ഇന്നാളു കൂടി വായിച്ചു . അറസ്റ്റു രേഖപ്പെടുത്തിയെന്ന് . എന്താണെന്ന് ആദ്യം മനസ്സിലായില്ല . പിന്നെ പിടി കിട്ടി .
ആദ്യം പിടിച്ചു കൊണ്ട് പോകും . രണ്ടോ മൂന്നോ ദിവസം എവിടെയെങ്കിലും കൊണ്ട് പോയി പെരുമാറും . അതെല്ലാം കഴിഞ്ഞു ഒഫീഷ്യൽ ആയി അറസ്റ്റ് ചെയ്യും . അതാണത്രേ ഈ രേഖപ്പെടുത്തുന്നത് .
എന്തിനാ ഇത്ര ബുധിമുട്ടുന്നതെന്നും പിന്നെ ആണ് മനസ്സിലായത് . സുപ്രീം കോർട്ട് പറഞ്ഞിട്ടുണ്ട് ചില കാര്യങ്ങളൊക്കെ ചെയ്യണമെന്നു . അറസ്റ്റു ചെയ്യുമ്പോൾ . വീട്ടുകാരെ അറിയിക്കണം വക്കീലിനെ contact ചെയ്യാൻ സമ്മതിക്കണം എന്നൊക്കെ.
വെറുതെ പിടിച്ചു കൊണ്ട് പോയാൽ ഇതൊന്നും വേണ്ടല്ലോ . നമ്മുടെ നേതാക്കന്മാരുടെ ഈ കുശാഗ്ര ബുധികൊണ്ടല്ലേ രാജ്യം ഇങ്ങനെ തഴച്ചു വളരുന്നത് .
അദ്ഭുതം പക്ഷെ അതല്ല . ദിവസം നാല് പ്രാവശ്യം ഈ അറസ്റ്റു രേഖപ്പെടുത്തുന്ന കാര്യം റിപോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കൊന്നും ഒന്നും തോന്നുന്നില്ല എന്നതാണ് . ഒപ്പം നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കർക്കും .
No comments:
Post a Comment