badge

q u o t e

Thursday, September 8, 2016

പണി മുടക്ക്


നല്ല തമാശ ഉണ്ട് പ്രതികരണങ്ങളിൽ മലയാളിയുടെ തനതു നർമം ലേശം പുച്ഛം കലർന്നത്

പണിമുടക്കാനെന്താ അവകാശം എത്ര നഷ്ടം വരുത്തി രാജ്യത്തിന് രാജ്യാന്തര പ്രതിച്ഛായയിൽ ചുളിവ് വീണില്ലേ ഭരണഘടനാ സ്വാതന്ത്യം അല്ലെ വിലക്കിയത് ഈ നാടിനെ എങ്ങനെ നന്നാവും  രാജ്യദ്രോഹം അല്ലേയെന്നു ചോദിച്ചതായി അറിവില്ല ആകാമായിരുന്നു sedition നിയമം ലേശം കൂടി വലിച്ചു നീട്ടിയാൽ പോരേ

സത്യത്തിൽ എന്താ ഇഷ്യൂ ഞാൻ ഇന്ന് പണിക്കു വരുന്നില്ല എന്ന് പറഞ്ഞതിനാണ് ഈ കോലാഹലം എന്താ ഒരു ദിവസമോ ഒരു മാസമോ പണി ചെയ്യാതിരിക്കാനുള്ള അവകാശം എനിക്കില്ലേ  എന്നെക്കൊണ്ട് നിർബന്ധിച്ചു പണിയെടുപ്പിക്കാൻ ആർക്കെങ്കിലും ആരെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ പണിക്കു വരാത്ത ദിവസം കൂലി തരുന്ന  ഏർപ്പാട് നിങ്ങൾ നിർത്തിയിട്ടു കാലം കുറെ  ആയില്ലേ അപ്പോൾ എന്താ ഇഷ്യൂ

ഒരു പക്ഷെ ഞാൻ അല്ല ഞങ്ങൾ പണിക്കു വരാതിരുന്നതാണോ പ്രശനം അതോ നേരത്തെ ആ കാര്യം പറഞ്ഞതോ അതോ പണി ചെയ്യാതെ കവലകളിൽ മീറ്റിങ് കൂടിയതോ  മുദ്രാവാക്യം വിളിച്ചതോ  ചുരുക്കത്തിൽ ഇത് ഒരു പ്രതിഷേധം ആണെന്ന് പറഞ്ഞതോ

സത്യത്തിൽ പ്രതിഷേധിക്കാൻ ഇതിലും ദുർബലമായ  മാർഗം എന്താണുള്ളത്   കിട്ടേണ്ട കൂലി വേണ്ടാ എന്ന് വയ്ക്കുക  പണ്ട് സത്യാഗ്രഹം എന്ന് പറഞ്ഞു കിട്ടിയ ഭക്ഷണം കഴിക്കേണ്ട എന്ന് വച്ചതു പോലെ അത് പക്ഷെ പണ്ടായിരുന്നു   വിശ പ്പെങ്കിലും അകറ്റാൻ ഉള്ള ബാധ്യത ഉണ്ടെന്നു ഭരണാധികാരികൾ അവര് ആരും ആയിക്കൊള്ളട്ടെ വിശ്വസിച്ചിരുന്ന കാലം വിശന്ന വയറുമായി വളഞ്ഞു കിടന്നു നോക്കുന്ന നോട്ടത്തിന്റെ കൂരമ്പ്‌ ആരുടെയോ ഒക്കെ മനസ്സാക്ഷിയിൽ മുറിവേല്പിച്ചിരുന്ന കാലം

പ്രതിഷേധിക്കാൻ കൊള്ളാവുന്ന മാർഗം അല്ല  എന്നതാണ് പണിമുടക്കിനെ ന്യായീകരിക്കാൻ ഞാൻ കാണുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്  എന്തെങ്കിലും effective ആയ മാർഗം തിരയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

അതായത് പ്രതിഷേധിക്കേണ്ടതായി എന്തെങ്കിലും നടക്കുന്നു എന്ന് തോന്നുന്നു എങ്കിൽ . അതില്ല അതുണ്ടാകാൻ പാടില്ല ദേശസ്നേഹത്തിന്റെയും വ്യക്തിപൂജയുടെയും ഗതകാല പ്രഭാവത്തിന്റെയും വാഗ്ദാനത്തിൽ ഇരിക്കുന്ന ശോഭന ഭാവിയുടെയും പേരിൽ  എന്നാണെങ്കിൽ ... പണിമുടക്ക് മഹാ അപരാധം തന്നെ

എത്രയോ കോടിയാണ് നഷ്ടപ്പെടുത്തിയത് എന്നാണു പിന്നെ കേട്ട വലിയ വിമർശനം ഓ ശരിക്കും അങനെ ആയിരുന്നോ തൊഴിലാളി വർഗം ദിവസം തോറും ഇത്ര അധികം കോടിയാണോ ദേശത്തിനു ഉണ്ടാക്കി കൊടുക്കുന്നത് അറിഞ്ഞത് നന്നായി തൊഴിലാളികളെ ബഹുമാനിക്കാൻ സാധാരണക്കാർക്ക് ഒരു പ്രചോദനം ആകുമല്ലോ

ആകെയുള്ള ഒരു real issue  ജോലിക്കു തയ്യാറായി വരുന്നവരെ എതിർക്കാൻ ആർക്കു എന്തവകാശം എന്നതാണ് ഒരു അവകാശവും ഇല്ല ചില practical considerations ഒഴിച്ച് church  gate rly stn ലേക്ക് രാവിലെ പത്തു മണിക്ക് ഒന്ന് പോയി നോക്കിക്കേ നമ്മൾ തടയപ്പെടും മഹാഭൂരിപക്ഷം എതിർ ദിശയിൽ ആണ് പോകുന്നത് എന്നത് കൊണ്ട് അല്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ കഥ പറയാം  bus stand വഴി പോകേണ്ട ബസ് ആണ് പക്ഷെ തിരക്ക് കാരണം വഴി മാറാൻ തീരുമാനിക്കുന്നു ഞാൻ അടക്കം  മൂന്നുപേരേ ഉള്ളൂ ബസ് സ്റ്റാൻഡ് കാര് അവസാനം ഞങ്ങൾ ഇറങ്ങി കൊടുത്തു ഇതാണ് ജനാധിപത്യത്തിന്റെ ചുരുക്കം ചില നന്മകളിൽ ഒന്ന് മഹാഭൂരിപക്ഷത്തിനു വേണ്ടി ന്യൂനപക്ഷം വഴങ്ങി കൊടുക്കുന്നു

അവിടെയാണ് മറ്റൊരു റിയൽ ഇഷ്യൂ തലപൊക്കുന്നത് മഹാഭൂരിപക്ഷം കൂടെയുണ്ടെങ്കിലേ പണിമുടക്ക് പോലുള്ള പരിപാടിക്ക് പോകാവൂ ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാത്ത ത്യാഗം ആയി അത് മാറും

ഇവിടെ മനഃപൂർവം ഒഴിവാക്കിയ ഒരു ഇഷ്യൂ ഉണ്ട് വഴി തടയൽ അക്രമം ഇതൊന്നും ലോകത്തെവിടെയും നടപ്പുള്ള കാര്യം ആകാൻ സാധ്യത ഇല്ല തികഞ്ഞ വൃത്തികേട് ആണ് നോക്കുകൂലി പോലെ  അല്ലെങ്കിൽ പണി ചെയ്യാൻ ആളില്ലാത്ത നമ്മുടെ നാട്ടിൽ തൊഴിലില്ലാ വേതനം കൊടുക്കുന്നത് പോലെ

No comments:

Post a Comment