badge

q u o t e

Saturday, July 30, 2016

nenmaara stories...1


നെന്മാറക്കു പോകാൻ ഒരു ചാൻസ് കിട്ടി . എങ്ങനെ ഈ പേര് വന്നു എന്ന് അന്വേഷിക്കണം എന്നേ കരുതിയുള്ളൂ . നെല്ലറ ലോപിച്ചതാണോ അതോ നന്പു പാറ നെന്മാറ ആയി ഉറച്ചു പോയതോ ?
നെന്മാറയിൽ ചെന്നപ്പോളാണ് കയറടിയിലാണു പോകേണ്ടത് എന്ന് മനസ്സിലായത്. നെന്മാറയിൽ നിന്ന് അര മണിക്കൂർ . സാമാന്യം പതുക്കെ പോകുന്ന ഒരു ബസ്സിൽ . ഉൾനാട്ടിലേക്ക് . കൈറാടിയിൽ നിന്ന് രണ്ടു കിലോ മീറ്ററോളം മുന്നോട്ടു പോയാൽ റോഡ് തീരും . ശരിക്കും ഒരു അടിവാര ഗ്രാമം. പിന്നെ മലകളാണ്. ആ മലകൾ ക്രോസ്സ് ചെയ്‌താൽ മംഗളം ഡാം എത്തും . .
കൊക്കിറങ്ങും പാടങ്ങളും മുത്തച്ഛൻ മാവുകളുമൊക്കെ കണ്ടു പതുക്കെ നീങ്ങുന്ന ഞങ്ങളുടെ ബസ്സിൽ വയസ്സായ രണ്ടു പേർ കയറി . നല്ല പ്രായം കാണും . പക്ഷെ ഗ്രാമത്തിന്റെ ഒരു പ്രസരിപ്പ് അവരുടെ മുഖത്തു കാണാനുണ്ടായിരുന്നു . നാട്ടു നടപ്പു പോലെ രാഷ്ട്രീയം ആയി ചർച്ച . പറഞ്ഞു പറഞ്ഞു ഗീതാ ഗോപിനാഥിനെ economic advisor ആയി നിയമിച്ചതിന്റെ ഔചിത്യം ഒക്കെ ആയി വിഷയം . ഞാൻ അടുത്ത സീറ്റിൽ ഇരുന്നു കേട്ട് രസിച്ചു . ഒരാൾ ഭരണ കക്ഷിക്കു വേണ്ടി വാദിച്ചപ്പോൾ മറ്റേ ആൾ അതിലെ അനൗചിത്യം ചൂണ്ടി കാട്ടി . എന്തായിരുന്നു അവരുടെ പിൻ നിലപാടുകൾ എന്നറിയുമോ എന്നൊരാൾ . അവരുടെ international connections എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് നോക്കിയാൽ പോരെ എന്ന് മറ്റേ ആൾ . പരസ്പര ബഹുമാനത്തോടെ എന്നാൽ ആവശ്യത്തിന് വീറോടെ classical debate സ്റ്റൈലിൽ അതങ്ങനെ നീണ്ടു. .സത്യത്തിൽ ടീവി ചാനലുകളിലെ ചർച്ചകൾ കണ്ടു മടുത്തിരുന്ന എനിക്കതൊരു പുതിയ അനുഭവം ആയിരുന്നു . record ചെയ്തിരുന്നെങ്കിൽ നമ്മുടെ ചർച്ചാ തൊഴിലാളികൾക്ക് ഒരു reference guide ആയേനെ.

അവസാനം എനിക്കും ഒരു ചാൻസ് കിട്ടി . ന്യൂ ഡൽഹിയിൽ ഇരുന്നു ഗീതക്കു എന്ത് ചെയ്യാനാകും എന്ന് ഒരാൾ ചോദിക്കേണ്ട താമസം ഞാൻ എന്റെ വിജ്ഞാനം ഒരു യഥാർത്ഥ നഗര വാസിയുടെ ഗമയിൽ പുറത്തെടുത്തു. ഗീത അമേരിക്കയിൽ ആണ് കേട്ടോ .,ഞാൻ പറഞ്ഞു . നന്ദി സുഹൃത്തേ new york എന്നാണ് പറയാൻ വന്നത്‌ . ഈ മറുപടി കേട്ടതോടെ ഞാൻ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും മടങ്ങി.
മനോരാജ്യം. ഉൾനാടൻ അടിവാരങ്ങളിൽ പോലും ഇത്ര രാഷ്ട്രീയ സാക്ഷരതയുള്ള നമ്മുടെ സ്റ്റെയ്റ്റിൽ പോലും എന്തേ നേതാക്കന്മാർക്ക് ഈ ഒരറിവ് ഇല്ലാതെ പോകുന്നു . പറഞ്ഞു പറ്റിച്ചൊന്നും നയിക്കാനാകില്ല എന്ന്. ജനം പ്രതികരിക്കാത്തതു , വോട്ടിങ്ങിലൂടെ അല്ലാതെ , അവരുടെ മാന്യത കൊണ്ടാണെന്നു . അല്ലാതെ അംഗീകരിക്കുന്നത് കൊണ്ടല്ലെന്നു
തുടരും ...