വിശ്വസിക്കാൻ പറ്റുന്നുണ്ടോ
ജിഷ്ണുവിനെ കരുതിക്കൂട്ടി പിറകെ നടന്നു കാത്തിരുന്നു കുടുക്കിയതാണെന്ന്. കോപ്പി അടി എന്ന കള്ള ആരോപണത്തിൽ. നെഹ്‌റു ഗ്രൂപ്പിന്റെ ചെയർമാന്റെ നേതൃത്വത്തിൽ ഒരു പ്രൊഫെസ്സറും മറ്റു അനുയായികളും ചേർന്ന് വിജയകരമായി നടപ്പാക്കിയ ഒരു പ്രൊജക്റ്റ് ആണെന്ന് പോലീസ് റിപ്പോർട്ട് .
ദേഹോപദ്രവവും ചെയ്തെന്ന്
വിശ്വസിക്കാനാകുന്നുണ്ടോ
ജിഷ്ണുവിന്റെ ആത്‍മഹത്യ റിപ്പോർട്ട് വന്നപ്പോൾ മുഖത്തു കണ്ട പാടും വെട്ടിക്കളഞ്ഞ ആൻസർ പേപ്പറും ഒക്കെ സൂചിപ്പിച്ചിരുന്നു . സത്യം പറയണമല്ലോ അപ്പോഴും ഇങ്ങനെ ഒരു പൈശാചികത്വം പ്രതീക്ഷിച്ചതേ ഇല്ല . സംശയത്തന്റെ നിഴലിൽ നിർത്താനുള്ള ഒരു ശ്രമം ആയെ തോന്നിയുള്ളൂ . അന്വേഷണം ആവശ്യപ്പെട്ടു രക്ഷിതാക്കൾ മുന്നോട്ടു വന്നപ്പോൾ പോലും അവരുടെ ദുഖത്തിന്റെ ഒരു അമിതാവിഷ്കാരം എന്നാണ് കരുതിയത് .
ഇന്നിപ്പോൾ സത്യം പുറത്തു വന്നപ്പോൾ ...
നമ്മുടെയൊക്കെ ചിന്താശേഷിക്കും എത്രയോ മുകളിലാണ് പലരുടെയും ക്രൂരത എന്നറിഞ്ഞു ഞെട്ടുന്നു . ഇതൊക്കെ നാട്ടു നടപ്പാണെന്നും ഈ അന്വേഷണവും വെളിപ്പെടലും ഒക്കെ അവഗണിക്കാവുന്ന സാധ്യത മാത്രമുള്ള ഒരു അപകടം മാത്രം ആണ് നെഹ്‌റു കോളേജിനും അതു പോലുള്ളവർക്കും എന്ന സാധ്യത പേടിപ്പിക്കുന്നു .
ഇതു പോലൊരു ക്രൂരത കാട്ടാൻ കഴിവും സന്നദ്ധതയുമുള്ള ഒരു ഗ്രൂപ്പും അവരുടെ സ്ഥാപനവും ഈ ഭൂമുഖത്തു ആവശ്യമുണ്ടോ എന്നൊരു opinion poll തുടങ്ങിയാലോ എന്നാണു ആലോചിക്കുന്നത്

No comments:
Post a Comment