badge

q u o t e

Sunday, January 3, 2016

free basics again


this is in response to a great article i read recently

   https://mallicheppu.wordpress.com/2015/12/29/


ഞാൻ വായിച്ചതിൽ ഏറ്റവും sensible  ആയ ലേഖനം ഇതാണ്. keep it up .
എന്നിട്ടും എനിക്ക് സംശയം

1. internet  monopoly .   ഇത് നടപ്പുള്ള കാര്യം ആണോ ? എങ്ങിനെ ആണ് google പോലുള്ള ഭീമന്മാരെ  face book പോലുള്ള മറ്റൊരു ഭീമൻ മൂലക്കിരുത്താൻ  പോകുന്നത് ? technologically how are they going to do it ?
2. free basics ന്റെ കൂടെ full internet ഉപയോഗിക്കുന്നതിൽ നിന്ന് എന്നെ ആർക്കു തടയാനാകും ? എങ്ങനെ ?

സത്യത്തിൽ ഇത് ഭീമന്മാരു തമ്മിലുള്ള ഒരു യുദ്ധമാണ് . ലക്‌ഷ്യം    നിങ്ങൾ കൃത്യമായി പറഞ്ഞത് പോലെ business consolidation. പ്രത്യേകിച്ചും start up കളെ വരുതിയിൽ ആക്കുക , user's data exclusive ആയിട്ട് കൈക്കലാക്കുക ഒക്കെ തന്നെ .
ബിസിനെസ്സിൽ free lunch  ഇല്ല തീർച്ച .

അതിനു പക്ഷെ നിരോധനം ആണോ മറു മരുന്ന് ? സത്യത്തിൽ നിരോധനം മറ്റേ ഗ്രൂപ്പ് കളിക്കുന്ന ഒരു കളി അല്ലെ ?

അവരെടുക്കേണ്ട ശരിയായ   ബിസിനെസ്സ് തന്ത്രം എന്താ ? ഇതിലും നല്ലതായ ഒരു free platform കൊണ്ടുവരിക . അതിനു പക്ഷെ പണ ചിലവുണ്ട് . ഇതാണെങ്കിൽ എളുപ്പത്തിൽ കാര്യം സാധിക്കാം . നമ്മളെപ്പോലെ കുറെ പാവങ്ങളുടെ support എന്ന പേര് പറഞ്ഞു സർക്കാരിനെകൊണ്ട്‌ ഈ ചൂട് ചോറ് വാരിക്കുക . കാര്യങ്ങൾ ഇത്ര എളുപ്പം ആണെങ്കിൽ പിന്നെ അവരെന്തിനു വെറുതെ പാടുപെട്ട് വേറെ വഴി നോക്കണം

നമ്മൾ users  എന്താ ചെയ്യേണ്ടത്  free basics നെയും  വരാൻ സാധ്യത ഉള്ള free google ഉം  അതുപോലെയുള്ള മറ്റു competitions നെ എല്ലാം പ്രോത്സാഹിപ്പിക്കുക . നല്ലത് നോക്കി ഉപയോഗിക്കുക . എല്ലാം നല്ലതാണെങ്കിൽ എല്ലാം ഉപയോഗിക്കുക . free ആയിട്ടുള്ളത് എന്തായാലും ഉപയോഗിച്ച് നോക്കുക .

എന്റെ നാട്ടിൽ ഒരു ഹോട്ടൽ ഗ്രൂപ്പ് ഫ്രീ കഞ്ഞിക്കട തുടങ്ങി എന്നിരിക്കട്ടെ. ഞാൻ അവിടെ പോയി കഞ്ഞി കുടിക്കും വല്ലപ്പോഴും. ടൌണിൽ പോയി ദോശ കഴിക്കും മിക്കപ്പോഴും . കാശുള്ള സമയത്ത് 5 സ്റ്റാറിലും  പോകും . അതല്ലേ നാട്ടു നടപ്പ് അതല്ലേ ശരി അതല്ലേ നേരായ മാർഗം ?

അല്ലാതെ ആ കഞ്ഞി ഹോട്ടൽ പൂട്ടിക്കാൻ വേണ്ടി ആരെങ്കിലും തരുന്ന അല്ലെങ്കിൽ വേണ്ട സ്വന്തമായി design  ചെയ്തുണ്ടാക്കിയ കൊടി പിടിക്കുകയാണോ വേണ്ടത് ?

സത്യത്തിൽ സര്ക്കാര് എന്താ ചെയ്യേണ്ടത് ? ഈ ban  പരിപാടി ഒക്കെ ഞങ്ങൾ നിറുത്തി മക്കളെ നിങ്ങളും തുടങ്ങിക്കോ ഒന്നോ   രണ്ടോ free service  എന്നല്ലേ പറയേണ്ടത് ? അവിടെയല്ലേ നമുക്ക് നേട്ടം അതല്ലേ ശരിയായ രാഷ്ട്ര താല്പര്യം ?

No comments:

Post a Comment