badge

q u o t e

Wednesday, August 16, 2017

blue whale ... parents beware

this is a copy of a face book post
by a concerned mother
------------------
Tinku Johnson
-----------------
ബ്ലൂ വെയിൽ എന്ന മരണക്കളി...
ഞെട്ടിക്കുന്ന വാർത്തകൾ
കേട്ടപ്പോൾ ഒരു ആകാംഷയായിരുന്നു
വെറുമൊരു ഗെയിമിന് മനുഷ്യനെ
കൊല്ലാവുന്ന ശക്തിയുണ്ടെന്നോ ?
അതിനാൽ തന്നെ അതെന്താണെന്നറിയാനുള്ള
കൗതുകമായി പിന്നീട്....

എന്നാൽ ഗൂഗിളിലോ പ്ലേ സ്റ്റോറിലോ
അന്വേഷിച്ചപ്പോൾ അവിടെയൊന്നും ഇങ്ങനെയൊരു ഗെയിം കണ്ടതുമില്ല...
ആ അവസരത്തിലാണ് തിരുവന്തപുരത്തെ
16 വയസുകാരന്റെ ആത്മഹത്യക്കു
പിന്നിലും ഈ മരണക്കളിയാണെന്നു
അറിഞ്ഞത്....
പിന്നീട് യൂടൂബിലും ഗൂഗിളിലുമായി
അന്വേഷിക്കാൻ തുടങ്ങിയപ്പോൾ
മനസിലാക്കിയത് ഞെട്ടിപ്പിക്കുന്ന
കാര്യങ്ങൾ....
ഭൂമിക്കു ഭാരമായവരെ
തുടച്ചു മാറ്റണമെന്ന വികലമായ
ചിന്തയിൽ നിന്നും 2014 ഇല് റഷ്യയിൽ
ഫിലിപ്പെ Buddikkin എന്ന 24 വയസുകാരൻ
രൂപപ്പെടുത്തിയതാണ് ഈ ഗെയിം....
രണ്ട് വർഷം കൊണ്ട് തന്നെ ഏതാണ്ട്
200 കൌമാര ജീവനുകൾ ഈ മരണക്കളി
നേടിയെടുത്തു.
പ്രായം ; ആകാംഷ, സാഹസികതയെ
ഇഷ്ടപ്പെടൽ, ഒറ്റപ്പെടൽ എന്നിവയെല്ലാം
ഈ മരണക്കളിയിലോട്ടു യുവാക്കളെ
നയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.....
ഒരു ലിങ്കോ ഒരു സെർച്ച്‌ ഹിസ്റ്ററി പോലുമില്ലാത്ത
ഗെയിം എങ്ങനെ അപകടകാരിയാകും ?
ഇതിന്റെ ലിങ്കുകൾ പ്രചരിക്കുന്നത്
രഹസ്യ കമ്മ്യൂണിറ്റികൾ വഴിയും
ചില ഗ്രൂപുകളിൽ നിന്നുമാണ്.. ഇത്തരത്തിൽ
കിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അയാളുടെ
ഫോണിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടും.... ഓൺലൈനിലെ എല്ലാ
പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടും....
പിന്നെ ഭീഷണിയുടെ പിൻബലത്തിൽ
50 ഘട്ടങ്ങളുള്ള മരണക്കളിയിലോട്ടു
പ്രവേശനം....
ആദ്യഘട്ടങ്ങളിൽ
കൈ മുറിക്കുക,തീയിൽ കൈ വെയ്ക്കുക
എന്നീ ചെറിയ ടാസ്കുകളായിരിക്കും
Game മാസ്റ്റർ നിർദ്ദേശിക്കുക....
പിന്നീട് ഏതാണ്ട് 15 ഘട്ടങ്ങൾ ആകുമ്പോഴേക്കും
പൂര്ണവുമായും മാസ്റ്ററിന്റെ അടിമയായാകുന്നോരവസ്ഥ.....
പിന്നെ 50 ഘട്ടത്തിലെത്തുമ്പോൾ
മാസ്റ്ററിനു വേണ്ടി ജീവൻ ബലി കഴിക്കേണ്ടി
വരുന്നതാണ് ഈ മരണക്കളി...
ആരെങ്കിലും പിന്മാറിയാൽ ഹാക്ക് ചെയ്ത
വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ...
വിശ്വസിക്കാൻ പ്രയാസമാണല്ലേ ?
എന്നാൽ ഇതൊരു സത്യമാണ്....
കുട്ടികളായാലും യുവാക്കളായാലും
ആകാംഷ എന്നൊന്ന് മനസിലുണ്ടായാൽ
അതെന്താണെന്നറിയാനുള്ള ഒരു പ്രവണത
ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ
വെല്ലുവിളിച്ചു വലിയവനാകാൻ ഉള്ളൊരു
ശ്രമം ...
രാത്രിയിലും പുലർച്ചയ്ക്കുമായാണ് ഈ
ഗെയിം കളിക്കുന്നത് . .
കേരളത്തിൽ ഏതാണ്ട് 2000ഇല് പരം
ഇതിന് അടിമയെന്നാണ് കണക്ക്...
സൂക്ഷിക്കേണ്ടത് നമ്മളാണ്....
ഒരുപാട് ചതിക്കുഴികൾ ഉള്ള
സൈബര് ലോകത്ത് ഒരു അശ്രദ്ധ
മതി പലതും നഷ്ടാപ്പെടാൻ..... .
ഈ കാര്യത്തിൽ മാത്രമല്ല
എന്തിനായാലും തിരക്കിനിടയിൽ
മക്കളുമൊത്തു ചിലവിടാൻ
അല്പം സമയമെങ്കിലും മാതാപിതാക്കൾ
കണ്ടെത്തുക.. .

-------------------------

No comments:

Post a Comment