ഇന്നലെ ജങ്കാറിൽ ഫോർട്ട് കൊച്ചിയിൽ നിന്ന് വയ്പിൻ വരെ യാത്ര ചെയ്തു. അര മണിക്കൂറിൽ സ്ഥലത്തെത്തി . ഒന്നര മണിക്കൂർ എടുക്കും റോഡു മാര്ഗം .
ജങ്കാർ കിട്ടാൻ പക്ഷെ ഒന്നര മണിക്കൂർ കാത്തു നിന്നു.
ഒരെണ്ണമേ ഓടുന്നുള്ളത്രേ. രണ്ടെണ്ണം ആണ് ഉള്ളത് . ഒന്നിന് എന്തോ ശീലായ്മ .
ജലഗതാഗതം പ്രോല്സാഹിപ്പിക്കലാണല്ലോ പുതിയ ട്രെൻഡ്. അത് കൊണ്ടാണ് ഈ പോസ്റ്റ്.
അറിഞ്ഞുകൊണ്ട് ബന്ധപ്പെട്ടവർ തന്നെ തുരംഗം വയ്ക്കുക അല്ലെങ്കിൽ എന്താ ജലഗതാഗതം ഈ കൊച്ചിയിൽ നടപ്പാകാത്തത് ?
-- എന്താ ഒരു നാല് ജങ്കാർ സർവീസ് നടത്താത്തത് ? വെള്ളത്തിൽ ലവണാംശം കുറവായതാണോ ? തെക്കുന്നുള്ള കാറ്റിനു ശക്തി പോരാത്തതോ ? അതോ ഒന്നര മണിക്കൂറിൽ കുറഞ്ഞ സമയം കു നിന്നു ജങ്കാറിൽ കയറുന്നത് നമ്മുടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും എന്നാണോ ?
-- എന്താ കാക്കനാട് വൈറ്റില , വൈറ്റില ജെട്ടി പാതയൊക്കെ ഇതുവരെ സജീവമാകാത്തത് ? ജലജീവികളുടെ പ്രതിഷേധ സമരമോ മറ്റോ ...
പിന്നെ തുരംഗം, ലോബി ഇതിക്കെ ആണ് key words എങ്കിൽ ആർക്കും ഒന്നും ചെയ്യാനില്ല. നമ്മുടെയൊക്കെ സഹന ശക്തി എത്രയാ കൂടുന്നത് എന്ന് ആശ്വസിക്കുക അല്ലാതെ .
No comments:
Post a Comment