badge

q u o t e

Saturday, August 22, 2015

ദൈവജ്ഞൻ

ദൈവജ്ഞൻ

കഴിഞ്ഞ ആഴ്ച ഒരു ദൈവജ്ഞനെ പരിചയപ്പെട്ടു . കുറെ നാളായിരുന്നു  ആഗ്രഹം തുടങ്ങിയിട്ട്. astrology യെ കാര്യമായിട്ട് പരിചയപ്പെടണം എന്ന് . അപ്പോഴാണ്‌ ഇങ്ങേരെ കണ്ടു കിട്ടിയത് . കഷ്ട കാലത്തിന്റെ തുടക്കം ആണെന്ന് അങ്ങേരു പറഞ്ഞില്ല പക്ഷെ എനിക്കങ്ങനെ  തോന്നിയിട്ടുണ്ടാവുമെന്നു അങ്ങേരു ഗണിച്ചു കണ്ടു പിടിച്ചു എന്നാണ് തോന്നുന്നത് . എന്തായാലും പിണങ്ങി ആണ് പിരിഞ്ഞത് .  straight to dialogue .

-- ഒരു കുസൃതി ചോദ്യത്തിൽ തുടങ്ങട്ടെ . എന്റെ ഭൂതകാലം ഒന്ന് പറഞ്ഞു തരാമോ ? ഭാവി പറയാൻ കഴിയുന്ന ശക്തിക്ക് ഭൂതം ഒരു പ്രശ്നം ആവില്ലല്ലോ
== അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ശാസ്ത്രം ആണ് പ്രവചന ശാസ്ത്രം. നിങ്ങളുടെ ഭൂത കാലത്തിൽ അറിയാത്തതെന്തെങ്കിലും  ഉണ്ടെങ്കിൽ ചോദിക്ക് പറയാം .
--അറിയുന്ന കാര്യങ്ങൾ .....
== ഞാൻ ഒരു ദൈവജ്ഞൻ ആണ് . ദൈവ കാര്യങ്ങൾ വിശദീകരിക്കുന്നവൻ . കഴിഞ്ഞ ദിവസം ആറു  സ്ത്രീകൾ കാണാൻ വന്നിരുന്നു . ഒരാള് മാത്രം മാറി ഇരുന്നു . ഞാൻ അവരോടു ചോദിച്ചു ഭർത്താവ് മരിച്ചു പോയി അല്ലെ . അവര് സ്തംഭിച്ചു പോയി.
-- അല്ല നിമിത്ത ശാസ്ത്രം തന്നെ ആണോ ജോതിഷം ?
== ഞാൻ ജ്യോതിഷം പഠിച്ച ആളാണ്‌ . നിങ്ങള്ക്ക് അറിയുമോ ഞാൻ ഒരു നിരീശ്വര വാദി ആയിരുന്നു . ഇന്നും കമ്മ്യുണിസ്റ്റ്കാരൻ ആണ് . എന്റെ അച്ഛൻ പറഞ്ഞിരുന്നു ഞാൻ ഒരു ദൈവജ്ഞൻ ആകുമെന്ന് . തീരെ   വിശ്വസിച്ചിരുന്നില്ല പക്ഷെ ജ്യോതിഷം പഠിക്കേണ്ടി വന്നു . അതാണ്‌ വിധി എന്ന് പറയുന്നത് . നേട്ടങ്ങൾ എല്ലാം സ്വന്തം കഴിവാണെന്ന് വിചാരിക്കരുത്.
-- ശരി. നമ്മുടെ കഴിവിനും അറിവിനും അപ്പുറത്ത് ഒത്തിരി കാര്യങ്ങൾ ഉണ്ട് . അത് നമുക്ക് മനസ്സിലാക്കാനും പ്രവചിക്കാനും  പറ്റുമെങ്കിൽ ...  അതിലൊരു അയുക്തി ഇല്ലേ
== യുക്തി ഒന്നുമല്ല അവസാന വാക്ക് . അതിനും അപ്പുറത്താണ് ദൈവജ്ഞാനം
-- തെറ്റ് പറ്റാറുണ്ടോ ?
== തെറ്റിലും ശരിയിലുമൊന്നും അല്ല  കാര്യം . വിശ്വാസം ആണ്. എത്ര പേരാണ് എന്റെ വീട്ടില് ക്യു   നില്ക്കുന്നത് എന്നറിയുമോ ?
-- ദൈവനിശ്ചയം ആണെങ്കിൽ തിരുത്താൻ പറ്റുമോ ? അറിഞ്ഞത് കൊണ്ടെന്താ പിന്നെ    കാര്യം ? ഞാൻ academic interest ഇൽ ചോദിച്ചു എന്നേ ഉള്ളൂ .
==ജ്യോതിഷം പഠിക്കൂ അപ്പോൾ എല്ലാം മനസ്സിലാവും .
-- ഭൂതകാലം പറയാൻ കഴിയുന്ന  ആരെങ്കിലും ?...

ജ്യോതിഷം പഠിക്കാൻ ഇടവരും എന്ന് ശപിച്ചിട്ടു ദൈവജ്ഞൻ പോയി. ആർക്കറിയാം ജ്യോതിഷത്തിന്റെ ശക്തി ?

No comments:

Post a Comment