്രീയ തീരുമാനം തന്നെ ആണ് ...
 ഇത്തവണ അവതാരകന് കുറച്ചു നേരത്തെ മനസ്സിലായി വലക്കണ്ണികൾ മുറുകുന്നത് അങ്ങേരു പറഞ്ഞു അതൊക്കെ അംഗീകരിച്ചു മാപ്പു പറയുന്നു വിഷയത്തിലേക്കു വരൂ പ്ലീസ് ഈ financial  emergency യുടെ പിന്നിലെ planning philosophy യിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവതാരകൻ ബിജെപി നേതാവിനെ ധാരാളം ഉദ്‌ബോധിപ്പിച്ചു എന്നാണു ഓർമ 
 ഇത്തവണ ചാനൽ മാറ്റുന്നതിൽ ഞാൻ വിജയിച്ചു  അതിർത്തിയിൽ ജീവൻ ബലികൊടുക്കുന്ന പട്ടാളക്കാരുടെ ത്യാഗവുമായി തട്ടിച്ചു നോക്കിയാൽ ഇതൊക്കെ എത്രയോ നിസ്സാരമെന്നു ദേശസ്‌നേഹത്തിറെ പേര് വിളിച്ചു ബിജെപി നേതാവ് പറഞ്ഞു കാണാനാണ് സാധ്യത സത്യത്തിൽ എനിക്കറിയില്ല
 ഞാൻ ഈ പോസ്റ്റ് നിറുത്തുന്നു ചർച്ചാഭാസത്തെ പറ്റിയോ അവതാരക കലാകാരനെ കുറിച്ചോ ഒരക്ഷരം പറയാതെ  Be Positive കഷായം കഴിച്ചു കൊണ്ടിരിക്കുകയാ കടുത്ത പഥ്യത്തിലാ
 ഒരൊറ്റ അപേക്ഷയേ ഉള്ളൂ ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യത്തിന് ആരെങ്കിലും ഏതെങ്കിലും ചാനലിൽ എപ്പോഴെങ്കിലും   ഉത്തരമായി എന്തെങ്കിലും പറഞ്ഞെകിൽ  please share it  urgent ആണേ
 ഇന്നും നാളെയും 2016  november 12  13  ശനിയും  ഞായറും തുറന്നു വയ്ക്കുന്ന ബാങ്കുകൾ  എന്തെടുത്ത് 1000 500 നോട്ടുകൾ മാറ്റിക്കൊടുക്കും തല്ലു മേടിച്ചാക്കാവുന്ന അവരുടെ ചികിത്സക്കുള്ള ഏർപ്പാടുകൾ എവിടെ വരെ ആയി  പുതിയ 1000 500 നോട്ടുകൾ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടാത്ത നിലയിൽ പാവം 2000 നോട്ടു എങ്ങനെ പിടിച്ചു നിൽക്കും ആര് അങ്ങേരെ ഏറ്റെടുക്കും എന്ത് തിരിച്ചു കൊടുക്കും
 കണ്ടോ എന്റെ പോസിറ്റിവിറ്റി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ബി+ കഴിക്കാൻ സമയമായി ബൈ