ഇന്നലെയും വായിച്ചു . മിക്കവാറും എന്നും കാണാം . കൊച്ചു കുട്ടികൾ മുങ്ങി ചാവുന്നത് .
കേരളത്തിൽ . സ്കൂൾ കുട്ടികൾ കോളജിൽ പഠിക്കുന്നവർ യുവാക്കൾ. പുഴയിലോ കായലിലോ മുങ്ങി മരിക്കുന്നു . എങ്ങനെ സഹിക്കുന്നു നമ്മൾ ഇതൊക്കെ .
ഒന്നാമാതായിട്ടു നമ്മുടെ കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിച്ചു കൂടെ . നിർബന്ധിച്ചെങ്കിൽ അങ്ങനെ. കേരളം പോലൊരു സ്ഥലത്ത് നീന്തൽ അറിയാത്ത ആൾക്കാർ എങ്ങനെ ജീവിച്ചു പോകും ?
ചുഴിയിൽ പെട്ടാൽ നീന്തി കയറാം എന്നല്ല പറയുന്നത് . മിക്കവാറും സമയത്ത് പിടിച്ചു നില്ക്കാൻ പറ്റും . കുറച്ചു കൂടി സമയം.
അല്ലെങ്കിൽ തന്നെ നീന്തൽ ഒന്നാം ക്ലാസ്സ് എക്സെർസൈസല്ലെ ? എന്താ സ്കൂളുകളിൽ ഇത് compulsory subject ആക്കിയാൽ . പഠിച്ചു ജയിക്കേണ്ട വിഷയം . പ്രാക്ടിക്കൽ അടക്കം.
യോഗ ഒക്കെ പുനർജനിക്കുന്നുണ്ടല്ലോ . നമുക്ക് നീന്തൽ പ്രോത്സാഹിപ്പിച്ചു കൂടെ
No comments:
Post a Comment