badge

q u o t e

Saturday, November 14, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ... 29


ഫാറൂക്ക് കോളേജിൽ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും മലയാളം ക്ലാസ്സിൽ ഒന്നിച്ചിരിക്കുന്നു . പ്രൊഫസർ പുറത്താക്കുന്നു . അച്ഛനോ അമ്മയോ വന്നു മാപ്പെഴുതി  കൊടുത്തു പിള്ളേരെ തിരിച്ചു കയറ്റുന്നു . ഒരാള് മാത്രം കോടതിയിൽ പോകുന്നു . സസ്പെൻഷൻ തത്കാലത്തേക്ക് കോടതി മാറ്റി വക്കുന്നു .

ഇത്രയുമാണ് ഇന്ന് വായിച്ച ഒരു വാർത്തയിൽ നിന്ന് മനസ്സിലായത്‌ . ഇനി തീരെ മനസ്സിലാകാതെ പോയത്. 1. എന്താ ഈ കുട്ടികൾ ചെയ്ത കുറ്റം ?  2. എന്താ കോളേജിന്റെ അവകാശം , ബാധ്യത ? 3. എന്താ സമൂഹം കാത്തു രക്ഷിക്കാൻ ബദ്ധപ്പെടുന്നത്‌   ? 4. എന്തിനാ നമ്മൾ ഇതൊക്കെ സഹിക്കുന്നത് ?

ഏകദേശം മനസ്സിലായ ചില കാര്യങ്ങൾ പറയാം .  നമ്മുടെ സമൂഹത്തിന്റെ സെറ്റപ്പ് തന്നെ മാറിപ്പോയിരിക്കുന്നു . നിയമം ഉണ്ടാക്കുന്നവർ , അത് നടപ്പാക്കുന്നവർ , അത് അനുസരിക്കാൻ ബാദ്ധ്യസ്തർ എന്നീ കല്ലറകളിൽ നമ്മൾ അടയ്ക്കപ്പെട്ടു   കൊണ്ടിരിക്കുന്നു . പരസ്പരം ബന്ധപ്പെടാൻ  പോലും  ആകാതെ .  ഫാസ്സിസത്തിന്റെ തറക്കല്ലുകളാണ് ഇട്ടുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment