badge

q u o t e

Monday, October 10, 2016

പോണിയേലി പോര്ഇരുപതു പേരടങ്ങുന്ന ടൂറിസ്റ്റ് ഗ്രൂപ്പ് പോണിയേരി പോരിൽ ബഹളമുണ്ടാക്കി ദാ ഇപ്പോൾ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . ഗാർഡുമാരെ കയ്യേറ്റം ചെയ്തതിന്.

സ്ത്രീകളും കുട്ടികളും ഉള്ള ഈ ഗ്രൂപ്പിൽ ആരോ മദ്യം ഒളിച്ചു കടത്തി പോണിയേരി പോരിൽ വച്ച് സേവിക്കുന്നതു ഗാർഡുമാർ കണ്ടുപിടിച്ചു . അവരെ പിടിച്ചു കൊണ്ടുവന്നു ഗെയ്റ്റിൽ നിർത്തി പോലീസിനെ വിളിച്ചു . പോലീസ്സ് വരുന്നതിനു മുൻപ് ഇവർ രക്ഷപെടാൻ ശ്രമിച്ചു . ഗാർഡുമാർ തടഞ്ഞു . അടിപിടി ആയി. രണ്ടു കൂട്ടർക്കും നന്നായി പരിക്കേറ്റു .

മദ്യം അരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ അത് ഉപയോഗിക്കാൻ പാടില്ല. തികച്ചും ന്യായം . പക്ഷെ അങ്ങനെ ഒരു തെറ്റ് ചെയ്തു പോയാൽ എന്താകാം  മാക്സിമം ശിക്ഷ ?  . പിടിച്ചു വച്ച് ആക്ഷേപിക്കുക . സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളുടെ മുൻപിൽ വച്ച് . അടിച്ചു സൂപ്പാക്കുക . അവസാനം പോലീസിനെ കൊണ്ട് പിടിപ്പിക്കുക. രണ്ടു വർഷമെങ്കിലും നീണ്ടേക്കാവുന്ന കേസിൽ കുടുക്കുക .

സ്ത്രീകളും കുട്ടികളും അടക്കം ഒരു ടൂറിസ്റ്റു കേന്ദ്രം സന്ദർശിക്കാൻ തീരുമാനിച്ചതിന്  ഇത്ര വലിയ ഒരു ബോണസ് ഫ്രീ ആയിട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? ആരെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിക്കുമ്പോൾ ഇങ്ങനെ ഒരു risk factor കൂടി കണക്കിലെടുക്കണം എന്ന് വരുന്നത് അത്ര ആകർഷകമായ ഒരു package  ആണോ ?

എന്താ ശരിക്കും നമ്മുടെ പ്രശനം ? അമിതാവേശം ? ego  ?  frustration ? ഹെൽമെറ്റ് വേട്ടയിൽ , car parking കൊലപാതകത്തിൽ, ലോക്കപ്പ് മർദനങ്ങളിൽ  ഒക്കെ നമ്മൾ ഇത് കാണുന്നു ആവർത്തന വിരസതയോടെ . അത് കൊണ്ടാണ് ഈ post .

നമുക്ക് ഒരു alternate scenario ഇൽ തുടങ്ങാം .  പൊണെരിപ്പോരിൽ നിയമം ലംഘിച്ചു മദ്യം സേവിച്ചവരെ , അവര് കുപ്പിയുമായി ലോകം ചുറ്റി  വെള്ളമടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരല്ല , കുടുംബസമേതം  വിനോദയാത്രക്കിറങ്ങിതിരിച്ച ഒരു ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു,  ഉപദേശിച്ചു വെറുതെ വിട്ടിരുന്നണെങ്കിൽ അല്ലെങ്കിൽ ഒരു fine ഈടാക്കി  തടഞ്ഞു വയ്ക്കലും ദേഹോപദ്രവവും ഒഴിവാക്കിയിരുന്നെങ്കിൽ.....

എന്ത് സംഭവിക്കുമായിരുന്നു ?

നിയമവാഴ്ച തകർന്നടിയും ? പോണേരിപോരിലെ നീരൊഴുക്ക്  മുങ്ങി  മരിച്ചവരുടെ ശവങ്ങൾ കൊണ്ട് തടസ്സപ്പെടും ? കൃത്യ വിലോപത്തിന്റെ നരകാഗ്നിയിൽ വെന്തു  ഗാർഡുമാരും അധികാരികളും ആവിയായി  മഴമേഘങ്ങൾക്കു തടയിടും ?

കൊമേർഷ്യൽ ബ്രേക്ക് ആയിട്ട് സ്വന്തം അനുഭവം പങ്കു വയ്ക്കാം . തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു . കുംബശ്രീയുടെ പാർക്കിംഗ് കൗണ്ടറിൽ നിന്ന് അസാരം ദൂരെ ആണ് ഇടം കിട്ടിയത് . ഒരു പത്തു സെക്കന്റ് കാത്തു . ആരും വന്നില്ല .  കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം  200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം  എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ .  ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . കാറിന്റെ അടുത്ത് നടന്നു പോയി ടോക്കൺ അവിടെ വച്ച് തിരിച്ചു വന്നു ക്യുവിൽ നിന്ന് യാത്ര ടിക്കറ്റ് എടുക്കുന്നത് വരെ  തീവണ്ടി  കാത്തു നിൽക്കാൻ സാധ്യത ഇല്ല .  അപ്പോൾ കുടുംബശ്രീ ചോദിച്ചു  കാറിന്റെ കാറ്റഴിച്ചു വിട്ടാൽ  താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ  complaint  ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്

അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത്‌ ഈഗോ എങ്ങനെ മുറിയാതിരിക്കും ?

കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി  പറയാതിരിക്കുക ആണ് ഭേദം

പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?

frustration  ?  ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?

എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion  നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ  അധികാരം  ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious  compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു

ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ   എന്ന പ്രാർത്ഥനയോടെ