badge

q u o t e

Sunday, November 13, 2016

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ലീസ്

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ലീസ് 

എത്ര എളുപ്പമാണ് ചാനൽ ചർച്ചകൾ എന്ന കണ്ടെത്തൽ ആണ് പ്രചോദനം. അവതാരകനെ  ചൊടിപ്പിക്കുക സഹ ചർചകനെ ചീത്ത വിളിക്കുക അത്രയേ വേണ്ടൂ ഒരു ചോദ്യത്തിനും വഴങ്ങാതെ എത്ര സമയം വേണമെങ്കിലും പിടിച്ചു നിൽക്കാം .
നമ്മുടെ ജെയ്‌റ്റിലി സാബിന്റെ ഇന്നത്തെ ആശ്വാസ വാക്കുകളാണ് ഏറ്റവും ഒടുവിലത്തെ തള്ളൽ. the last push . അദ്ദേഹം ഉപദേശിച്ചു ഡിസംബർ 30 വരെ സമയം ഉണ്ടല്ലോ എന്തിനാ ബാങ്കിൽ തിരക്കുണ്ടാക്കുന്നത് .

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ളീസ്
പറ്റില്ല അല്ലെ  ?

ശരി. ഒരു ഒറ്റയാൾ ചർച്ചക്ക് സ്കോപ്പ് ഉണ്ടോ എന്ന് നോക്കട്ടെ . ഞാൻ തന്നെ ചോദ്യം ചോദിക്കും . നീല  നിറത്തിൽ . മാർജിനിൽ നിന്ന് നാല് സ്പേസ് മാറി . ഞാൻ തന്നെ ഉത്തരം പറയും ചുമപ്പ് നിറത്തിൽ .

ഈ പരിപാടി പച്ച പിടിക്കുക ആണെങ്കിൽ നിങ്ങളിൽ ആർക്കും ചോദ്യം ചോദിക്കാം . ആർക്കും ഉത്തരം പറയാം . ഉപചോദ്യങ്ങൾ ആകാം. സ്വന്തം ഉത്തരങ്ങൾ തിരുത്താം നന്നാക്കാം .

ഒന്നുമില്ലെങ്കിൽ ഒരു വ്യായാമം എങ്കിലും ആകട്ടെ. an intellectual exercise .

അപ്പോൾ തുടങ്ങാം അല്ലേ ?

          കള്ളപ്പണം ആണല്ലോ താരം എന്തൂട്ടാ ഇത് 
കണക്കിൽ പെടാത്ത സ്വത്ത് . tax return ൽ കാണിക്കാത്ത വരുമാനം . 
         അത്രയേ ഉള്ളൂ ?
അത്ര മാത്രം . സത്യത്തിൽ കള്ളപ്പണം എന്ന പേരാണ് പ്രശനം ആയതു . black riches എന്നോ black assets എന്നോ ആയിരുന്നെങ്കിൽ കുറച്ചു കൂടി വ്യക്തം ആയേനെ . ഒളിച്ചു വച്ചിരിക്കുന്ന സമ്പാദ്യം ആണ് ബ്ലാക്ക് മണി . 
        അപ്പോൾ ഇത് ക്യാഷ് അല്ലെ ?
ഒരു ചെറിയ അംശം മാത്രം . പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ഡോകറ്ററുടെ നാല് ദിവസത്തെ വരുമാനം . അടുത്ത ഇലക്ഷന് വേണ്ടി പാർട്ടികൾ സംഭരിച്ചിരിക്കുന്ന ഏതാനും കോടികൾ . വലിയ കൃഷിക്കാരുടെ ഒരു സീസണിലെ വിളവ് . കഴിഞ്ഞ ആഴ്ച പിരിച്ചെടുത്ത കിമ്പളം . അത്രയൊക്കെ തന്നെ . വളരെ ചെറിയ ഒരു അംശം മാത്രം ആണ് വലിയ ഇന്ത്യൻ  റുപ്പി  കറൻസി നോട്ടുകളായി തലയിണ കീഴിൽ  സൂക്ഷിച്ചിരിക്കുന്നത് 
        ബാക്കി ?
സൗകര്യം ഉള്ളവർ വിദേശ ബാങ്കുകളിൽ secret account ൽ ഇടും . കുറച്ചു പേര് ഭൂമി വാങ്ങി വയ്ക്കും  . മിക്കവാറും പേര്  സ്വർണത്തിലാക്കും . ചിലർ സ്റ്റോക്ക് exchange ൽ കളിക്കും ബിനാമി ആയി .  f  i  i  ന്റെ പല സ്കീമുകൾ  ഉപയോഗിച്ച് .
        നോട്ടുകൾ പിൻവലിച്ചത് കൊണ്ട് ഒന്നും ആവില്ലെന്നാണോ 
തന്നെ . കാര്യമായിട്ടൊന്നും സംഭവിക്കില്ലെന്ന് തന്നെ . കള്ളപ്പണ സൗകര്യമുള്ളവരിൽ ഒരു ചെറിയ പേടി ജനിപ്പിക്കാൻ കഴിഞ്ഞു എന്നതൊഴിച് . ഇത് തീരെ ചെറിയ കാര്യം അല്ല കേട്ടോ . 
        ഇത് കള്ളപ്പണത്തിന്റെ കാര്യം. കള്ള നോട്ടിന്റെ കാര്യം വേറെ.  വലിയ ഒരു അടിയാണ് കള്ള നോട്ടുകാർക്കു   കൊടുക്കാൻ സർക്കാരിന് കഴിഞ്ഞത് . ഇത് അത്യാവശ്യം ആയിരുന്നു താനും .
         സത്യത്തിൽ കള്ളപ്പണവും കള്ള നോട്ടും കൂട്ടികുഴച്ചാണ് നാം ഇത് ഇത്ര complicated ആക്കിയത് .
        ഇത്ര രഹസ്യം സൂക്ഷിച്ചതിനു സർക്കാരിന് ക്രെഡിറ്റ് ...
ഇന്ന് നാം അനുഭവിക്കുന്നതും നാളെയും മറ്റന്നാളും മറ്റേ മറ്റന്നാളും നാം അനുഭവിക്കാൻ പോകുന്ന യാതനകളും ഒക്കെ  രഹസ്യത്തിനോടുള്ള ഈ  പ്രേമം കൊണ്ടാണ് . ഈ ലോകത്ത് രഹസ്യത്തിന്റെ ആവശ്യം തെറ്റ് ചെയ്യാൻ മാത്രമേ വേണ്ടൂ .  ഇല്ലെങ്കിൽ കഴിവ് കേടു മറച്ചു വയ്ക്കാൻ . 
       നോട്ടിന്റെ കാര്യം തന്നെ എടുക്കൂ . ഒരു മാസത്തെ സാവകാശം കൊടുത്താൽ എന്ത് സംഭവിക്കുമായിരുന്നു ? കൈവശം കള്ളപ്പണം (black assets ഉള്ളവർ അല്ല  കേട്ടോ അവർക്കെന്തു പേടിക്കാൻ?) ഉള്ളവർ അത് എങ്ങനെ എങ്കിലും വൈറ്റ് ആക്കാൻ ശ്രമിക്കും . എന്താ അത് കൊണ്ട് ദോഷം ? അതല്ലേ സത്യത്തിൽ നമ്മുടെ ലക്ഷ്യവും. വൈറ്റ് മണി സ്ട്രീമിൽ വരുത്തി tax  മേടിച്ചു  ട്രാക്ക് ചെയ്ത് ...
        ഇങ്ങനെ ചെയ്‌താൽ പക്ഷെ നെഞ്ചത്തടിച്ചു വീമ്പിളക്കാൻ പറ്റില്ല . കോടിക്കണക്കിനു ആൾക്കാരെ തെരുവിൽ ക്യൂ നിർത്തി ദിവസങ്ങളോളം എന്ന sadistic pleasure ഉം സ്കോപ്പ് ഇല്ല . ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ അധികാരം കൊണ്ടെന്തു ഗുണം അല്ലേ ?
        കുറച്ചധികം നെഗറ്റീവ് ആയി പോയില്ലേ 
ഏൽക്കുന്നു. മനുഷ്യൻ അല്ലെ . എന്നാൽ നമുക്കിനി കള്ളപ്പണത്തിലേക്കു തിരിച്ചു വരാം .  black riches നു  എതിരെ പൊരുതാൻ ആദ്യം ചെയ്യേണ്ടത് കള്ളപ്പണം,  അതെ കറൻസി നോട്ടു തന്നെ , ഉപയോഗിക്കാനുള്ള മാർഗങ്ങൾ അടയ്ക്കുക  എന്നത് തന്നെ ആണ് . ഉദാഹരണത്തിന് കള്ളപണം കൊണ്ട് നമുക്കൊരു കാറ് വാങ്ങാൻ പറ്റുമോ ? എന്താ പറ്റാത്തത്‌ ? എന്ത് കൊണ്ട് ഈ പറ്റായ്മ ഭൂമി വാങ്ങലിൽ കൊണ്ട് വന്നു കൂടാ സ്വർണം വാങ്ങുന്നതിൽ നടപ്പാക്കി കൂടാ ?
ഇതിനുള്ള ഇച്ഛാശക്തിയും മേധാവിത്വവും (ബ്രെയിൻ പവർ ) ഉണ്ടെങ്കിൽ midnight stroke ന്റെ പ്രലോഭനത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആകും . രഹസ്യത്തോടുള്ള പ്രേമവും കുറയും .
       ഇത്രയ്ക്കു സിമ്പിൾ ആണോ കാര്യങ്ങൾ 
തീർച്ച ആയും അല്ല. കള്ളപ്പണത്തിന്റെ സ്രോതസിലേക്കു ( ഇത് വരെ നമ്മൾ പറഞ്ഞത് ഉപയോഗത്തെ പറ്റി മാത്രം ) കടന്നാൽ ഭയാനകമാണ് ദൃശ്യം . മയക്കു മരുന്നുകാർ തീവ്രവാദികൾ ആയുധ വ്യാപാരികൾ അന്തർദേശീയ കുറ്റവാളി സംഘങ്ങൾ ഒക്കെ വാഴുന്ന സ്ഥലമാണ് .  ഒരു ഐഡിയയും ഇല്ല എന്ത് ചെയ്യണമെന്ന് . അത് കൊണ്ട് ഒഴിഞ്ഞു മാറുന്നു .
     ജെയ്‌റ്റിലി പറഞ്ഞല്ലോ 30 december വരെ സമയം ഉണ്ടല്ലോ എന്ന് 
ഇത്ര മോശം ആയി cconceive ചെയ്ത ഒരു ഐഡിയ , ഇത്ര ദയനീയമായി implement ചെയ്ത ഒരു സ്കീം ഓർത്തെടുക്കാൻ കഴിയുന്നില്ല .  100  കഴിഞ്ഞാൽ 2000 ന്റെ നോട്ടെ ഉള്ളു മാർക്കെറ്റിൽ . അത് കൊണ്ട് കഴിഞ്ഞു പൊയ്ക്കൊള്ളും എന്ന ചിന്ത , വലിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടി infuse ചെയ്താലേ liquidity നില നിൽക്കൂ എന്ന് അറിയായ്ക , രണ്ടു ദിവസം കൊണ്ട് എല്ലാം ശരി ആകും എന്ന കൊട്ടക്കണക്ക് ഒക്കെ സഹിക്കാവുന്നതിലും അധികം ആണ് അതുകൊണ്ടു അതിനെ പറ്റിയൊന്നും പറയുന്നില്ല .
     ജെയ്‌റ്റിലി പറഞ്ഞ സാവകാശത്തെ പറ്റി  പറഞ്ഞു തത്കാലം നിർത്താം . നവംബർ 9 മുതൽ ഇന്ന് വരെ വരെ മിക്കവർക്കും കിട്ടിയത് 4000 കാശ് . ഡിസംബർ 30 വരെ കിട്ടാൻ ഇന്നത്തെ നിലയ്ക്ക് സാധ്യത ഉള്ളത് 6000 വേണ്ട 10000 കാശ് . ഇത് കൊണ്ടൊക്കെ മാനേജ് ചെയ്തു കൂടെ എന്നാണു സന്ദേശം എങ്കിൽ  ... പ്രിയ fm ജീ ജനങ്ങൾ പറയുന്നത് 1000 500 നോട്ടു മാറ്റുന്നതിനെപ്പറ്റി അല്ല നിത്യച്ചെലവിനു കാശ് ബാങ്കിൽ നിന്ന് എടുക്കുന്നതിനെ പറ്റി ആണ് ബുദ്ധിമുട്ടി സമ്പാദിച്ചു അറിവില്ലാതെ ബാങ്കിൽ ഇട്ടു പോയ സ്വന്തം കാശ് എടുക്കുന്നതിനെ പറ്റി ആണ് . അതിനാണ് ഞങ്ങൾ ഇപ്പോൾ ബാങ്കിന് മുൻപിൽ മണിക്കൂറുകളോളം que  നിൽക്കുന്നത്. അതിനുപോലുമാണ് ബാങ്കിൽ നോട്ടില്ലാത്തതു , ബിസ്മയം ഇല്ലാത്തതു , അല്ലാതെ ഞങ്ങളുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളപ്പണം വെളുപ്പിക്കാനുള്ള തിരക്കല്ല . രണ്ടും കൂടി കൂട്ടി കുഴച്ചു ഞങ്ങളെ സമാധാനിപ്പിക്കല്ലേ . അതിനു വേണ്ടി  ദേശ സ്നേഹമോ പട്ടാളക്കാരുടെ ത്യാഗമോ വല്ലതും പറയു അതല്ലേ ഭേദം 
     ചൂടായല്ലോ 
സോറി  b + കഴിക്കാൻ മറന്നു പോയി  










 

No comments:

Post a Comment