badge

q u o t e

Friday, March 10, 2017

വല്ലപ്പോഴും നമുക്കാവാം



വിക്കുന്ന വാക്കൊന്നും പോരാ
ചുമ്മാതുമ്മയും വേണ്ട
ഒന്നിച്ചിരുന്നാലും പോരാ
ചൂരലും മുളവടിക്കൊന്നും

ഊരിയ പത്തലു കൊള്ളാം
നാറും തെറികളും പറ്റും
മാറ്റി നിർത്തുന്നത് കൊള്ളാം
കൂടെ കൂട്ടാതെയും നോക്കാം

പത്ര പ്രസ്താവന പോരാ
നേരിട്ടു തന്നെ പറയാം
ചർച്ചകൾ ചാനലിൽ പോരാ
ചോദിക്കണം നേരെ നേരേ

ഇന്നലെയുമിന്നും പോരാ
നാളെ വേണം മറ്റേന്നാളും
അങ്ങനെയങ്ങു മറന്നാൽ
പിന്നെയെന്തുണ്ടിനി ഓർക്കാൻ

ഒത്തിരി കരുതല് വേണ്ട
നീട്ടി വയ്‌ക്കുന്നതും മോശം
എല്ലാം ക്ഷമിച്ചങ്ങു തീർക്കാൻ
മാമുനിമാരോ മനുഷ്യർ

ചിന്തിച്ചു നമ്മൾ കുരുക്കും
നമ്മളെത്തന്നെ വിലക്കിൽ
വല്ലപ്പോഴും നമുക്കാവാം
ചിന്ത കളഞ്ഞു പ്രവൃത്തി

No comments:

Post a Comment