badge

q u o t e

Monday, September 5, 2016

ശബരിമലയിലേക്ക് ഒരു എളുപ്പ വഴി

 ശബരിമലയിലേക്ക് ഒരു എളുപ്പ വഴി

ready to wait , happy to bleed  ആണല്ലോ രണ്ടു പുതിയ ട്രെൻഡുകൾ . സത്യത്തിൽ രണ്ടും നല്ലത് രണ്ടും ആനുകാലികം രണ്ടും പരസ്പര പൂരകം . രണ്ടും ശബരിമല context ൽ ആയതു മാത്രമാണ്ചെറിയ ഒരു  പ്രശനം.

 ആർത്തവം അത്ര മോശം കാര്യമൊന്നുമല്ല അത് പറഞ്ഞു ഞങ്ങളെ മാറ്റി നിർത്താനുള്ള ആവേശത്തിന്റെ കാലം കഴിഞ്ഞു ഇനിയും ഞങ്ങൾ വെയിറ്റ് ചെയ്യാൻ തയ്യാറല്ല എന്നാണല്ലോ ഹാപ്പി ടു ബ്ലീഡ് കാർ പറയുന്നത് . റെഡീ ടു വെയ്റ്റ് കാർ പറയുന്നത് ഞങ്ങൾ ഈ ആർത്തവമൊക്കെ  കഴിഞ്ഞു വന്നോളാം ഒരു തിടുക്കവുമില്ല എന്നാണ്. രണ്ടു കൂട്ടരും ഒരു കാര്യത്തിൽ ഏകാഭിപ്രായക്കാരാണ് . അവർക്കു ശബരിമലയിൽ പോകണം അയ്യപ്പനെ കാണണം .

 എവിടെ ആണ് അപ്പോൾ പ്രശനം . ഒരു മൂന്നാം ഗ്രൂപ്പ് . ശബരിമലയിലെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്ന ആൺ ജാതിക്കാർ . ശരിക്കും എന്താണവരുടെ പ്രശനം. ഇതുവരെ ഇല്ലാതിരുന്ന ഒരു മാറ്റം ഇപ്പോൾ ആചാരാനുഷ്ടാനങ്ങളിൽ വേണ്ട അതും വലിയ ഒരു മാറ്റം. അത് തന്നെ . ഹേ ഇതും ശരി  ആണല്ലോ.

എന്തായിരിക്കും ഈ ആചാരങ്ങൾക്ക് കാരണം എന്നാലോചിച്ചാലോ ? രണ്ടു കാരണങ്ങൾക്കാണ് സാധ്യത . മൂന്നാമതൊന്നുണ്ട് അയ്യപ്പൻ   സ്ത്രീ വിദ്വേഷി ആണെന്ന് . തീരെ സാധ്യത ഇല്ലാത്തതു കൊണ്ട് അത് നമുക്ക് വിട്ടു കളയാം . ഒരു മൂർത്തിക്കും പ്രതിഷ്ഠക്കും ദൈവത്തിനും ഇത്ര കാലം നൂറ്റാണ്ടുകളോളം മനുഷ്യ മനസ്സിൽ പിടിച്ചു നിൽക്കാനാകില്ല സ്ത്രീ  വിദ്വേഷം പോലൊരു നെഗറ്റീവ് ക്വാളിറ്റി വച്ച്.

കാരണം നമ്പർ വൺ . ദിവസങ്ങളും  രാത്രികളും ഘോര വനത്തിൽ കൂടി നടന്നു എത്തേണ്ട ഒരു സ്ഥലത്തേക്ക് സ്ത്രീകളെ കൂട്ടേണ്ട എന്ന ഒരു പ്രാക്ടിക്കൽ കോൺസിഡറേഷൻ . പുലി പിടിക്കാനും വീണു ചാവാനുമൊക്കെ ധാരാളം അവസരങ്ങളുള്ള ഒരു സാഹസിക യജ്ഞത്തിൽ നിന്ന് സ്ത്രീ കളെ ഒഴിവാക്കുന്നു അത്ര തന്നെ.

ഹാപ്പി ടു ബ്ലീഡ് കാർക്ക് വീണു കിട്ടിയ ഒരു argument ആണിത് . ഈ അവസ്ഥയൊന്നുമല്ലല്ലോ ഇപ്പോൾ. നല്ല കോൺക്രീറ്റ് ചെയ്ത റോഡ്. മൂത്രപ്പുരകൾ പോലും ധാരാളം . അതൊന്നു സ്ത്രീ വിഷയമാക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത സാഹചര്യം. ഒരു നാല് മണിക്കൂർ കൊണ്ട് തീരുന്ന ഒരു യജ്ഞം . പിന്നെന്താ ഞങ്ങളെ മാറ്റി നിറുത്തുന്നത് . ഹേ ഇതും ശരി ആണല്ലോ

കാരണം നമ്പർ ടൂ . കൂടുതൽ acceptance ഉണ്ടാകാൻ സാധ്യത ഉള്ള ഒന്ന് .ശബരി മലക്ക് പോകുന്ന  രണ്ടു മാസമെങ്കിലും, വ്രതം എടുക്കുന്ന സമയവും ചേർത്ത് , ലൗകീക കാര്യങ്ങളിൽ നിന്ന് പൂർണമായും മാറി നിൽക്കുക . മനോ  നിയന്ത്രണം  ശാരീരിക അധ്വാനം ഭക്ഷണ ക്രമീകരണം, abstinence  ആത്‌മീയ ചര്യകൾ ഇതൊക്കെ ചേർന്ന ഒരു  തീർത്ഥാടനം ആണ് ശബരി മല കയറ്റം . അല്ലാതെ വെറുമൊരു സാഹസിക യാത്ര അല്ല . ഈ വഴിക്കു പ്രലോഭനവുമായി ആരും വേണ്ട ആരും പാടില്ല  കൈ കോർത്തും കെട്ടിപ്പിടിച്ചുമൊന്നും അയ്യപ്പൻറെ സന്നിധിയിൽ പോകാനാകില്ല അത് വേണ്ട  അത് ഗുണത്തിന് പകരം ദോഷമേ ചെയ്യൂ . ഹേ ഇത് ശരിക്കും ശരി ആണല്ലോ

ഹാപ്പി ടു ബ്ലീഡ് കാർക്ക്  ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത  പോയിന്റ് .

ഈ ടൈ ബ്രേക്ക് ചെയ്യണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണം . ആ വഴിക്കു ആലോചിച്ചാലോ . ഇതാ ഒരു ഫോർമുല

ഒരു വർഷത്തിൽ ഒന്നോ രണ്ടോ മാസം  , തുടക്കമായിട്ടു ഒന്ന് മതി , ഹാപ്പി ടു ബ്ലീഡ് കാർക്ക് വേണ്ടി മാറ്റി വക്കുക . അവരും റെഡി ടു വെയിറ്റ് കാരും  അയ്യപ്പനെ കണ്ടു വണങ്ങി സായൂജ്യം നേടട്ടെ.. ആൺജാതിക്കാർ മാറി നിൽക്കട്ടെ. അവർക്കു  മാത്രമായി ബാക്കി പത്തു മാസം ഉണ്ടല്ലോ . മാറ്റി നിറു ത്തപ്പെടുന്നതിന്റെ രസം ആണുങ്ങളും  ഒന്നറിയട്ടെ

സത്യത്തിൽ ഈ suggestion വയ്ക്കാൻ എനിക്ക് യാതൊരു അവകാശവും  ഇല്ല. ശബരി മലയിൽ കഴിഞ്ഞ വര്ഷം പോയിരുന്നു എന്നതൊഴിച്ചു നല്ല ഒരു അനുഭവം ആയിരുന്നു മലയാറ്റൂരിനെക്കാൾ ഒരു പടി മുന്നിൽ എന്ന് പറയാം . ഷെയർ മാർകെറ്റിൽ ഉപദേശം നൽകുന്നവർ പറയുന്നത് പോലെ   ഈ സ്റ്റോക്കിൽ എനിയ്ക്കു യാതൊരു personal interest ഉം ഇല്ല . ഞാൻ ഒരു stake holder അല്ലെ അല്ല . ഈ ഒരു റൈഡർ ആണ് ഇങ്ങനെ ഒരു നിർദേശം വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് ധൈര്യം തന്നത്

No comments:

Post a Comment