യക്ഷ ഗാനം
തൃപ്പൂനിതുറയിൽ ഇന്ന് 22 aug 2015 നടന്ന യക്ഷ ഗാനം demonstration കണ്ടു. എന്താ രസം ? സത്യത്തിൽ യക്ഷ ഗാനത്തെപറ്റി ഒന്നും അറിയാതെ ആണ് ഞാൻ ഹാളിൽ എത്തിയത് . യക്ഷ ഗാനത്തെ പറ്റി മാത്രമല്ല അനുഷ്ടാന കലകളെ പറ്റി ഒന്നും അറിയാത്ത ആളാണ് ഞാൻ.
കർണാടകയിൽ നിന്നുള്ള ടീം ആയിരുന്നു . യക്ഷ ഗാനം ഒക്കെ ആസ്വദിക്കുന്ന ഒരു കൂട്ടം ആൾക്കാർ അവിടെയുണ്ട് . അതിനെക്കാളുപരി യക്ഷ ഗാനം നിലനിർത്താൻ പ്രതിജ്ഞ എടുത്ത ഒരു ചെറിയ ഗ്രൂപ്പും കർണാടകത്തിൽ ഉണ്ട്.
എന്തൊരു ടെമ്പോ, സ്പീഡ് , ആക്ഷൻ . തരിച്ചിരുന്നു പോയി . ഡാൻസിനു ഇങ്ങനെ ഒരു ചടുലത , മെയവഴക്കം ഞാൻ ആദ്യമായി കാണുകയാണ് . പാണ്ടവന്മാരെ ഒക്കെ ആണ് സ്റ്റേജിൽ അവതരിപ്പിച്ചത്. സംഭാഷണങ്ങൾ ഒഴിവാക്കീയിരുന്നു . പാട്ട് മാത്രം. ഗംഭീര ശബ്ദവിന്യാസം . എല്ലാം കൂടി ചേർന്നൊരു മായാ ലോകം. ആകെ ഉണ്ടായിരുന്ന നാല്പതോ അൻപതോ കാഴ്ചക്കാർ അറിഞ്ഞു കൈ അടിച്ചു . അവിശ്വസനീയമായ പ്രോത്സാഹനം . അറിയാത്ത ഭാഷ പരിചയമില്ലാത്ത ഫോർമാറ്റ് . എന്നിട്ടും. ഇതാണ് ശരിയായ കലയുടെ ശക്തി .
കര്ണാടക ടീമിന്റെ കൂടെ വന്ന പ്രോഫെസ്സർ ഇന്ഗ്ലീഷിൽ ചെയ്ത വിവരണം ആണ് കൂടുതൽ നന്നായത് . ആഖ്യാനം വ്യാഖ്യാനം , curtain dance ഒക്കെ വ്യക്തം ആയി വിവരിച്ചു തന്നു . കൂടെ കുറച്ചു സ്റ്റെപ്സ് വേദിയിൽ കളിച്ചും കാണിച്ചു. തെക്കൻ രീതിയും വടക്കൻ രീതിയും വിശദീകരിക്കുമ്പോൾ .
ആകപ്പാടെ വ്യത്യസ്തം ആയ സരസം ആയ ഒരു ദിവസത്തിന്റെ ആദ്യപാതി.
മനസ്സിൽ ഇപ്പോഴും തങ്ങി നില്ക്കുന്ന ഒരു കാര്യം സൂചിപ്പിച്ചു കൊണ്ട് മതിയാക്കാം . കർണാടകയിൽ യക്ഷ ഗാനം പരിശീലിപ്പിക്കുന്ന കളരികൾ ഉണ്ട് . രാവിലെയും വൈകിട്ടും പരിശീലനം . പകൽ സമയത്ത് സാധാരണ വിദ്യാഭ്യാസം സ്കൂളിൽ ചേർന്ന് . എന്ജിനീയറിങ്ങും നിയമവും പഠിക്കുന്ന കുട്ടികൾ ഉണ്ട് . പഠനം കഴിഞ്ഞു ജോലി ചെയ്തു ജീവിക്കണോ അതോ യക്ഷ ഗാനം കൊണ്ട് ജീവിക്കണോ എന്നുള്ള തീരുമാനം പഠനശേഷം കുട്ടികള്ക്ക് എടുക്കാം . സത്യത്തിൽ അനുഷ്ടാന കലകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒറ്റമൂലി അല്ലെ ഇത് ?

No comments:
Post a Comment