badge

q u o t e

Wednesday, March 1, 2017

നമ്മൾ സഹിക്കുന്ന വികൃതികൾ .... 20



abort ചെയ്യാൻ സുപ്രീം കോർട്ട് അനുവദിച്ചില്ലെന്ന്.  24 ആഴ്ച  ( അതോ  26  ഓ ) ആയിപ്പോയി . 20 നു മുൻപേ നിയമം അനുവദിക്കുന്നുള്ളൂ . അത് കൊണ്ട് പ്രസവിക്കണം down syndrome ഉള്ള കുട്ടിയെ . വളർത്തണം .  ഇതെല്ലാം ചെയ്തേ പറ്റൂ . ഇതാണ് ഞങ്ങളുടെ ഓർഡർ .

പിന്നെ ഒരു ആശ്വാസത്തിന് ചില കാര്യങ്ങൾ കൂടി പറഞ്ഞേക്കാം  എന്ന് സുപ്രീം കോർട്ട് . 1 . നിങ്ങളുടെ ജീവന് ഹാനിയൊന്നും ഇല്ലല്ലോ  2 . down syndrome ഉള്ള സാധ്യത ആണ് കാണുന്നത്  എന്നല്ലാതെ തീർച്ചയാണെന്നു മെഡിക്കൽ  റിപ്പോർട്ടിൽ ഇല്ലല്ലോ .

എങ്ങനെ വളർത്തണം എന്ന് ചോദിച്ചു ഒരു ഹർജി കൂടി ഫയൽ ചെയ്താലോ .   ഇതിപ്പോൾ ഡൌൺ സിൻഡ്രോമിന് മാത്രം  ആക്കേണ്ട . ഏതു വൈകല്യം  ആയാലും 20 ആഴ്ച കഴിഞ്ഞു പോയാൽ പ്രസവിച്ചു വളർത്തിയെ പറ്റൂ .  ചിലപ്പോൾ എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല . കിടന്ന കിടപ്പിൽ പരിചരിക്കേണ്ടി വരും . മിക്കപ്പോഴും ബുദ്ധി മാന്ദ്യം ഉണ്ടാകും . അക്രമ വാസന കൂടിക്കൊണ്ടേ ഇരിക്കും .  തൃപ്പൂണിത്തുറയിലെ ആദർശ് സ്‌കൂളിൽ ഒന്ന് വന്നു നോക്കുന്നവർക്ക് കാര്യങ്ങൾ ബോധ്യമാകും . കണ്ടു ബോധം കേട്ട് പോകാതെ  കരുതിയിരിക്കണം എന്നെ ഉള്ളു .

അതൊക്കെ  ദൈവ വിധി എന്ന് സമാധാനിച്ചാണ് രക്ഷിതാക്കൾ ഇതൊക്കെ സഹിക്കുന്നത് . ജീവിച്ചു തീർക്കുന്നത് . ദാ ഇപ്പോൾ കോടതി വിധി . പത്തോ പന്ത്രണ്ടോ ആഴ്ച കഴിഞ്ഞാൽ നിങ്ങൾക്ക് ഇങ്ങനെ ഒരു കുട്ടി ജനിക്കും ജനിക്കണം ഒഴിഞ്ഞുമാറാം  എന്നൊന്നും നോക്കേണ്ട  വളർത്തണം വളർത്തിയെ പറ്റൂ ഇത് ഞങ്ങളുടെ ഉത്തരവാണ് .

അയർലണ്ടിലോ മറ്റോ ഇതിലും വൈകി അബോർഷൻ ഈയിടെ അനുവദിച്ച കാര്യം മറക്കാം . നമുക്ക് നമ്മുടെ സംസ്‌കൃതി കാത്തു സൂക്ഷിക്കണമല്ലോ . വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യവും മറക്കാം  . സിനിമ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കണം അറ്റെൻഷൻ ആയി നിൽക്കണം എന്നൊക്കെ കേട്ട് പരിചയം ആയി തുടങ്ങി   അനുസരിക്കാനും പഠിച്ചല്ലോ . ഇനിയും പലതും പ്രതീക്ഷിക്കുന്ന കാലമാണല്ലോ . പക്ഷെ ഇത്രയ്ക്കു വേണോ ഈ സാഡിസം . അത് വേണോ ?

ഇന്നേക്ക്  12  കാഴ്ച കഴിഞ്ഞു തുടങ്ങി ജീവിതാന്ത്യം വരെ, ഒന്നുകിൽ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ, ശിക്ഷിക്കുന്നു . വീട്ടു തടങ്കലിൽ അനുഭവിച്ചാൽ മതി . കുറ്റമോ ? ഗർഭം ധരിച്ചു 24 ആഴ്ച കൊണ്ട് നടന്നു 20 ആഴ്ചക്കു മുൻപ് ഒന്നും കണ്ടത്തിയില്ല അത് തന്നെ . കണ്ടെത്താനാകുമായിരുന്നോ എന്നൊന്നും ചോദിക്കേണ്ട നിയമത്തിന്  അങ്ങനെ ഒരു ബാധ്യത ഇല്ല .

ഈ അബോർഷൻ അനുവദിച്ചു പോയി എന്നു  കരുതുക . വലിയ ഒരു misinterpretation ലൂടെ. എന്താകുമായിരുന്നു നമ്മുടെ രാജ്യം നേരിടുമായിരുന്ന പ്രതിസന്ധി എങ്ങനെ കര കയറുമായിരുന്നു ആർക്കറിയാം

No comments:

Post a Comment