കഴിഞ്ഞ മാസം ദുബായിൽ പോയിരുന്നു Dubai airport mmigration counter ൽ സാമാന്യം നീണ്ട ക്യൂവിന്റെ അവസാനം ഞങ്ങൾ നിൽക്കുന്നു ഞാനും ഭാര്യാജിയും മൂന്നു മക്കളും
വെള്ള മേലങ്കിയൊക്കെ ധരിച്ച ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ശ്രദ്ധിക്കുന്നത് സാമാന്യം വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായ് ഞാൻ ശ്രദ്ധിക്കുന്നു ദൈവമേ ഗൾഫാണ് ആദ്യമായിട്ടാണ്
അങ്ങേര് അടുത്തുവന്നു എന്നെ നോക്കി അങ്ങോട്ടു മാറി നിൽക്കാൻ ആംഗ്യം കാണിച്ചു എന്നിട്ടു മനസിലാകുന്ന ഇംഗ്ളീഷിൽ പറഞ്ഞു കൂടെ വന്നവരെയും വിളിച്ചോളൂ
ഞാൻ വീണ്ടും ദൈവത്തെ വിളിച്ചു ഇപ്രാവശ്യം ലേശം ആശ്വാസത്തോടെ ദുബായി ജയിലിൽ ഇംഗ്ലീഷ് അറിയുന്നവരുണ്ടാകാമല്ലോ എന്ന സാദ്ധ്യതയിൽ
രണ്ടോ മൂന്നോ മിനിട്ടു ഞാൻ മൈക്രോ സെക്കൻഡിൽ എണ്ണി തീർത്തു ഉദ്യോഗസ്ഥൻ ഞങ്ങളോടു പറഞ്ഞു കൂടെ വരു എന്നിട്ടു വിജനമായ ഒരു കൗണ്ടറിലേക്കു ചുണ്ടി കാണിച്ചു നാലോ അഞ്ചോ മീറ്റർ ദൂരം അടിയിൽ അളന്നു ഞങ്ങൾ കൗണ്ടറിൽ എത്തി ഞാൻ തീർച്ചയാക്കി ഈ കൗണ്ടറിലൂടെയാണ് ജയിലിലേക്കുള്ള എളുപ്പ വഴി
പാസ്പോർട്ടു വാങ്ങി സീൽ വച്ച് തിരിച്ചു തന്നിട്ട് കൗണ്ടറിലെ ഉദ്യോഗസ്ഥൻ ചിരിച്ചു എന്നിട്ടു കുശലം ചോദിച്ചു ആദ്യമായിട്ടാണല്ലേ ആദ്യം വന്ന ഉദ്യോഗസ്ഥൻ ഞങ്ങളെ ഗേറ്റു വരെ അനുഗമിച്ചു
ശ്വാസം നേരെ വീണപ്പോൾ എനിക്കു ചിന്താശക്തി തിരിച്ചുകിട്ടി എന്റെ മൂത്ത കുട്ടിയുടെ physical deformity കണ്ട് ക്യൂ ഒഴിവാക്കി തരികയായിരുന്നു എന്ന്
ഈ മനുഷ്യ സ്നേഹം എന്നൊക്കെ പറയുന്നതാണ് ശരിയായ ആഗോള പ്രതിഭാസമെന്ന് അന്നെനിക്കു മനസിലായി കടലൊന്നും ഒരു വിടവല്ലെന്നും മണലൊന്നും ആരുടെയും മനസ്സിനകത്തില്ലെന്നും നാട്യങ്ങളൊക്കെ ultimately comprehension ന്റെ പ്രശ്നമാണെന്നും
No comments:
Post a Comment