നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഗവർണർ.
നന്നായി.
ഗവർണറെ കൊണ്ടു വായിപ്പിച്ചേ നയം പ്രഖ്യാപിക്കൂ എന്ന കീഴ്‌വഴക്കത്തിനെന്താ അടിസ്ഥാനം?സത്യത്തിൽ Speaker ടെ മുകളിൽ ഒരു സ്ഥാനത്തല്ലേ ഗവർണറെ ഇരുത്തേണ്ടത് ഒരു super speaker ആയി ഒരു third umpire ആയി ?
അല്ലാതെ എഴുതി കൊടുക്കുന്നതൊക്കെ തെറ്റില്ലാതെ വായിച്ചു കേൾപ്പിക്കുന്ന പണി അങ്ങേർക്കു കൊടുക്കുന്നത് ഒരു നല്ല എർപ്പാടാണോ? പിന്നെ ഒരു പണി കൊടുക്കാം ഇതു വരെ സർക്കാറിനിട്ടു പണിതതിന് എന്നാണെങ്കിൽ ....
ഗവർണർ ചെയ്തതു നന്നായി വായിൽ കൊള്ളാത്തതൊക്കെ വായിച്ചു പരീക്ഷ പാസാകേണ്ട ഗതികേട് ഒരു ഗവർണർക്കില്ല പാടില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
സത്യത്തിൽ സംസ്ഥാനത്തിന്റെ നയം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിന്റെ നോമിനിയായ ഗവർണറെ നിയോഗിക്കുന്നതിൽ യാതൊരു ഔചിത്യവുമില്ല. അതും എഴുതിക്കൊടുത്തു വായിപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനവും കേന്ദ്രവും തികച്ചും വ്യത്യസ്ഥമായ നയങ്ങളിൽ വിശ്വസിക്കുന്ന പാർട്ടികൾ ഭരിക്കുമ്പോൾ.
ഗവർണർ കേട്ടിരിക്കട്ടെ സംശയങ്ങൾ ചോദിക്കട്ടെ മറുപടി പറയാനും വിശദീകരിക്കാനുമുള്ള ബാദ്ധ്യത മുഖ്യ മന്ത്രിക്കുണ്ടാകട്ടെ അതല്ലേ ഒരു better arrangement
No comments:
Post a Comment