എന്തൊരു തമാശ ഈ സ്വജനപക്ഷപാതം അല്ലെ പണ്ടാരും ചെയ്തിട്ടില്ലാത്തതു പോലെ ഒരു ബന്ധുവിനെ അനർഹമായ പോസ്റ്റിൽ നിയമിക്കുന്നു പണ്ടെങ്ങും കേട്ടിട്ടില്ലാത്തതു പോലെ ജനം ഇളകി മറിയുന്നു കിടുങ്ങിപ്പോയ സർക്കാർ മന്ത്രിയെ പുറത്താക്കുന്നു പോരാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആലോചിക്കാം എന്ന് മുഖ്യൻ എന്നാൽ പിന്നെ മുഖ്യനെതിരെയും കേസ് വേണമെന്ന് പ്രതിപക്ഷം വിജിലൻസിനോട് നോക്കട്ടെ എന്നായിരിക്കണം വിജിലൻസിന്റെ പ്രതികരണം
അസംബന്ധ നാടകത്തിന്റെ ചൂടൻ എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്ന ഇടവേളയിൽ ഒരു ലേശം കാര്യ വിചാരം അസാരം സന്ദേഹ സമാഹരണം
സത്യത്തിൽ എന്തധികാരത്തിന്റെ പേരിലാ വിജിലൻസിനെ ഭരിക്കാൻ പ്രതിപക്ഷം ഇറങ്ങി തിരിക്കുന്നത് എന്തിനെ പേടിച്ചാ സർക്കാർ മുട്ടിൽ ഇഴയുന്നത് ആരും ഇതുവരെ ചെയ്യാത്ത ഒരു കുറ്റമാണല്ലോ സർക്കാർ ഇപ്പോൾ ചെയ്തത് പണ്ടാരും ചെയ്തിട്ടില്ലാത്തതു പോലെ ആണല്ലോ ആ തെറ്റ് തിരുത്തുന്നത് ആ മന്ത്രിയെ പുറത്താക്കുന്നത് പരസ്യമായി തള്ളിപ്പറയുന്നത് ഇനിയും ഇനിയും എന്ന് മുറവിളിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു ഓരോന്ന് ചെയ്യുന്നത്
ഇതിന്റെ ഗുട്ടൻസ് പക്ഷെ അവിടെയല്ല ഒരു പ്രതിശ്ചായ മാറ്റം കൂടിയേ കഴിയൂ എന്ന് സിപിഎം തീരുമാനിക്കുന്നിടത്താണ് തുടക്കം എന്ത് വില കൊടുത്തും ഈ മാറ്റം ജനങ്ങളിൽ എത്തിക്കണമെന്നും അല്ലാതെ നിലനിൽപില്ലെന്നും
തെറ്റിയതും തുടക്കത്തിൽ തന്നെ അങ്ങനെ ഒരു ദിവസം കാലത്തു കൂടിയിരുന്നു മായ്ക്കാവുന്നതല്ല പുലി വരകൾ എന്ന് ഓർക്കാൻ മറന്നു പഠിച്ചതെ പാടൂ ശിഷ്ടകാലം എന്ന പാട്ടും മറന്നു
ശരിക്കും തെറ്റിയത് അവിടെയുമല്ല വരകൾ മായ്ക്കാൻ പോകുന്നു എന്ന് പുലി പറഞ്ഞപ്പോൾ മാന്പേടകൾ അത് മുഴുവനായും വിശ്വസിച്ചു ജയ് വിളിച്ചു ചുറ്റും നിന്നു പുതു മഴയിൽ തുള്ളിച്ചാടി പുലിപ്പുറത്തും വെള്ളം വീണു തെളിഞ്ഞു വന്ന വരകൾ കണ്ടു മാന്പേടകൾ അന്തം വിട്ടു അവര് വച്ച ബഹളം ആണ് നമ്മൾ ഇപ്പോൾ കേട്ടത്
പ്രതിപക്ഷത്തെയല്ല പേടിക്കേണ്ടത് അവരെ പേടിച്ചിട്ടും കാര്യമില്ല അവരുടെ ഒച്ചയടപ്പ് നീണ്ടു നിൽക്കുന്നതാണ് ഈ ഒരു മുരടനക്കൽ ഇന്നത്തേക്ക് മാത്രം
ശരിക്കും ഭയക്കേണ്ടത് അണികളെ ആണ് നീണ്ട കാലത്തിനു ശേഷം ഒരു പക്ഷെ ആദ്യമായി അണികൾക്ക് ചിന്താ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു അവർക്കു മനസ്സിലാകുന്ന രീതിയിൽ അവർക്കു മോഹന വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നു സൂക്ഷിക്കണം അണികളെ

No comments:
Post a Comment