badge

q u o t e

Saturday, December 16, 2017

on okchi ... a not so old post in facebook

ഓഖി ഒരു വലിയ ദുരന്തം തന്നെ ആയിരുന്നു . മാറി നിന്ന് മത്സരിച്ചു കുറ്റം പറയാവുന്നതിലും വലുത് .
എങ്കിലും അനുഭവത്തിൽ നിന്നു പഠിക്കുക എന്നൊന്നുണ്ടല്ലോ . അതു കൊണ്ട് ചികഞ്ഞു നോക്കുക തന്നെയാണുചിതം .
1. Central met department ന്റെ പ്രവർത്തനം കേമമായി എന്നു പറഞ്ഞു കൂടാ . അവരും ഓഖിയുടെ വേഗവും ദിശയും കണ്ടെത്താൻ വൈകി . Technology ആണോ മനുഷ്യരാണോ ഉഴപ്പിയതെന്ന് കണ്ടെത്തുന്നതു ഗുണം ചെയ്യും .
2. Cyclone warning മാത്രമേ കാര്യമായെടുക്കൂ എന്നു പറഞ്ഞ് കേരളത്തിന് ഒഴിയാനാകില്ല . കടലിൽ പോകരുത് എന്ന കാര്യം മത്സൃ തൊഴിലാളികളെ സമയത്ത് അറിയിക്കേണ്ടതായിരുന്നു. Central met report ഒരു routine warning ആയിരുന്നു എണെന്നാണെങ്കിൽ routine warning ആയിട്ട് അതു മത്സ്യതൊഴിലാളികളിൽ എത്തിക്കണമായിരുന്നു .
3. രക്ഷാ പ്രവർത്തനത്തിൽ മത്സ്യ തൊഴിലാളികളെ കൂട്ടിയില്ല അവർ നിരന്തരം ആവശ്യപ്പെട്ടിട്ടു പോലും എന്നതാണ് ഗുരുതരമായ വീഴ്ചയായി തോന്നുന്നത് . ഇതൊക്കെ ഞങ്ങൾ experts high-tech ഉപയോഗിച്ചു ചെയ്തോളാം നിങ്ങൾ ലുങ്കിയുടുത്ത് ഞങ്ങളുടെ കൂടെ കൂടി ബുദ്ധിമുട്ടിക്കല്ലേ എന്ന ധിക്കാരത്തിനു ചികിത്സ വേണം . നാട്ടുകാരെ ഇത്തരം കാര്യങ്ങളിൽ നിന്നു മാറ്റിനിർത്തണം എന്നു പറയുന്ന രക്ഷാപുസ്തകം ഉണ്ടെങ്കിൽ മാറ്റി എഴുതണം .
4. നന്നായി ചിന്തിച്ചുറച്ച് ആശ്വാസവാക്കുകൾ മാത്രം പറയാനുള്ള മാനസികാവസ്ഥ അല്ലെങ്കിൽ visual media യിൽ പോകരുത് . അവര് എങ്ങനെയെങ്കിലും manage ചെയ്തോളും .

No comments:

Post a Comment