badge

q u o t e

Friday, September 9, 2016

ഗോവിന്ദച്ചാമി ചരിതം ഒരു പുനർവിചാരം


1 . തെളിവില്ലെങ്കിൽ ശിക്ഷ ഇല്ല . അങ്ങനെ ഒരു തീർച്ച സമൂഹത്തിൽ പടർന്നാൽ എന്താവും സ്ഥിതി ?
2. എന്തുകൊണ്ടാണ് ഈ തെളിഞ്ഞ ചോദ്യം കീഴ്കോടതികൾ ചോദിക്കാതിരുന്നത് ?
3 . ആയിരം കുറ്റവാളികൾ എന്ന് തുടങ്ങുന്ന സൂക്തം ഉപയോഗിച്ച് പതിനായിരം കുറ്റവാളികൾ രക്ഷപെടുന്ന ഒരു നിയമ വ്യവസ്ഥ അത്ര അഭികാമ്യമാണോ ?

ഇതിനൊക്കെ ഉത്തരമുണ്ട് എന്നല്ല പറഞ്ഞു വരുന്നത് ചോദ്യങ്ങൾ ഉണ്ട് എന്ന് മാത്രമാണ് . എങ്കിലും സാധ്യമാക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു ഭേദഗതി an alternate scenario നോക്കിയാലോ

സംശയത്തിന്റെ ആനുകൂല്യം അനുവദിക്കുന്നതിനു ഒരു ചെറിയ pre condition . വാദി ഭാഗം അവതരിപ്പിച്ച കഥ വിശ്വാസയോഗ്യമല്ലാത്തത് ആണല്ലോ പ്രശനം . അപ്പോൾ ഒരുവിശ്വസനീയമായ ഒരു കഥ പറയാൻ പ്രതി ഭാഗത്തിന് ബാധ്യത ഇല്ലേ . അതായത് i object എന്ന് മാത്രം പറഞ്ഞാൽ മതിയോ പ്രതിഭാഗം ? i suggest എന്നു പറഞ്ഞു വേറൊരു കഥ പറയേണ്ട ബാധ്യത പ്രതിഭാഗത്തിനു കൊടുക്കേണ്ട സമയം ആയില്ലേ . അതിനു വേണ്ട സൗകര്യങ്ങൾ കോടതിയോ സർക്കാരോ ഒരുക്കണമെങ്കിൽ അങ്ങനെ. അല്ലാതെ ചത്തത് കീചകനെങ്കിൽ കൊന്നത് രാമൻ അല്ല എന്ന ഒരു negation മാത്രം മതിയോ നീതി നടപ്പാകാൻ ? ഏതെങ്കിലും രൂപത്തിൽ ഒരു affirmation അത്യാവശ്യം അല്ലെ ? കോടതി സത്യത്തിൽ ചെയ്യേണ്ടത് ഈ രണ്ടു കഥകളിൽ ഒന്ന് അംഗീരിച്ചു വിധിക്കുക എന്നതല്ലേ ?

സൗമ്യയുടെ കേസ് എടുത്തു തന്നെ കാര്യം കൂടുതൽ വ്യക്തമാക്കാം എന്ന് തോന്നുന്നു . പൊന്നുച്ചാമിയുടെ ബലാത്സംഗം വരെയുള്ള കഥയിൽ കോടതിക്ക് സംശയം ഇല്ല . തള്ളിയിട്ടു കൊന്ന കാര്യത്തിലാണ് സന്ദേഹം . മഹാഭാഗ്യത്തിന് തലക്കടിയേറ്റു മരിച്ചു കിടന്നതിലില്ല . അപ്പോൾ എന്താ ചെയ്യേണ്ടത് ? പ്രതിഭാഗം ഈ കഥ പൂർത്തി ആക്കണം . അപ്പോൾ ഒരു കൊടുങ്കാറ്റു ആഞ്ഞടിച്ചെന്നോ അല്ലെങ്കിൽ ബലാത്സംഗത്തിന്റെ ആലസ്യത്തിൽ കാലു തെറ്റി വീണെന്നോ അല്ലെങ്കിൽ ബലാത്സംഗം പോലൊന്ന് കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ അർഹത ഇല്ലെന്നു എവിടെയോ വായിച്ചത് പെൺകുട്ടിക്ക് ഓർമ വന്നെന്നോ മറ്റോ . ഇതിൽ ഏതെങ്കിലും കോടതിക്ക് ബോധ്യം വന്നാൽ പൊന്നുച്ചാമിയെ കൊലപാതകി ആക്കരുത് . കഷ്ടകാലത്തിനു ഇതൊന്നും വിശ്വസിക്കാൻ പറ്റില്ലെങ്കിൽ വാദി ഭാഗത്തിന്റെ കഥ വിശ്വസിക്കാനുള്ള legal compulsion വേണ്ടതല്ലേ ?

ഒരു പ്രശ്നമുള്ളതു പ്രതിഭാഗത്തിനു ഈ കഥ പൂരിപ്പിക്കാനുള്ള സൗകര്യങ്ങൾ വേണ്ടേ എന്നാണ് ? തീർച്ചയായും വേണം. സർക്കാരോ കോടതിയോ അത് തരമാക്കണം . quick verification പോലൊരു parallel investigation വേണമെങ്കിൽ അതിനുള്ള സൗകര്യം ഉണ്ടാകണം . പറ്റുമെങ്കിൽ ഇത് ആദ്യത്തെയോ രണ്ടാമത്തെയോ കോടതിയിൽ നടക്കണം അവസാന കോടതിയിലേക്ക് മാറ്റി വയ്ക്കരുത് .

മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കു ഉത്തരം ആയി എന്നല്ല. ചോദ്യങ്ങളുടെ പ്രസക്തി വ്യക്തമാക്കാൻ ശ്രമിച്ചു എന്നെ ഉള്ളു . തഴഞ്ഞത് കൊണ്ട് തീരുന്നതല്ല പ്രശനം തുഴഞ്ഞു ഒരു കര പറ്റുക തന്നെ വേണം എന്ന് ഓർത്തു പോയി എന്നെ ഉള്ളു .

No comments:

Post a Comment