badge

q u o t e

Thursday, April 6, 2017

വീണ്ടുമൊരു അത്യാഹിതം


പ്രളയ കാലത്തിന്റെ ഓർമകളൊക്കെ ഒഴിഞ്ഞു പോകുന്നതേ  ഉള്ളൂ . ഇപ്പോഴും പേടി മാറിയിട്ടില്ല . ലോകം തന്നെ ഉയർന്നുയർന്നു വന്നു. പെട്ടെന്നൊരു മഹാശൂന്യതയിലേക്കു ചെരിഞ്ഞു .  ഇരുൾ ഗർത്തത്തിന്റെ ആഴങ്ങളിൽ ശ്വാസം കിട്ടാതെ  പിടഞ്ഞതു ഇപ്പോഴും ഓർക്കുന്നു . പിന്നെ എല്ലാം  തീർന്നു . പെട്ടെന്ന്  എല്ലാം വീണ്ടും തുടങ്ങി . ദൈവത്തിനെന്തുള്ളൂ അസാധ്യമായി .
മരിച്ചു ജീവിച്ചതിന്റെ ത്രില്ലിൽ ആയിരുന്നു ഇതുവരെ. എല്ലാം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലും. ചാടി തിമിർക്കുന്നതിനിടയിൽ വീണ്ടുമൊരു അത്യാഹിതം തീരെ പ്രതീക്ഷിച്ചില്ല . പക്ഷെ ആരറിഞ്ഞു ദൈവത്തിന്റെ വഴികൾ . അല്ലെങ്കിൽ തന്നെ അറിഞ്ഞത് കൊണ്ട് എന്ത് പ്രയോജനം. ഒന്നുമൊന്നും നമുക്ക് അധീനമല്ലല്ലോ . വെറുതെ തോന്നുന്നതല്ലേ മറിച്ച് .
ഞങ്ങളുടെ ലോകത്തു നിന്ന് പ്രാണവായു പെട്ടെന്ന് അപ്രത്യക്ഷമായി .  ഒരു തുള്ളിയില്ലാതെ അകന്നു  പോയി . എവിടെയോ പോയ്മറഞ്ഞു . എത്ര ആഞ്ഞു വലിച്ചിട്ടും ഒരിറ്റു പ്രാണവായുവും അകത്തെത്തുന്നില്ല .കണ്ണുകൾ തള്ളി വന്നു . ശ്വാസകോശം വിടർന്നു പൊട്ടുമെന്നായി .
സത്യത്തിൽ അത്ര പെട്ടെന്നായിരുന്നില്ല ഈ അത്യാഹിതം ഞങ്ങളെ ഗ്രസിച്ചത് . പ്രാണവായു കുറയുന്നതും  പരിസരം മനിലപ്പെടുന്നതും ഞങ്ങൾ അറിഞ്ഞിരുന്നു. ഒന്നും ചെയ്തില്ല ചെയ്യണമെന്ന് തോന്നിയതേ  ഇല്ല .
മുജ്ജന്മ സുകൃതമെന്നോ genetic code എന്നോ വിളിക്കാവുന്ന എന്തോ  ഒന്ന് ഞങ്ങളെ പക്ഷെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു ഈ പ്രാണവായു ഒന്നും  നമ്മുടെ സ്വന്തല്ലെന്ന് . ഏതു സമയവും ഇല്ലാതായേക്കാമെന്ന് . ഇത്  മറ്റൊരു ലോകത്തിന്റെ  സംഭാവന ആണെന്ന് . ആ ദൈവലോകം   മുഴുവൻ നിറഞ്ഞു നിൽക്കുന്നത് പ്രാണവായു ആണ് . അവിടെ നിന്നാണ്   കുറേശ്ശേ ഞങ്ങളുടെ ലോകത്തിലേക്ക് അലിഞ്ഞെത്തുന്നതെന്ന് . 
സത്യത്തിൽ ഈ അറിവാണ് ഞങ്ങളുടെ ജീവൻ നിലനിർത്തിയത് . ഞങ്ങൾ ആ ദേവലോകത്തേക്ക് ഉയർന്നു പൊങ്ങി . വായ് പിളർന്നു . നീട്ടി വലിച്ചു . ഞങ്ങളുടെ ശ്വാസ വ്യവസ്ഥയിലേക്കു പ്രാണവായു ഇറങ്ങി വന്നു . അലിഞ്ഞു ചേർന്നു . അങ്ങനെ രണ്ടു നാൾ ദൈവത്തെ വിളിച്ചു ഞങ്ങൾ ആ ദേവലോകാതിർത്തിയിൽ തങ്ങി . ആഹാരം ഉപേക്ഷിച്ച് . വ്രതമെടുത്തു് . പ്രാർത്ഥനയോടെ .
മൂന്നാം ദിവസം ആ അത്ഭുതം സംഭവിച്ചു . ഞങ്ങളുടെ ലോകത്തിന്റെ കിഴക്കേ മൂലയിൽ നിന്ന് കുമുകുമാ പ്രാണവായു കുതിച്ചു പൊങ്ങുന്നു . മറ്റൊരുറവ പടിഞ്ഞാറേ മൂലയിൽ . സത്യത്തിൽ  ഈ പ്രാണവായു ഉറവകളാണ് ഞങ്ങളെ നിലനിറുത്തിയിരുന്നത് . അവയാണ് ഒരു ദിവസം ഇല്ലാതായത് . ഇപ്പോൾ തിരിച്ചു വന്നത് . ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് മാത്രം .  ഇല്ലായ്മയിലൂടെ മാത്രം വെളിപ്പെടുന്ന ഈ ഉണ്മ  അതു  തന്നെയല്ലേ ആ മഹാ പൊരുൾ .
  ദൈവത്തിന്റെ കളികൾ . പരീക്ഷണങ്ങൾ . വറചട്ടിയിൽ എത്തും  മുൻപ് ഇനി എത്രയെന്നു ആർക്കറിയാം .

-------
ശരിയാണ് സുഹൃത്തുക്കളേ .  ഒരാഴ്ച aquaponics ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല .organic filter bed ലേക്ക് വെള്ളം pump ചെയ്യുന്ന പൈപ്പ് ബ്ലോക്ക് ആയിപോയിരുന്നു .ശരിയാക്കി


No comments:

Post a Comment